കേരളത്തിന്റെ വ്യവസായ ചുറ്റുപാടില്‍ ഒരു വലിയ ചരിത്രം രചിച്ച വ്യക്തിയാണ് കൊച്ചൌസേപ്പ്. സ്വന്തമായി ഒരു വോള്‍ട്ടേജ് സ്റ്റബിലൈസര്‍ ഉണ്ടാക്കി ഒരു പഴയ ലംബ്രെറ്റ സ്കൂട്ടറില്‍ വീടുകള്‍ കയറിയിറങ്ങി വിറ്റിരുന്ന കൊച്ചൌസേപ്പ് വീ ഗാര്‍ഡ് എന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്. വീഗാലാന്‍ഡില്‍ വെച്ച് ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്യൂസ്മെന്റ് പാര്‍ക്കിലെ ആട്ടുതോണിയില്‍ കുടുംബത്തോടൊപ്പം ഇരിക്കുന്നതിനിടയില്‍ താഴെ ചാറ്റല്‍ മഴയില്‍ കുടചൂടി നടക്കുന്ന കൊച്ചൌസേപ്പിനെക്കണ്ടു. തോണി നിര്‍ത്തിയ ഉടനെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തെത്തി പരിചയപ്പെട്ടു. കുടയില്ലാതെ നിന്ന എന്നെ സ്വന്തം കുടക്കീഴിലേക്ക് ചേര്‍ത്തു നിര്‍ത്തിയാണ് അദ്ദേഹം സംസാരിച്ചത്. വീ ഗാര്‍ഡ് എന്ന് കേള്‍ക്കുമ്പോഴെക്കെ പൂ പോലെ മൃദുലമായി സംസാരിച്ചിരുന്ന ആ മുഖം ഓര്‍മയില്‍ വരാറുണ്ട്. പൂപോലെ മൃദുലമായ ഒരു മനസ്സും അദ്ദേഹത്തിനുണ്ടെന്ന് ഈ വാര്‍ത്ത തെളിയിക്കുന്നു.
കിഡ്നി വ്യപാരത്തിലൂടെ ജീവന് വിലക്ക് വാങ്ങിയും വിറ്റും കോടികളുടെ വരുമാനമുണ്ടാക്കുന്ന ഒരു മാഫിയ തന്നെ കേരളത്തിനകത്തും പുറത്തുമുണ്ട്. സര്‍ക്കാരുകള്‍ പോലും നോക്കുകുത്തിയായി നില്‍ക്കേണ്ടി വരുന്ന ഒരു മേഖലയാണിത്. ഈ കഴുകന്മാര്ക്കിടയില് മനുഷ്യ സ്പര്‍ശത്തിന്റെ സാന്ത്വനവുമായി ഒരു കിഡ്നി ബാങ്കിന് തുടക്കമിടുകയാണ് ഈ അപൂര്‍വ ദാനത്തിലൂടെ കൊച്ചൌസേപ്പ് ചെയ്യുന്നത്. ട്രക്ക് ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി ജോയിക്കാണ് വീ ഗാര്‍ഡ് ഉടമയുടെ കിഡ്നി ലഭിക്കുന്നത്. തന്റെ പ്രിയതമന് ജീവിതം തിരിച്ചു കിട്ടുന്നതിന്റെ സന്തോഷ സൂചകമായി ജോയിയുടെ ഭാര്യ ജോളി മറ്റൊരാള്‍ക്ക് തന്റെ വൃക്ക ദാനം ചെയ്യും!. തൃശ്ശൂര്‍ സ്വദേശി ശംസുദ്ധീന്‍ ആണ് ജോളിയുടെ വൃക്ക സ്വീകരിക്കുന്നത്. അവിശ്വസനീയം എന്ന് തോന്നുന്ന ഈ സ്നേഹകഥ അവിടെ അവസാനിക്കുന്നില്ല. ശംസുദ്ധീന്റെ ഭാര്യ സൈനബ തൃശൂര്‍ സ്വദേശിയായ ജോണിന് തന്റെ വൃക്ക ദാനം ചെയ്യും!!. ജോണിന്റെ അമ്മ തന്റെ വൃക്ക തൃശൂര്‍ സ്വദേശി ബിജുവിന് നല്‍കും!!!!.. അങ്ങിനെ ജീവന് കൊണ്ട് ജീവന് നല്‍കിയുള്ള ഒരു സ്നേഹശൃംഖലയായി കൊച്ചൌസേപ്പിന്റെ ദാനം ചരിത്രമായി മാറുകയാണ്. കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാദര്‍ ഡേവിഡ് ചിറമ്മല്‍ ആണ് ഈ ജീവദൗത്യത്തിന് പിറകില്‍ പ്രവര്‍ത്തിക്കുന്നത്.
കിഡ്നി ദാനം വഴി സ്വന്തം ശരീരത്തിന് കുഴപ്പമൊന്നും വരില്ല എന്ന് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് കുടുംബത്തെ ബോധ്യപ്പെടുത്തിയ ശേഷമാണ് തന്റെ തീരുമാനം കൊച്ചൌസേപ്പ് പ്രഖ്യാപിക്കുന്നത്. കുടുംബത്തിന്റെ സമ്മതം വാങ്ങിക്കാന്‍ ഏറെ പാടുപെടേണ്ടി വന്നു അദ്ദേഹത്തിന്. തികച്ചും സ്വാഭാവികമാണത്. ഒരു തലവേദന വന്നാല്‍ പോലും അമേരിക്കയിലേക്ക് പറക്കുന്ന അതിസമ്പന്ന വിഭാഗത്തിന്റെ പതിവുകള്‍ക്കിടയില്‍ നിന്ന് അവരിലൊരാള്‍ സ്വന്തം കിഡ്നി മറ്റൊരാള്‍ക്ക് ദാനം ചെയ്യാന്‍ തയ്യാറാവുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആരുമൊന്നു ഞെട്ടും. ആ ഞെട്ടല്‍ അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കുമെല്ലാം ഉണ്ടായിരിക്കണം. അതിനെ അതിജീവിക്കുവാന്‍ അത്ര എളുപ്പമല്ല. പക്ഷെ ആ കടമ്പകളൊക്കെയും അദ്ദേഹം മറികടന്നിരിക്കുന്നു എന്ന് വേണം പറയാന്‍. അവയവ മാറ്റത്തിനുള്ള ഔപചാരിക അനുമതി ലഭിച്ചു കഴിഞ്ഞാലുടന്‍ ശസ്ത്രക്രിയ നടക്കും എന്നാണു പത്രവാര്‍ത്ത. എല്ലാം സുഖകരമായി നടക്കട്ടെ എന്നും കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ ഈ ഹൃദയ വിശാലതയില്‍ ദൈവത്തിന്റെ കനിവുണ്ടാകട്ടെ എന്നും പ്രാര്‍ഥിക്കുന്നു. Latest Story സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്
Related Posts
കൊച്ചൌസേപ്പ് ജയിക്കില്ലേ ?
