തെറ്റിദ്ധരിക്കരുത്, തെറ്റായ അര്‍ത്ഥത്തിലുള്ള ഒരു ചോദ്യമല്ല ഇത്. തലയില്‍ വട്ട് വെക്കുന്ന ഒരു പരിപാടി അറബികള്‍ക്കിടയില്‍ ഉണ്ട്. അതവരുടെ പരമ്പരാഗത വസ്ത്ര ധാരണരീതിയുടെ ഭാഗമാണ്. തൂവെള്ള പ്രതലത്തില്‍ കറുത്ത കള്ളികളുള്ള ശിരോവസ്ത്രത്തിന് ‘ശിമാഗ്’ എന്നാണ് അറബിയില്‍ പറയുക. ശിമാഗിന് മേല്‍ ‘ഇഗാല്‍’ എന്ന കറുത്ത വട്ട് കൊണ്ട് രണ്ട് തവണ ചുറ്റും. ഈ ശിരോവസ്ത്രവും വട്ടും അറബികളുടെ ട്രേഡ് മാര്‍ക്കാണ്. ഇത് ധരിക്കാതെ ഒരു അറബി വന്നാല്‍ അയാള്‍ വള്ളിക്കുന്നുകാരനാണോ എന്ന് പോലും നിങ്ങള്‍ സംശയിക്കും. ഇന്ത്യക്കാരടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍ ഉള്ള പല ഗള്‍ഫ് നാടുകളിലും അറബികളെക്കാള്‍ കൂടുതല്‍ വിദേശികളാണുള്ളത്. അത് കൊണ്ട് തന്നെ ശിമാഗും വട്ടും ധരിക്കുന്ന സ്വദേശികളായ അറബികള്‍ക്ക് പലപ്പോഴും പ്രത്യേക പരിഗണന ലഭിക്കും. അതില്‍ വിദേശികള്‍ ആരും പ്രത്യേകിച്ച് എതിര്‍പ്പോ മുറുമുറുപ്പോ കാണിക്കാറില്ല. കാരണം അതവരുടെ നാടാണ്. വഴറ്റുപ്പിഴപ്പിന് ജോലി തേടി വന്നവരാണ് വിദേശികള്‍ .
പ്രശ്നങ്ങള്‍ രേഖാമൂലം എഴുതിക്കൊടുക്കുകയും സംഘടന ഭാരവാഹികളെക്കണ്ട് ചര്‍ച്ച ചെയ്തു പരിഹരിക്കുകയും ചെയ്യുന്നതിന് പകരം ടീ വിയില്‍ വന്നിരുന്നു വിഴുപ്പലക്കിയാല്‍ പ്രശ്നങ്ങള്‍ തീരുമോ?. അദ്ദേഹത്തിന്റെ വിഴുപ്പലക്ക് കഴിഞ്ഞ ഉടനെ താരങ്ങള്‍ പത്ര സമ്മേളനം നടത്തി മറ്റൊരു വിഴുപ്പലക്ക്. ഇവര്‍ക്ക് രണ്ടു കൂട്ടര്‍ക്കും മാധ്യമങ്ങളുടെ മുന്നില്‍ വന്നു ഈ തെരുവ് നാടകം കളിക്കുന്നതിന് പകരം ഏതേലും ആല്‍ത്തറയില്‍ പോയിരുന്നു പരസ്പരം ഒന്ന് സംസാരിച്ചൂടെ?. ഇവരുടെ തമ്മിലടി ലൈവായി കണ്ടില്ലെങ്കില്‍ മലയാളികള്‍ക്ക് വല്ല കുഴപ്പവും വരുമോ? ഇവര്‍ക്ക് പിറകെ മൈക്കുമായി ഓടുന്ന മാധ്യമങ്ങള്‍ക്കും വേറെ പണിയൊന്നുമില്ലേ?. പൊതു ജനത്തിന്റെ ക്ഷമ ഇങ്ങനെ പരീക്ഷിക്കണോ?.. എന്റെ ഉള്ളിലെ സാംസ്കാരിക രോഷം തിളച്ചു മറിയുകയാണ്. (അടുത്തു തന്നെ ഞാനും ഒരു സാംസ്കാരിക നായകന് ആവാനുള്ള സാധ്യത തെളിയുന്നുണ്ട്). ആ രോഷം കൂടുതല്‍ തിളച്ചു വഷളാവുന്നതിന് മുമ്പ് മൈക്ക് നിങ്ങള്‍ക്ക് കൈ മാറുകയാണ്. നന്ദി,നമസ്കാരം..
