Aid Flotilla - കടലില്‍ ചോര ചിന്തുന്നു

ഇന്നത്തെ പ്രഭാതം കടലില്‍ ചോര ചിന്തിയ വാര്‍ത്തയുമായാണ് പുലര്‍ന്നത്. ഉപരോധത്തില്‍ വീര്‍പ്പു മുട്ടുന്ന ഗസ്സയിലേക്കു ദുരിതാശ്വാസ വസ്തുക്കളുമായി പുറപ്പെട്ട ബോട്ടുകളെ ആക്രമിച്ച് നിരവധി പേരെ ഇസ്രാഈല്‍ സേന കൊന്നൊടുക്കിയിരിക്കുന്നു !!!!... എന്ത് പറയാന്‍. നിസ്സഹായരായ ഒരു ജനതയുടെ അവസാന നിലവിളിയാണോ നാം കേള്‍ക്കുന്നത്?. കടലില്‍ വീണ ഈ ചോര പട്ടിണി കിടന്നു മരിച്ചോളൂ എന്ന സന്ദേശമാണോ  ഗസ്സ മുനമ്പിലെ  പതിനായിരങ്ങള്‍ക്ക് നല്‍കുന്നത്?. 
സമാധാന നോബേല്‍ ജേതാവ് മയ്‌റീഡ് കൊറിഗന്‍ മഗ്വീറേ അടക്കമുള്ള നിരവധി പേര്‍ ആക്രമിക്കപ്പെട്ട ബോട്ടുകളില്‍ ഉണ്ടായിരുന്നു.  


Aid Flotilla ക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ ( മാതൃഭൂമി , അറബ് ന്യൂസ്‌ )