ഐ ലവ് യു പറയേണ്ടതെങ്ങിനെ?
വ്യത്യസ്തന്...ധീരന്...മനുഷ്യ സ്നേഹി.
ReplyDeleteഇത് തികച്ചും ധീരവും മാത്രുകാപരവുമായ പ്രവര്‍ത്തിതന്നെയാണ്. കൂടാതെ അദ്ദേഹത്തിന്റെ പ്രവര്‍ത്തിമൂലം ഉണ്ടായ ആ സ്നേഹചങ്ങല അനസ്യൂതം തുടരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ReplyDeleteഇന്നലെ ടി വിയില്‍ ലോഡ് ഇറക്കുന്ന കൊച്ചൌസേപ്പിനെ കണ്ടു, വ്യത്യസ്തന് തന്നെ അദ്ദേഹം!
നോക്കു കൂലി എന്ന കാടത്തത്തിനിരയായതും ഇതേ മനുഷ്യൻ തന്നെ
ReplyDeleteഎല്ലാം സുഖകരമായി നടക്കട്ടെ എന്നും കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ ഈ ഹൃദയ വിശാലതയില്‍ ദൈവത്തിന്റെ കനിവുണ്ടാകട്ടെ എന്നും പ്രാര്‍ഥിക്കുന്നു.
ReplyDeleteഈ മനുഷ്യന്റെ നന്മയെ കുറെ വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്.
ReplyDeleteഈ പുതിയ അറിവുകൂടി പങ്കു വെച്ചതിനു ഒരുപാട് നന്ദി.
ദൈവാനുഗ്രഹമുണ്ടാകട്ടെ അദ്ദേഹത്തിന്,,
യുവ ബിസ്നേസ്സുകാര്ക്ക് എന്നും പ്രചോദനമായ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി ഒരു നല്ല മനുഷ്യസ്നേഹിയാണെന്ന് തെളിയിച്ചു
ReplyDeleteചിറ്റിലപ്പള്ളി എന്ത്കൊണ്ടും വ്യത്യസ്തന് തന്നെ. പോസ്റ്റ് വളരെ ഉചിതവും ഈ ആസുരകാലത്തെ നന്മയുടെ വിളംബരവുമായി..
ReplyDeleteഇതും ഇന്നലത്തെ ചരക്കിറക്ക് വാര്‍ത്തയും കൂട്ടി വായിക്കൂ...ആണായാല്‍ ആണത്തം വേണം ...അനുകമ്പ വേണം...
ReplyDeleteവളരെ നല്ല കാര്യം...
ReplyDeleteചിറ്റിലപള്ളി ഒരു മനുഷ്യ്യസ്നേഹിയാണെന്ന് വളരെ മുന്‍പേ അറിയാം.... അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലങ്ങളില്‍ പരാജയം കാംഷിച്ച് വരുന്ന തുക്കടകള്‍ അദ്ദേഹത്തിന്റെ മനുഷ്യസ്നേഹത്തിന്റെ മുന്നില്‍ അടിയറവു പറയും... തീര്‍ച്ച....
ReplyDeleteഎല്ലാ മത പുരോഹിതരും മതം കൊണ്ടു ജീവിക്കുന്ന സന്യാസി-സന്യാസിനിമാരും മതത്തെ കവലയില്‍ കൊണ്ടുവന്നു തുപ്പുന്ന പ്രചാരകരും നാണിക്കട്ടെ .. !!!
ReplyDeleteമനുഷ്യ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം
ReplyDeleteഎന്നും നന്മകള് വരട്ടെ,ഇതുപോലെ ഒരു ബ്ലോഗ് എഴുതിയ വള്ളിക്കുന്നിനു അഭിനന്ദനങ്ങള്‍
ഹൃദയമില്ലാത്തവർ സ്നേഹിക്കുന്നതും ബുദ്ധിയില്ലാത്തവർ ചിന്തിക്കുന്നതും കിഡ്നികൊണ്ടാണെന്ന കോമടികളെത്ര!!.. അതിന് കിഡ്നിവേണം കിഡ്നി എന്നൊക്കെ എത്ര തമാശകൾ…
ReplyDeleteഇവിടെ കിഡ്നിയിന്ന് സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ പ്രതീകമാവുന്നത്. സ്നേഹവും അറിവും നൽകിയ ദൈര്യം മനുഷ്യ ജീവന്റെ പ്രതീക്ഷകാളാവുന്നു. എല്ലാവർക്കും സാധിക്കാത്ത ദൈര്യവും ചങ്കൂറ്റവും ആത്മവിശ്വാസവുമാണിത്.
ദൈവം അദ്ദേഹത്തിന്റെ ആയുസ് വർദ്ധിപ്പിക്കട്ടെ.. നല്ല ജനങ്ങൾ നാട്ടിൽ നില നിൽക്കട്ടെ..
പത്ര വാര്‍ത്ത വായിച്ചിരുന്നു....
ReplyDeleteകൊച്ചൌസേപ്പു വ്യത്യസ്തന് തന്നെ...
മനുഷ്യസ്നേഹം എല്ലാരിലും ഉണ്ടാവട്ടെ...
"ഒരു മുസ്ലീം സഹോദരി അസുഖക്കാരി...
ക്രിസ്ത്യന്‍ സഹോദരന് ദാതാവ് ......
ഹിന്ദു സഹോദരന് സംരക്ഷിക്കട്ടെ ....."
സുഗതകുമാരിയുടെ ഭാവനയിലെ ഇന്ത്യ ആണ് ഇത് ....
നല്ല കാര്യം...
ReplyDeleteരോമാഞ്ചമുണ്ടാക്കുന്ന വാര്‍ത്ത. ചിറ്റിലപ്പള്ളി മുതല്‍ തുടങ്ങുന്ന സ്നേഹ ചങ്ങലയുടെ കണ്ണികള്‍ ലോകത്തിനു കാണിക്കുന്നത് മഹത്തായ മാതൃകയാണ്. സന്തോഷങ്ങള്‍.. ആശംസകള്‍...