മ്യാവൂ:- ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞ് എന്നോട് നിങ്ങള്‍ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. “ഇതൊക്കെ ബ്ലോഗിന് വിഷയമാക്കുന്ന തനിക്ക് വട്ടുണ്ടോ?”.
തിലകന് വട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ നിങ്ങള്‍ക്ക് പിടി കിട്ടിയിരിക്കും. ഗള്‍ഫ് നാടുകളില്‍ അറബികള്‍ക്ക് ലഭിക്കുന്നത് പോലെ ഒരു പ്രത്യേക പരിഗണന സില്‍മാ താരങ്ങള്‍ക്കിടയില്‍ തിലകനുണ്ടോ? അദ്ദേഹം കുറെ ദിവസമായി അട്ടഹാസം മുഴക്കി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സില്‍മാ കാര്യങ്ങളില്‍ ഒട്ടും താല്പര്യമുള്ള ആളല്ല ഞാന്‍. ടീ വി തുറന്നാലും പത്രം തുറന്നാലും ഇദ്ദേഹവുമായി ബന്ധപ്പെട്ട വിവാദം ആണ് ദിവസവും കാണുന്നത്. അഴീക്കോട് മാഷ് വരെയുള്ള പലരും ഇടപെട്ട ഒരു സാംസ്കാരിക പ്രശ്നമായി തിലകന് മാറിയിരിക്കുന്നു . മാത്രമല്ല ഇന്നലെ അദ്ദേഹം ഒരു ഇംഗ്ലീഷ് സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് പോയി കച്ചറയുണ്ടാക്കി. തന്നെ ആ സിനിമയില്‍ അഭിനയിപ്പിക്കാത്തതിന് പ്രതിഷേധം പ്രകടിപ്പിക്കാനാണ് അദ്ദേഹം അവിടെ പോയതത്രേ. അതെന്തോ ആകട്ടെ. അതിനു ശേഷം നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ കേട്ടപ്പോഴാണ് വട്ടുണ്ടോ എന്ന് ചോദിക്കാന്‍ എനിക്ക് തോന്നിയത്.
“എന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആരുമായും ചര്‍ച്ചക്ക് പോകില്ല. ഒന്നും എഴുതിക്കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. എല്ലാവരുടെയും മനസ്സിലിരുപ്പ് എനിക്കറിയാം. പദ്മശ്രീ കിട്ടിയ ആളാണ് ഞാന്‍. മോഹന്‍ലാലും മമ്മൂട്ടിയും എന്നെ ഉപദേശിക്കേണ്ട. വാക്കിന് സ്ഥിരതയില്ലാത്തവരാണ് അവരൊക്കെ. എനിക്കെല്ലാം അറിയാം. ആരെയും ഞാന്‍ വെറുതെ വിടില്ല” ഇങ്ങനെ തുടങ്ങി ഒരു തരം ‘തറ’ വര്‍ത്തമാനമാണ് മഹാ കലാകാരന് എന്ന് പറയുന്ന ഇദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. മാധ്യമങ്ങള്‍ അത് ലൈവ് ആയി കാണിക്കുകയും ചെയ്യുന്നു. സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി അത് തന്നെ വീണ്ടും വീണ്ടും പറയിക്കുന്നു.