ReplyDeleteയാന്ത്രിക ജീവിതത്തിന്റെ ഈ കാലകട്ടത്തില്‍ ഇത്പോലൊരു വാറ്ത്ത ആശ്ചര്യ മുളവാക്കുന്നതാണ്. അതും ചിറ്റിലപ്പള്ളിയെ പോലൊരു വ്യവസായ പ്രമുഖനില്‍ നിന്നും. സംബത്ത് കൂടുന്നതിനനുസരുച്ച് ജീവിതത്തോടുള്ള ആസക്തിയും കൂടുകയാണു ചെയ്യര്. ആഴ്ചയിലും മാസത്തിലും ബോടീ ചെക്കപ്പിനു ഹാഫും ഫുള്ളുമായി പല സ്കീമുകളും ഇന്നു ലക്ഷുരീ ആശുപത്ത്രികളില് ലഭ്യമാണു. മനുഷ്യനു കാലാകാലം ഇവിടെ ത്തന്നെ ജീവിച്ചു പോവാം എന്നൊരു ചിന്ത ഇതുവ്ഴി ഉണ്ടായി വരുന്നുണ്ട്.
ReplyDeleteമനുഷ്യന്റെ ക്ഴിവും പരിമിതിയും ദൗര്‍ഭല്യങ്ങളും പൂര്‍ണമായും ഉള്‍കൊണ്ട ഒരാള്‍ക്കേ ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കഴിയൂ. അദ്ദേഹത്തിന്റെ ദീരവും ത്യാകപൂര്ണവുമായ ഈ തീരുമാനം ദൈവം സ്വീകരിക്കുന്ന ഒരു പ്രവര്‍ത്തനമാവട്ടെ എന്നു നമുക്ക് പ്രാര്‍ത്തിക്കാം!!!!!
great salute to the real human with kindness....
ReplyDeleteഇന്നലെ ലോഡ് ഇറക്കുന്നതും കണ്ടിരുന്നു... ഗ്രേറ്റ് പേഴ്സണാലിറ്റി.....
ReplyDeleteബിരുദ പഠനത്തിനുശേഷം ഇന്‍ വര്ട്ടരുകള് assemble ചെയ്തു തന്റെ വെസ്പ സ്കൂട്ടറില്‍ കൊണ്ടുനടന്നു വില്പന നടത്തി, ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഈ കടിനാധ്വാനിയുടെ കഥ മുന്‍പ് ഒരു weekly supplement ല്‍ വായിച്ചതോര്‍ക്കുന്നു..
ഇങ്ങനെയെങ്കിലും സമത്വ സുന്ദര ഭാരതം രചിക്കട്ടെ എന്ന് ആശംസിക്കാം അല്ലെ.നമ്മുടെ നാടിനു ഒരു പുതിയ ചരിത്രം കൂടി ഉണ്ടാക്കുന്ന ..കൊച്ചൗസേപ്പ് അദ്ദേഹത്തിനു എല്ലാ വിധ ആശംസകളും നേരുന്നു..ഇനിയും ഇങ്ങനെ നല്ലവരായ ആള്കാര് മുന്നോട്ടു വന്നാല്‍ എത്രയോ ജീവിതങ്ങള്‍ രക്ഷിക്കുവാന്‍ കഴിയും അല്ലെ?.. ..
ReplyDeleteവേറിട്ട ഒരു പോസ്റ്റിലൂടെ വേറിട്ട ഒരു മനുഷ്യന്റെ കഥ പറഞ്ഞപ്പോള്‍ അത് തികച്ചും വേറിട്ട ഒരു വായനയായി.
ReplyDeleteഇത്ര നിസ്വാര്‍ത്ഥരാവാന്‍ സാധാരണക്കാരനെകൊണ്ട് കഴിയില്ല. പക്ഷെ ഒരു ചെയിന്‍ റിയാക്ഷനിലൂടെ അതും സാധ്യമാക്കുന അത്ഭുത കാഴ്ചയാണിത്.
വീഗാലാന്റിനുമപ്പുറത്തെ വിസ്മയ കാഴ്ച.
This comment has been removed by the author.
ReplyDeleteമനുഷ്യസ്നേഹം എല്ലാരിലും ഉണ്ടാവട്ടെ...
ReplyDeleteഈ ധീരനായ മനുഷ്യ സ്നേഹിക്ക് സല്യൂട്ട് .........
ReplyDeleteയഥാര്‍ത്ഥ മനുഷ്യന്! മനുഷ്യസ്നേഹി!! തികച്ചും വ്യത്യസ്തന്!!
ReplyDeleteആയിരങ്ങളുടെ പ്രാര്‍ത്ഥനയും, സ്നേഹവും ഉണ്ടാവും തീര്‍ച്ച...
അപാരമായ മനുഷ്യ സ്നേഹമുള്ളവര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യം. കുഴപ്പങ്ങളൊന്നും കുടാതെ ആ സര്‍ജറി നടക്കട്ടെ..
ReplyDeleteചരിത്രത്തില്‍ തുല്യതയില്ലാത്ത മാതൃകകള്‍ അടയാളപ്പെടുത്തുന്നവര്‍ നന്നേ ചുരുക്കം. ഈ മഹാ മനുഷ്യന് ഇതിലൂടെ നല്‍കുന്നത് ഒരു കിഡ്നി മാത്രമല്ല.
ReplyDeleteമറിച്ചൊരു മഹാ സന്ദേശമാണ്. ബഹുമതിയുടെ ചിഹ്നങ്ങള്‍ കപ്പിലും കടലാസിലും ഒതുങ്ങുന്ന ഇക്കാലത്ത് ജീവിതം കൊണ്ട് ഇയാള്‍ കയറിയ നില്ക്കുന്ന ഈ പടവില്‍ വെച്ച് നമ്മളെന്തു സമ്മാനം കൊടുക്കാന്‍...?.
ഈ നല്ല വാക്കുകളല്ലാതെ!
ഈ ദാനത്തിന്റെ ചെയിന്‍ ഇവിടെ പറഞ്ഞ നാല് പേരില്‍ മാത്രം ഒതുങ്ങാതെ, ഈ വാര്‍ത്ത വായിക്കാന്‍ ഇടയായ നമ്മള്‍ക്കിടയിലെ നല്ല മനസ്സുള്ളവര്‍ കൂടി തയ്യാറായാല്‍ എല്ലാ വൃക്ക രോഗികളെയും രക്ഷിക്കാന്‍ പറ്റും; ഇവിടെ നമ്മള് പറയുന്ന സ്നേഹപ്രകടനങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും ഒരര്ത്ഥവുമുണ്ടാവും.
ReplyDeleteകൊച്ചൌസേപ്പിന്റെ ഈ തീരുമാനം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
Vallikkunnu KIDNEY aarkku Daanam Cheyyum?
ReplyDeleteസമാനതകളില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ മറ്റൊരു മുഖം! നമുക്ക് ചെയ്യാന്‍ കഴിയാത്ത നന്മകള് ചെയ്യുന്നവരെ അഭിനന്ദിക്കുമ്പോള്‍ തീര്‍ച്ചയായും പിശുക്ക് കാട്ടിക്കൂടാ. തനിക്കു ബന്ധമോ കടപ്പാടോ ഒന്നുമില്ലാത്ത ഒരാള്‍ക്ക് ,അതും കൊച്ചൌസേപ്പിനെ പോലൊരു കോടീശ്വരന് സ്വമനസ്സാലെ തന്റെ ശരീരത്തിലെ ഒരവയവം മുറിച്ചു നല്കുമ്പോള്,ആ ജീവിതം എത്ര ധന്യമാണ്.ആ കര്‍മം എത്ര മഹത്തരം ആണ്.മനുഷ്യനും ഈശ്വരനും തമ്മില്‍ ഉള്ള അതിര്‍വരമ്പുകള്‍ ഇല്ലാതെ ആകുന്നതു പോലെ അനുഭവപ്പെടുന്നു.എത്രയോ വൃക്കകള്‍ വിലകൊടുത്തു വാങ്ങി കൊടുക്കാന്‍ കഴിവുള്ള ഒരു മനുഷ്യന് ആണ് സ്വന്തം വൃക്ക ദാനം ചെയ്തു ഉദാത്തമായ ഈ മാതൃക കാട്ടുന്നത്.
ReplyDeleteഹൃദയം നിറഞ്ഞ ആശംസകള്‍ക്കൊപ്പം ആ വലിയ മനുഷ്യന് ആയുരാരോഗ്യ സൌഖ്യം നേര്‍ന്നുകൊള്ളുന്നു!
സമാനതകളില്ലാത്ത ആ ഹൃദയവിശാലതയ്ക്ക് മുന്പില് നാമൊക്കെ വെറും കീടങ്ങള്‍ എന്ന തിരിച്ചറിവുണ്ടാക്കാന്‍ ഇതുപകരിക്കട്ടെ!
സഹജീവികൾകൂടി സുഖമായി ജീവിക്കട്ടെ
ReplyDeleteഎന്നോർത്ത് സ്വശരീരം ‘മുറിച്ചു’കൊടുത്ത
മഹാമാനുഷാ!
താങ്കൾക്ക് നന്മകൾ എന്നുമെന്നും ഉണ്ടായിരിക്കട്ടെ...
ഇത് ഒരു പ്രചോദനമാകട്ടെയെന്നു കരുതി
ഈ നന്മയെ വിളംബരപ്പെടുത്തിയ വള്ളിക്കുന്നാ
താങ്കൾക്കും നന്ദി...
ഇത് വായിച്ച് വൃക്കദാനം ചെയ്യാൻ സന്നദ്ധരായി ഇവിടെ കമന്റ് ചെയ്ത (ഒപ്പ് ഇട്ട) എല്ലാവർക്കും നന്ദി!!
അദ്ദേഹത്തിന്റെ ചങ്കൂറ്റം അപാരം..ഈ ബ്രീഡ് എന്നൊക്കെ പറയുന്നത് ഇതാണ്...കിഡ്നിയൊക്കെ ദാനം ചെയ്യണമെങ്കിൽ ഒരുമാതിരി വില്‍പവറൊന്നും പോര..
ReplyDeleteപിന്നെ ഇത് സാധാരണക്കാർ മാത്രികയാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.പിന്നീടെന്തെങ്കിലും സംഭവിച്ചാൽ താങ്ങാൻ പണമുള്ളവനേ ഇതൊക്കെ ചെയ്യാവൂ....
എന്നതായാലും അദ്ദേഹത്തിന്റെ ആ മനസ്സിനു മുന്നിൽ വാക്കുകൾക്ക് സ്ഥാനമില്ല..ഏതാനും വർഷം മുൻപ് 150 കോടിയുടെ ആസ്തിയായിരുന്നു അദ്ദേഹത്തിന്..തുടക്കക്കാലത്ത് സ്വയം ഡിസൈൻ ചെയ്ത സ്റ്റൈബിലൈസറുകളുമായി നാടുമുഴുവൻ നടന്ന് കച്ചവടം ചെയ്യുന്ന ഒരു സാധാരണക്കാരൻ..ഇന്നിയാ 500 കോടിയുടെ സാമ്രാജ്യം കേരളത്തിൽ..ദുബയിലെ ചിറ്റിലപ്പള്ളി ജ്യുവലറിയും....അതൊരു വിജയം തന്നെയാണ്
ആ മനുഷ്യന് നന്മ വരട്ടെ....
പൂര്‍ണ്ണമായി യോജിക്കുന്നു.. രക്ടദാനം പോലെയല്ല ആവേശം കാണിച്ച് അബദ്ധം പറ്റിയാൽ താങ്ങാനാവില്ല..
Deleteസ്വാര്‍ത്ഥതയുടെ ലോകത്ത് ,മനുഷ്യ സ്നേഹത്തിന്റെയും, ജീവ കാരുണ്യത്തിന്റെയും മഹത്തായ മാതൃക കാണിച്ച ഈ മനുഷ്യനെ ദൈവം സര്വാരോഗ്യവും നല്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു
ReplyDeleteആ കാല്ക്കല് നമസ്കരിക്കുന്നു
ReplyDeleteഏറ്റവും ക്രിത്യമായി നികുതി അടയ്ക്കുന്നതിനുള്ള അവാര്‍ഡ് പല തവണ നേടിയിട്ടുണ്ട് ഇദ്ദേഹം എന്നാണ് ഓര്‍മ്മ.ആത്മഹത്യ മൌലീക അവകാശമാണെന്ന ഹര്‍ജിയും.എന്തുകൊണ്ടും വിശേഷവ്യക്തിത്വം തന്നെ.