പ്രശ്നങ്ങള്‍ രേഖാമൂലം എഴുതിക്കൊടുക്കുകയും സംഘടന ഭാരവാഹികളെക്കണ്ട് ചര്‍ച്ച ചെയ്തു പരിഹരിക്കുകയും ചെയ്യുന്നതിന് പകരം ടീ വിയില്‍ വന്നിരുന്നു വിഴുപ്പലക്കിയാല്‍ പ്രശ്നങ്ങള്‍ തീരുമോ?. അദ്ദേഹത്തിന്റെ വിഴുപ്പലക്ക് കഴിഞ്ഞ ഉടനെ താരങ്ങള്‍ പത്ര സമ്മേളനം നടത്തി മറ്റൊരു വിഴുപ്പലക്ക്. ഇവര്‍ക്ക് രണ്ടു കൂട്ടര്‍ക്കും മാധ്യമങ്ങളുടെ മുന്നില്‍ വന്നു ഈ തെരുവ് നാടകം കളിക്കുന്നതിന് പകരം ഏതേലും ആല്‍ത്തറയില്‍ പോയിരുന്നു പരസ്പരം ഒന്ന് സംസാരിച്ചൂടെ?. ഇവരുടെ തമ്മിലടി ലൈവായി കണ്ടില്ലെങ്കില്‍ മലയാളികള്‍ക്ക് വല്ല കുഴപ്പവും വരുമോ? ഇവര്‍ക്ക് പിറകെ മൈക്കുമായി ഓടുന്ന മാധ്യമങ്ങള്‍ക്കും വേറെ പണിയൊന്നുമില്ലേ?. പൊതു ജനത്തിന്റെ ക്ഷമ ഇങ്ങനെ പരീക്ഷിക്കണോ?.. എന്റെ ഉള്ളിലെ സാംസ്കാരിക രോഷം തിളച്ചു മറിയുകയാണ്. (അടുത്തു തന്നെ ഞാനും ഒരു സാംസ്കാരിക നായകന് ആവാനുള്ള സാധ്യത തെളിയുന്നുണ്ട്). ആ രോഷം കൂടുതല്‍ തിളച്ചു വഷളാവുന്നതിന് മുമ്പ് മൈക്ക് നിങ്ങള്‍ക്ക് കൈ മാറുകയാണ്. നന്ദി,നമസ്കാരം..
മ്യാവൂ:- ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞ് എന്നോട് നിങ്ങള്‍ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. “ഇതൊക്കെ ബ്ലോഗിന് വിഷയമാക്കുന്ന തനിക്ക് വട്ടുണ്ടോ?”.
ഉണ്ടോ.....??
ReplyDeleteനാളെ വാർത്ത വരും ബഷീറേ
ReplyDeleteബഷീർ എന്നൊരാൾ എനിക്ക് വട്ടുണ്ട് എന്നു പറഞ്ഞു. അതിനാൽ എന്നെ സിനിമയിൽ ബുക്ക് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഇരുപത്തെട്ട് സംവിധായകർ വീടിന്റെ പടിക്കൽ വരെ വന്ന് ബുക്ക് ചെയ്യാതെ മടങ്ങിപ്പോയി. സുരാജ് വെഞ്ഞാറമൂട് ഫാൻസ് അസോസിയേഷനിൽ അംഗമാകാൻ ആലോചിച്ചിരുന്ന (പിന്നീട് വേണ്ടെന്നുവെച്ചു) ഒരാളാണ് ഇപ്പറഞ്ഞ ബഷീർ. കൂടാതെ ഈ ഗൂഢാലോചനയിൽ ഒരു സൂപ്പർ താരത്തിനു കയ്യും വേറൊരു സൂപ്പർ താരത്തിന് മൂക്കും ഉണ്ട്.
തിലകൻ ആത്മരോഷത്തോടെ പ്രതികരിച്ചു.
ഇംഗ്ലീഷ് സിനിമാ സ്ഥലത്തുപോയി പ്രശ്നമുണ്ടാക്കിയാലെന്താ, 7 ലക്ഷം (അതോ ഒമ്പതോ) നഷ്ടപരിഹാരം കിട്ടിയില്ലേ? വെറുതേയിരുന്നാല്‍ കിട്ടുമോ!