ReplyDeleteടച്ചിങ്ങ് പോസ്റ്റ്.
grt :))
ReplyDeleteഇതിലും വ്യത്യസ്തനായ ഒരു കൊച്ചൗസേപ്പിന്റെ പടം ഞാനിന്നു കണ്ടു..സി.ഐ.ടി.യു തൊഴിലാളികള്‍ക്കു മുന്നില്‍ കൈകൂപ്പി യാചിക്കുന്ന കൊച്ചൗസേപ്പ്...സംഭവം സിംപിള്‍..വിസ്റ്റാര്‍ ഫാക്ടറിയിലേക്കുള്ള സാധനങ്ങള്‍ കമ്പനിക്കു പുറമെയുള്ള സി.ഐ.ടി.യുക്കാര്‍ ഇറക്കാന്‍ സമ്മതിക്കുന്നില്ല....അവരോട് കെഞ്ചുന്ന കൊച്ചൗസേപ്പ്....ഒടുവില്‍ സാധനങ്ങള്‍ വണ്ടിയില്‍ നിന്ന് കൊച്ചൗസേപ്പ് തന്നെ ഇറക്കാന്‍ തുടങ്ങി... നോക്കുകൂലിക്കാരുടെ വാദം ഈ ഭാഗത്ത് എന്തിറക്കുന്നുണ്ടെങ്കിലും അത് ഞങ്ങളുടെ അവകാശമാണ്. വേണമെങ്കില്‍ മുതലാളിക്കിറക്കാം.. അങ്ങനെ മുതലാളി ഇറക്കാന്‍ തുടങ്ങി....ഒടുവില്‍ പോലിസെത്തി....പുറമെ നിന്നു ആളെ കൊണ്ടു വന്നു സാധനമിറക്കി.. മുതലാളി പറയുന്നത്..ഈ സാധനം ഇറക്കാനായി ഞാന്‍ തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്...അവര്‍ ഇറക്കുമെന്നാണ്.. കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ്.....
ReplyDeleteഈ മനുഷ്യനെ കുറിച്ച് എന്തെങ്കിലും കുറിച്ച് ഇടാമെന്ന് കരുതുമ്പോള്‍
ReplyDeleteഅക്ഷരങ്ങള്‍ വിനയാന്വിതരായി ആകാശമടക്കുകളില്‍ പോയി ഒളിക്കുന്നു.
www.suhailbabu.blogspot.com
വ്യത്യസ്തനനായ ഒരു മനുഷ്യ സ്നേഹിയ പരിച്ചയപെടുത്തി യതില്‍ നന്ദി ...
ReplyDeleteഇതാണ്..
ReplyDeleteഇത് തന്നെയാണ്
മനുഷ്യ സ്നേഹം.
ഈ കിഡ്നി എടുത്തു മാറ്റി വക്കുന്നതിനും നോക്കു കൂലി വേണ്ടി വരുമോ ആവോ?
ReplyDeleteകൊച്ചൌസേപ്പ് വ്യത്യസ്ഥന്‍ തന്നെ..സ്വന്തം അവയവം മറ്റൊരാള്‍ക്കു ദാനം ചെയ്യുക എന്നൊക്കെപ്പറഞ്ഞാല് അതിനു വലിയ മനസ്സ് തന്നെ വേണം... സമൂഹത്തിനു മാതൃകയാകേണ്ട
ReplyDeleteതിങ്ങനെയാണ്..
പോസ്റ്റു വായിച്ചപ്പോള്‍ അദ്ധേഹത്തോട് എന്തെന്നില്ലാത്ത ഒരു ബഹുമാനവും ആദരവും തോന്നുന്നു,ബഷീര്‍ക്കക്ക് ആ വലിയ മനുഷ്യസ്നേഹിയെ നേരില്‍ കാണാന്‍ സാധിച്ചപോലെ എപ്പോഴെന്കിലും എനിക്കും അദ്ധേഹത്തെ നേരില്‍ കാണാന്‍ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
ReplyDeleteസഹജീവിയെ സ്നേഹിക്കുന്നതിനു ദൈവവിശ്വാസം ആവശ്യമില്ലെന്ന് തെളിയിച്ച മനുഷ്യനാണ് ശ്രീ കൊച്ചൌസെപ്പ്. അദ്ദേഹം ഒരുദൈവത്തിലും വിശ്വസിക്കുന്നില്ല. പക്ഷേ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നു.. അദ്ദേഹത്തിന് ഭാവുകങ്ങള്‍....
ReplyDeleteഏറ്റവും പുണ്യമായ കര്‍മ്മം ദാനംമാനെങ്കില് അതിലേറ്റവും മഹാതരമായത് അവയവദാനമാനെന്നു കരുതാം. പ്രത്യേകിച്ചും ഇങ്ങിനെയോരാല് ചെയ്യുമ്പോള്‍ അത് കൂടുതല്‍ അനുകരണീയമാകുന്നു..
ReplyDeleteരക്തദാനതിനു പോലും മടിക്കുന്ന ഒരു ജനതയ്ക്ക് പ്രചോടനമെകാന് ഈ പ്രവൃത്തി കാരണമാകട്ടെ. തന്റെ ഒരു വൃക്ക ദാനം ചെയ്തു ലോകത്തിനു മാതൃകയായ ഫാ. ഡേവിസ് ചിറമ്മല്‍,
അതേ പാത പിന്തുടരാന് തീരുമാനിച്ച കൊച്ചൌസേപ് ചിറ്റിലപ്പിള്ളി.. അദ്ദേഹം തുടങ്ങിവയ്ക്കുന്ന ഈ ചങ്ങല.. എല്ലാവരും ഈശ്വര കൃപയാല്‍ ധന്യരാവട്ടെ.
വളരേ ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് അതു. മനുഷ്യനെ മനുഷ്യൻ സഹായിക്കണമെന്ന വാചകമല്ല അവിടെ പൂർണമാകുന്നതു .നിലാവു പരത്തുന്ന മനസുകൾ ഭൂമിയിൽ ഇപ്പോളും ജീവിച്ചിരിക്കുന്നു എന്നാണ് മനസിലാക്കണ്ടത്.
ReplyDeleteഈ നല്ല വാക്കുകള്‍ എഴുതിയ ബഷീര്കക്കും സ്വന്തം വൃക്ക ദാനം ചെയ്ത ആ വലിയ മനുഷ്യനും അനുഗ്രഹങ്ങള്‍ ചൊരിയട്ടെ !
ReplyDeleteയവരു ചെയ്താ വാര്‍ത്തയായി ബ്ലോഗായി പുകിലായി. എന്റമ്മോ വേറെ എത്ര പേരു നിത്യം വ്രുക്ക കൊട്ക്കുന്നു വാര്‍ത്തയെ അല്ല.കായിള്ളോന് കുഞ്ഞാലിക്ക!
ReplyDeleteന്തായാലും എയുത്ത് നന്നായി
ഗ്രേറ്റ്..
ReplyDeleteസല്യൂട്ട്..!
!
ReplyDeleteഇത് ഒരു വല്ലാത്ത അനുഭവമാണ് . മനുഷ്യ സ്നേഹത്തിന്റെ , ദാനത്തിന്റെ , സഹാനുഭൂതിയുടെ ഒരിക്കലും മറക്കാനാവാത്ത ഒരേട് .