ReplyDeleteThis comment has been removed by the author.
ReplyDeleteലൊക്കേഷന്‍ വിശേഷങ്ങളിലേക്ക് സ്വാഗതം
ReplyDeleteപുതിയ പടങ്ങള്‍ക്ക് വിലക്കേര്പ്പെടുത്തിയതിന്നാല് തിലകന് ഒരു പഴയ മലയാള സിനിമ റീ-ലോഡ് ചെയ്തു അഭിനയിക്കുന്നു. ചിത്രത്തിന്റെ പേര് "സിനിമ, സംസ്കാരം, ഗുണ്ടായിസം"
ചിത്രത്തിലെ ആദ്യ ഗാന ചിത്രീകരണം നടക്കുന്നു. ഗാനം
എന്റെ രാജ കൊട്ടാരത്തിനു മതിലുകളില്ലാ..
എന്റെ നാട്ടില്‍ എനിക്ക് മീതെ രാജാക്കളില്ലാ...
അടിച്ചാല്‍ അടി പണിയും..
ഞാനടിച്ചാല്‍ തിരിച്ചടിക്കും...
ചിത്രത്തെക്കുറിച്ച് സംവിദായകന് വിഴീക്കോട് സുകുമാരന്‍ (വിത്ത് ആക്ഷന്‍)
അതെന്നു പറയുമ്പോള്‍ ഒരു സിനിമയുടെ കാമ്പെന്നു പറയുന്നത് ഒട്ടോവിയന് സാഹിത്യകാരന് പറഞ്ഞ പോലെ "സ്വന്തം കൂട് വൃത്തി കേടാക്കുക" എന്നുള്ളതല്ല കഥയുടെ ആത്മാവില്‍ അന്തര്‍ലീനമായ സര്‍ഗ്ഗ നിര്ഗ്ഗളതയുടെ വിസ്ഫോടനം. മറ്റുള്ളവരുടെ കൂടുകള്‍ വൃത്തി കേടാക്കി "ഇതിഹാസങ്ങള്‍ രചിച്ച സാഹിത്യകാരനാണ് ഞാന്‍". പക്ഷെ ഞാനത് പൊതു സ്റ്റേജുകളില്ലാതെ പരസ്യമായി പറയാറില്ലെന്നു മാത്രം. ഈ വിഷയമാണ് ഈ സിനിമയില്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്നത്.
അലക്കുകാരുടെ "വിഴുപ്പലക്കല്‍" മുഖ്യ പ്രമേയമായ ഈ ചിത്രത്തില്‍ 4 മനോഹര കോലങ്ങള്‍ കൂടി കത്തിക്കുന്നുണ്ട്.
ലൊക്കേഷന്‍ വിശേഷങ്ങള്‍ തുടരും. ആഫ്റ്റര്‍ എ ഷോട്ട് ബ്രേക്ക്.
ഇതൊക്കെ മുന്‍ക്കൂട്ടി കണ്ടിട്ടായിരിക്കം പണ്ട് സ്വാമി വിവേകാനന്ദന് കേരളം ഒരു ഭ്രാന്താലയം എന്നു പറഞ്ഞത്.
ReplyDeleteസാംസ്കാരിക രോഷം തിളച്ചുമറിക്കാതെ തടഞ്ഞു നിര്‍ത്തൂ, കണ്ട്രോള് യുവര്‍ സെല്‍ഫ് ...
ReplyDeleteഈ വട്ടിനെകുറിച്ച് എന്റെ ഒരു കൂട്ടുകാരന് പറഞ്ഞത് 'അവര്‍ക്ക് കീശയില്‍ കാശുണ്ട് പക്ഷെ തലയില്‍ ഡബിള്‍ സീറോ (വാട്ട് രണ്ടായി മടക്കിവക്കുന്നത്)ആണ്' എന്നാണു.