ReplyDeleteഇത് ഒരു വല്ലാത്ത അനുഭവമാണ് . മനുഷ്യ സ്നേഹത്തിന്റെ , ദാനത്തിന്റെ , സഹാനുഭൂതിയുടെ ഒരിക്കലും മറക്കാനാവാത്ത ഒരേട് .
ReplyDeleteസഹ ജീവിയോട് ഇത്രയും വലിയ കരുണ കാണിച്ച അദ്ദേഹം തീര്‍ച്ചയായും ഒരു വലിയ മനസിന്റെ ഉടമ തന്നെ. ഇന്നലെ അദ്ദേഹത്തിന്റെ മറ്റൊരു അവസ്ഥയും ദ്രിശ്യ മാധ്യമങ്ങളിലൂടെ കാണേണ്ടി വന്നു. കയറ്റിറക്ക് പ്രശ്നത്തിന്റെ പേരില്‍ സ്വന്തം സ്ഥാപനത്തിലേക്ക് വന്ന ചരക്കുകള്‍ തനിയെ ഇറക്കേണ്ടി വന്ന അവസ്ഥ. ഒടുവില്‍ വേദനയോടെ പറയുന്നതും കേട്ടു...വേണമെങ്കില്‍ ഇതെല്ലാം കേരളത്തില്‍ നിന്ന് തന്നെ കൊണ്ട് പോയേക്കാം എന്ന്.
ReplyDeleteഅഭിന നന്തനീയം............
ReplyDeleteസ്വന്തം കിഡ്നി ദാനം ചെയ്യ്തു 'കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ' സ്ഥാപിച്ച ഫാദര്‍ ഡേവിഡ് ചിറമ്മല്നും, ആ പ്രസ്ഥാനം വഴി വലിയ ഒരു മാതൃക കാണിക്കുന്ന ചിറ്റിലപ്പള്ളിക്കും ആയിരം അഭിനന്ദനങ്ങള്‍........
http://www.youtube.com/watch?v=jFFyz9Yy7z4&feature=channel
http://www.youtube.com/watch?v=tHUuwZ2vO_g
Latest NEws About CHITTILAPPALLY
ReplyDeleteകമ്പനിയിലെ തൊഴിലാളികളെ ലോഡിറക്കാന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ സ്ഥാപനമുടമ വാഹനത്തില്‍ കയറി ലോഡിറക്കണമെന്നുമായിരുന്നു യൂണിയന്‍കാരുടെ വെല്ലുവിളി. തുടര്‍ന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്നെ വണ്ടിയില്‍ കയറി ലോഡിറക്കാന്‍ ആരംഭിച്ചെങ്കിലും ഇവ ഗോഡൗണില്‍ കൊണ്ടുപോകുന്നത് സി.ഐ.ടി.യു. സംഘം തടയുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം ഉന്തിലും തള്ളിലുമെത്തി. ഒടുവില്‍ കളമശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. പോലീസിന്റെ നേതൃത്വത്തില്‍ പുറമെ നിന്ന് തൊഴിലാളികളെ എത്തിച്ചാണ് ഒടുവില്‍ സാധനങ്ങള്‍ ഗോഡൗണിലേക്ക് മാറ്റിയത്.
പോസ്റ്റും വായിച്ച് , കമന്റുകളും വായിച്ചു .
ReplyDeleteഒന്ന് ചോദിക്കട്ടെ: ഇതിൽ എത്രപേർക്ക് ഈ ഉദാത്തമായ മനുഷ്യസ്നേഹം കാണിക്കാനാവും?
Addehathinum, ella nalla manassinudamkalkkum kooduthal aayussum, arogyavum Allahu nalkumarkatte.......
ReplyDeleteThis comment has been removed by the author.
ReplyDeleteNo Words...
ReplyDeleteഅയ്യോ... ജീവിച്ചിരിക്കുമ്പോ തന്നെ ആണോ അദ്ദേഹം കിഡ്നി കൊടുക്കുന്നെ....!! അതും സ്വന്തമെല്ലാത്ത ഒരാള്‍ക്ക്...!!!
ReplyDeleteഔസേപ്പച്ചാ... അങ്ങയെ എനിക്കൊന്ന് തൊടണം കണ്ണില്‍ നോക്കി പുഞ്ചിരിക്കണം.
അങ്ങേക്കെന്റെ ബിഗ് സല്യൂട്ട്.
സന്മനസിന്റെ ചിറ്റിലപ്പള്ളി മാത്റ്കയ്ക്കും സമയോചിതമായി,സമചിത്തതയോടെ പറഞ്ഞ ശ്രീ:ബശീർവള്ളിക്കുന്നിന്റെ
ReplyDeleteശൈലീ മഹത്തരത്തിനും നൂറ് നൂറ്
ആശംസകൾ!
തീർച്ചയായും വ്യത്യസ്ഥൻ തന്നെ. ശരിയായ മനുഷ്യസ്നേഹി.
ReplyDeleteചരിത്രത്തില്‍ ഉണ്ടായിരിക്കാം ..നമ്മുടെ കാലഗട്ടത്തില്‍ നമ്മുടെ കൂടെ ഇങ്ങനെ ഒരാള്‍ അത്ഭുദം തോന്നുന്നു .. സമ്പന്നതയില്‍ ജീവിതം എങ്ങിനെ ആസ്വദിക്കാം എന്ന് കാണിച്ചു തരുന്നു
ReplyDeleteകൊചൌസ്സെപ്പു ..ദൈവം അനുഗ്രഹിക്കട്ടെ ..
നന്ദി ബഷീര്‍.....
ബഷീര്കയുടെ സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ഒരു പോസ്റ്റ് . ആക്ഷേപ ഹാസ്യം മാത്രല്ല സീരിയസ് വിഷയങ്ങളും ആകര്‍ഷകമാണ് ....നന്മ്ക്കായ് പ്രാര്‍ഥിക്കുന്നു
ReplyDeleteബഷീര്കയുടെ സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ഒരു പോസ്റ്റ് . ആക്ഷേപ ഹാസ്യം മാത്രല്ല സീരിയസ് വിഷയങ്ങളും ആകര്‍ഷകമാണ് ....നന്മ്ക്കായ് പ്രാര്‍ഥിക്കുന്നു
ReplyDeleteകൊച്ചൌസേപ്പ് ഒരു മാർഗ്ഗദ്വീപം കൂടി നമ്മുക്ക് മുന്നിൽ തെളിച്ചുവെച്ചിരിക്കുന്നൂ...!
ReplyDeleteഈ മനുഷ്യസ്നേഹിക്ക് അദ്ദേഹത്തിന്റെ സ്വന്തം ഒരു നാട്ടുകാരന്റെ പ്രണാമം ഇതാ അർപ്പിച്ചുകൊള്ളുന്നൂ....