ഇത് ഞാന്‍ പലപ്പോഴും ചോദിക്കണം എന്ന് വിചാരിച്ച ചോദ്യമാ. പിന്നെ അവസാനം പറഞ്ഞത് പോലെ, ഇതൊക്കെ ചോദിച്ചു നടക്കാന്‍ എനിക്കെന്താ വട്ടുണ്ടോ?
ReplyDelete“ഇതൊക്കെ ബ്ലോഗിന് വിഷയമാക്കുന്ന തനിക്ക് വട്ടുണ്ടോ?”.
ReplyDeleteസാക്ഷിക്കെന്താ കൊമ്പുണ്ടോ എന്നുള്ളത് ഇപ്പോൾ ഇങ്ങനെ ആയോ. “തിലകനെന്താ വട്ടുണ്ടോ?” കൊള്ളാം.
ReplyDelete"ഭ്രാന്തനെ ഭ്രാന്തന് ഭ്രാന്തനെന്നു വിളിക്കുന്ന ഈ ഭ്രാന്താലയത്തില്‍ ഭ്രാന്ത് മനുഷ്യത്ത്വത്തിന് ഒരനുഗ്രഹമാണ്" -പൊന്‍കുന്നം വര്‍ക്കി.
ReplyDeleteഈ ഭ്രാന്തും വട്ടുമൊക്കെ ഒന്നുതന്നെയല്ലെ?
Enikku Vttillanna Thonnaney........
ReplyDeleteഇക്കയുടെ ഈ പോസ്റ്റ് വായിച്ചു വളരെ ആവേശത്തോട് കൂടി ഇരിക്കുമ്പോളാണ് എന്ടടുത്തിതിരിക്കുന്ന ലവന് എന്നോടും ഇങ്ങനെ ചോദിച്ചത്.. 'ഈ ബ്ലോഗ് ഒക്കെ വായിക്കാന്‍ നിനക്ക് വട്ടുണ്ടോ ?' എന്ന് !!!
ReplyDeleteതകര്‍ന്നു പോയി !!
ഒരു വട്ടനും ലോകത്ത് സ്വയം വട്ടനെന്ന് പറഞ്ഞിട്ടില്ലന്നാണ് അറിവ്
ReplyDeleteമ്യാവൂ:- ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞ് എന്നോട് നിങ്ങള്‍ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. “ഇതൊക്കെ ബ്ലോഗിന് വിഷയമാക്കുന്ന തനിക്ക് വട്ടുണ്ടോ?”.
ReplyDeleteഏയ്, ഞാന്‍ അങ്ങിനെ ചോദിക്കേയില്യ... കാരണം "ആരാന്റെ അമ്മയ്ക്ക് വട്ടു പിടിച്ചാല്‍ കാണാന്‍ നല്ല ശേല്!!!!!" :)
നടന് തിലകനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ നിന്നും താരസംഘടനയായ അമ്മ പിന്നാക്കം പോകുന്നു. സംഘടനയില്‍ നിന്ന് അത്രപെട്ടെന്ന് മാറ്റിനിര്‍ത്താവുന്ന ആളല്ല തിലകനെന്നും അതിനാല്‍ അദ്ദേഹത്തിന് വിശദീകരണം നല്കാന് ഒരവസരം കൂടി നല്‍കുകയാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ അറിയിച്ചു.തിലകനെ മയപ്പെടുത്താനുള്ള നീക്കങ്ങളാണ് അമ്മയുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്ന തരത്തില്‍ മൃദുവായ ഭാഷയിലാണ് അമ്മ ഭാരവാഹികള്‍ സംസാരിച്ചത്.ഒരു സാഹചര്യമുണ്ടായാല്‍ അമ്മയുടെ പ്രതിനിധി തിലകനെ പോയി കാണാനും തയ്യാറാണ്
ReplyDeleteഅമ്മ മയപ്പെടുന്നു; തിലകന് ഒരവസരം കൂടി
അഴീക്കോടിന്റെ വിമര്‍ശനങ്ങളോട് പ്രതികരിയ്ക്കാന്‍ താല്‍പ്പര്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
"എങ്ങിനെ മയപെടാതിരിക്കും അഴികോട് ആവശ്യപെട്ടപോലെ സിനിമ ലോകത്തിനു ഉള്ളില്‍ നടക്കുന്ന പീഡന (സ്ത്രീ, പുരുഷ )ങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടതാനെങ്ങാലും പോയാല്‍ സൂപ്പര്‍ താരങ്ങള്‍ അടക്കം പത്തു പതിനായിരം കേസിലെങ്കിലും പ്രതികളാവും അഴികോട് മായി ആരും വല്ലാണ്ട് കളിയ്ക്കാന്‍ പോവാത്തത് ഇതൊക്കെ കൊണ്ടാണ്"
എന്തായാലും ഇന്നലെ അങ്ങേരുടെ വട്ടിനു കിട്ടിയത് എകദേശം ലക്ഷം രൂപ !!!
ReplyDeleteനാടന്‍ കച്ചരകള്‍ ഒരുനാള്‍ സിനിമാതാരങ്ങളായി .......ഇതില്പരം എന്ത് ഒത്തരം ഞാന്‍ ഏഴുതും ?
ReplyDeleteബഷീര്‍ സാഹിബിന്റെ ലേഖനങ്ങളില്‍ പലയിടത്തും മെഗാ താര ഭക്തിയുടെ ഒരു ബഹിര്‍സ്ഫുരണം കാണാന്‍ കഴിയുന്നുണ്ട്.
ReplyDeleteതിലകനെ അദ്ദേഹത്തിന്റെ തൊഴിലില്‍ നിന്നും കുറെ മെഗാ, സൂപ്പര്‍ പഹയന്മാരുടെ നേതൃത്ത്വത്തില്‍ വിലക്കിയെന്നു എല്ലാവര്ക്കും അറിയാം. അതിനെതിരെ അദ്ദേഹം പ്രതികരിക്കുന്നു അത്ര തന്നെ. തന്റെ ശിഷ്ട കാലം കൂടുതല്‍ വേഷങ്ങള്‍ ലഭിക്കുമെന്ന വ്യമോഹംമോന്നും അദ്ദേഹത്തിനുണ്ടാകാന്‍ വഴിയില്ല. ഏതായാലും കുറെ മാഫിയകളുടെയും അവരുടെ ഉപജപകരുടെയും തനി നിറം വെളിച്ചത്തു കൊണ്ട് വരിക വഴി പുതിയ തലമുറയ്ക്ക് ഒരു നല്ല കാര്യം അദ്ദേഹം ചെയ്തു.
തിലകനുമാത്രമാണോ “വട്ട്“ ഈ വിഴുപ്പലക്കുന്ന എല്ലാവരും വട്ടുള്ളവരല്ലെ? ഈ അഭിപ്രായം എഴുതിയ ഞാന്‍ പോലും.
ReplyDeleteബഷീര്‍ ബായ്,
ReplyDeleteദയവു ചെയ്ത് ഇവന്മാരെ
ആല്‍ത്തറയിലേക്ക് വിളിക്കരുത്
അവിടെക്കൂടി തൂറി വൃത്തികേടാക്കും
അവസാനം
പവനായി ശവമാകും
സ്വാഹ!
തിലകന് വട്ടുണ്ടോ, അതറിയില്ല.
ReplyDeleteഅഴീകോട് എന്തും പുലമ്പുന്നത് ശരിയോ?
ഇത്രയും ദിവസം ഓടിയ ഒരു പടം ഇവന്മാര്ക്കു അടുത്തകാലത്തൊന്നും ഇറക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു കൂടി ഓര്‍ക്കണം.
ReplyDeleteമ്യാവൂ:- ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞ് എന്നോട് നിങ്ങള്‍ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. “ഇതൊക്കെ ബ്ലോഗിന് വിഷയമാക്കുന്ന തനിക്ക് വട്ടുണ്ടോ?”.
ReplyDeleteതീര്‍ച്ചയായും ചോദിയ്ക്കുന്നു...#@%&*# ഉണ്ടോ?