ഒരു സാധനം മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കുന്നതിന് നോക്കു കൂലി നല്‍കേണ്ട കേരളത്തില്‍, കൊച്ചൌസേഫിന്റെ കിഡ്നി മാറ്റിവയ്ക്കാനും നോക്കു കുലി നല്‍കേണ്ടി വരുമോ?
ReplyDeleteമനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ ഈ മാതൃക എല്ലാവര്ക്കും അനുകരിക്കാന്‍ കഴിഞ്ഞെങ്കില്‍!!!
ReplyDeleteബഷീരേ, നല്ല വാക്കുകള്‍ക്കു നന്ദി.
ദാ വായിച്ചോളൂ.....
ReplyDeletehttp://vakkerukal.blogspot.com/2011/01/blog-post_21.html
എടോ കൊച്ചൌസേപ്പേ താന്‍ എന്താടോ കേരളത്തിലെ തൊഴിലാളികളെ പറ്റി വിചാരിച്ചിരിക്കുന്നത്? താന്‍ കിഡ്ണി കൊടുത്തുഎന്നൊക്കെ കേട്ടു. അതു വേറെ കാര്യം പക്ഷെ നോക്കുകൂലി ഞങ്ങളുടെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച തൊഴിലാളികള്‍ ഉള്ള നാടാണിത്.... ദാ ഇങ്ങനെ ഒരു പ്രസംഗം കേള്‍ക്കാന്‍ കേരളക്കരക്ക് ഭാഗ്യമുണ്ടായില്ല.
കൊച്ചൌസേപ്പിന്റെ ഒരു കാര്യം അങ്ങേര്‍ക്ക് വല്ല ആവശ്യവുമുണ്ടോ കേരളത്തില്‍ ഒരു ബിസിനസ്സ് തുടങ്ങേണ്ടതിന്റെ?
അവകാശ ബോധം ആവോളം ഉള്ള ഉത്തരവാദിത്വം അശ്ശേഷം ഇല്ലാത്ത ആള്ക്കാരുള്ളിടത്ത് ചിലപ്പോള്‍ ചുമടേടുക്കെണ്ടിയും വരും.
നോക്കുകൂലിയുടെ സ്വന്തം നാട്!!
മനുഷ്യ സ്നേഹി.
ReplyDeleteഇനി ഓപറേഷനും നോക്കുകൂലി കൊടുക്കേണ്ടി വരുമോ?
ReplyDeleteഅദ്ദേഹം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. സന്മനസ്സും ത്യാഗ സന്നദ്ധതയും ഉള്ളവര്‍ക്ക് മാത്രമേ ഇങ്ങിനെ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ആവൂ.
ReplyDeleteഇന്നത്തെ ലോകത്ത് ഇദ്ദേഹം വ്യത്യസ്തന് തന്നെ...
ReplyDeleteദാനത്തിന്റെ മഹിമ അത്ഭുതകരംതന്നെ..മുഡന് മാരായ മുതലാളിമാര്ക് കൊച്ചുഔസേപ്പച്ചന് ഒരു വലിയ ഔസേപേച്ചന് തന്നെ. അടുത്തറിയാന്‍ അവസരമൊരുക്കിയ വള്ളികുന്നിന്നു അഭിനന്ദനങ്ങള്‍
ReplyDeleteതികച്ചും അഭിനന്ദനീയമായ കാര്യം തെന്നെയാണദ്ദേഹം ചെയ്തത്. ഈ പരിചയപ്പെടുത്തല്‍ വളരെ ഉചിതമായി
ReplyDelete[im]http://3.bp.blogspot.com/_lt9uqeigjxI/TSRjbQYu7OI/AAAAAAAACsw/1jN5HBsJaKY/s1600/masspetition2.png[/im]
ReplyDeleteഒരു ഒപ്പ് തന്ന് സഹായിക്കാമോ? Click Here!
(ഇതുവരെ ഒപ്പ് ഇടാത്തവർക്കായി...)
കൊള്ളാം കേട്ടോ...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/
ReplyDeleteവള്ളിക്കുന്ന് സാധാരണ കഥകള്‍ എഴുതാത്ത ആളായത് കൊണ്ട് രണ്ടാമതൊന്നു കൂടി വായിച്ചപ്പോഴാണ് വിശ്വാസമായത്. സ്നേഹവും ഇഷ്ട്ടവും രണ്ടാണെന്ന് ഏതോ മഹാന് പറഞ്ഞത് ഓര്മ വരികയാണ്. യഥാര്‍ത്ഥ സ്നേഹത്തിന്റെ ആള്‍രൂപമായ അച്ചായനെ ഇനിയും ഒരുപാടു വര്‍ഷത്തെ ആയുസ് നല്കി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം...
ReplyDeleteഇത്തരം സ്നേഹത്തിന്റെ കഥകള്‍ തിരഞ്ഞു പിടിച്ചു വായിപ്പിച്ച താങ്കള്‍ക്കും നന്ദി...!
ലോഡ് ഇറക്ക് പ്രശ്നത്തെ കുറിച്ചാവും എന്നാണ് കരുതിയത്.
ReplyDeleteജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു അവയവം ദാനം ചെയ്ക എന്നൊക്കെ പറഞ്ഞാല്‍ അത് മഹത്തരം തന്നെ.
ചെയ്തയാള്‍ പണക്കാരനായത് കൊണ്ടു അത് ചെറുതാവുന്നില്ല.
വലുതാവുന്നെ ഉള്ളൂ.
ആ നല്ല മനസ്സിന് ഭാവുകങ്ങള്‍ ഒപ്പം ദീര്‍ഘായുസ്സിനായുള്ള പ്രാര്‍ത്ഥനയും!
യഥാര്‍ത്ഥ ത്യാഗം എന്ന് പറയുന്നത് ഇത് തന്നെ. ഈ മനുഷ്യ സ്നേഹിയെക്കുറിച്ച് എഴുതിയ മനുഷ്യ സ്നേഹിക്കു ഭാവുകങ്ങള്‍.
ReplyDeleteകൊച്ചൌസേപ്പ് മനുഷ്യസ്നേഹി ആയതു 2011 ജനുവരിയില്‍ അല്ല...അദ്ദേഹം പണ്ടേ അങ്ങനെ ആയിരുന്നു...എല്ലാ രാഷ്ട്രീയക്കാരും സര്‍ക്കാരുകളും അദ്ദേഹത്തെ പിന്തുണക്കുകയും ആദരിക്കുകയും ചെയ്ത ചരിത്രമേ ഉള്ളൂ..ബഷീറിന്റെ വേല വള്ളിക്കുന്നില്‍ തന്നെ വെച്ചാല്‍ മതി.........
ReplyDeleteMasha Allah.
ReplyDeleteഇങ്ങനെയുള്ള മനുഷ്യരും ലോകത്തിലുണ്ടോ? Alhamdulillah.......
Off Topic:
ReplyDeleteനിങ്ങൾ മലയാളത്തെ സ്നേഹിക്കുന്നുവോ?
ഇ-മലയാളം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുവോ?
ഇ-മലയാളം -എഴുത്തും വായനയും- ഒരു അഭിമാനമായി കരുതുന്നുവോ...?
എങ്കിൽ,
ഒരു കൈ സഹായം...
ഒരു ഒപ്പ് തന്ന് സഹായിക്കാമോ? Click Here!
(ഇതുവരെ ഒപ്പ് ഇടാത്തവർക്കു മാത്രം!)
ഇത് വായിച്ചപ്പോള്‍ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു ഈ മനുഷ്യസ്നേഹിയുടെ മഹാമനസ്കത ഓര്‍ത്ത്..ഒന്ന് കണ്ടു ഒരു കൈ കൊടുക്കാന്‍ കൊതിയാവുന്നു.കോടികളില്‍ ഒരുവനായ ഇദ്ദേഹത്തിന് ഒരു സല്യുട്ട്.
ReplyDeletethese are strong signals and directions to our society when we lament that all is lost and our drive is mad and aimless... let us console that we still have human soul amongst us to inspire and motivate us.... thank you Sir.
ReplyDeleteഇത് ശരിക്കും ദൈവികമായ ഒരു കാര്യം തന്നെയാണ്.
ReplyDeleteവലിയ നിലകളുള്ള വീട് വെച്ചല്ല വലിയവനാകേണ്ടത് എന്ന ഒരു വലിയ കാര്യമാണ് ഇതിലൂടെ നമ്മള് മനസ്സിലാക്കേണ്ടത്.
ഈ വിവരം വായനക്കാരുമായി പങ്കു വെച്ചതില്‍ അഭിനന്ദങ്ങള്‍.
കൊച്ചൗസേഫ് വൃക്ക പകുത്തു നല്കി; ഒപ്പം വലിയ സന്ദേശവും
ReplyDeleteതീര്‍ച്ചയായും മാതൃക ആക്കേണ്ട മഹല്‍ വ്യക്തി
ReplyDeleteഇങ്ങിനെയാവണം മനുഷ്യന്
വാര്‍ത്ത നേരത്തെ വായിച്ചിരുന്നു.സത്യത്തില്‍ കണ്ണ് നിറഞ്ഞു പോയി.ഈ നൂറ്റാണ്ടിലും ഇത് പോലുള്ളവര്‍ ഉണ്ടെന്നത് ആശ്വാസം തന്നെ
ReplyDeleteThis comment has been removed by the author.
ReplyDeleteഏറ്റവും സന്തോഷകരമായ കാര്യം ഇവിടെ ഈ കിഡ്നി കൈമാടത്തില് മുസ്ലിം സഹോദരങ്ങളും ക്രയ്സ്തവ സഹോദരങ്ങളും ഒന്നിച്ചു എന്നാണ്. കൈവെട്ടു സംഭവത്തിലൂടെ കേരളത്തിലെ മുസ്ലിം സമൂഹത്തിനു ഉണ്ടായ ചീത്തപ്പേര് മാറ്റാനും അതുവഴി ബന്ധങ്ങള്‍ ഊഷ്മളമാക്കാനും ഈ മനുഷ്യസ്നേഹത്തിന്റെ കഥ ഉപകാരപ്പെടട്ടെ എന്ന് സര്‍വ്വലോക രക്ഷിതാവിനോട് പ്രാര്ത്ത്ധിക്കുന്നു.
ReplyDeleteതന്നെയുമല്ല മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ ഇല്ലാതെ തന്നെ ഒറ്റക്കെട്ടാണ്. ഈ ഐയ്ക്യം തുടര്‍ന്നും നിലനിര്ത്തനേ നാഥാ...!
നല്ല കൂട്ടുകെട്ടുകള്‍ പ്രതീക്ഷിക്കുന്നു.
--
With Best Regards,
Saad Ebrahim [saadjhz@gmail.com]
മനുഷ്യ സ്നേഹവും മാനവിക മൂല്യങ്ങളും ഇനിയും മരിച്ചിട്ടില്ല..
ReplyDeleteതികച്ചും വ്യത്യസ്തരാകുന്ന ഇത്തരം വ്യക്തികള്‍ , മനുഷ്യന് അള്ളാഹു നല്കിയ സ്വല്പം കാരുണ്യം നിലനിര്‍ത്തും.
ReplyDeleteഅദ്ദേഹത്തിന് ദീര്‍ഘആയുസ് നേരുന്നു
ReplyDeleteഅദ്ദേഹം വാര്‍ത്തകള്‍ സൃഷ്ടിക്കുകയല്ല, പകരം നന്മയുടെ കൈത്തിരികള്‍ കൊളുത്തിവക്കുന്നു. പതിനാലു ലക്ഷം പറഞ്ഞുവാങ്ങി പിന്നീട് നാല് ലക്ഷം ദാനമായി എറിഞ്ഞു കൊടുത്ത "സുധാമണി" യെപോലുള്ള കറുത്ത മനസ്സും വെളുത്ത വഷ്ട്രവുമായി ആടി പാടി നടക്കുന്ന ആള് ദൈവങ്ങള്‍ക്കിടയില്‍, വെളുത്ത താടിയും മനസ്സ് നിറയെ നന്മയും ഉള്ള കൊച്ചൌസേപ്പ് ചേട്ടനെ നമുക്ക് ആദരിക്കാം. അദ്ദേഹം ചെയ്യുന്ന നന്മകളില് പലതും മുത്തശി പത്രങ്ങള്‍ക്കു ഒരു കോളം വാര്‍ത്ത പോലുമാകുന്നില്ല
ReplyDeleteThis comment has been removed by the author.
ReplyDeleteനമ്മുക്ക് വേണ്ടത് അല ദൈവങ്ങളെ അല്ല ഇതു പോലെയുള്ള മനുഷ്യ സ്നേഹികളെ ആണ്
ReplyDeleteമനുഷ്യ സ്നേഹി.
ReplyDeletehttp://eastcoastdaily.com/new/news/kerala/item/8764-vegaland-victim-vijesh-vijayan
ReplyDeleteSalute to chittilappilly
ReplyDelete