January 25, 2010

ചന്ദ്രികേ നിനക്കൊരുമ്മ

‘കശാപ്പുകാരന്‍ കോമയിലാണ്’ എന്ന എന്റെ പോസ്റ്റ് ഇന്നത്തെ ചന്ദ്രിക വാരാന്ത്യപ്പതിപ്പില്‍ വന്നിട്ടുണ്ടെന്ന് ബ്ലോഗറായ ഹാഷിം കൂതറ കമന്റ് വിട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. ബ്ലോഗ്‌ അടിച്ചു മാറ്റുന്നവരുടെ സുവര്‍ണ കാലമാണിത്. അത് ആരേലും അടിച്ചു മാറ്റി ചന്ദ്രികക്ക് അയച്ചുകൊടുത്ത് കാണും എന്ന് ഉറപ്പ്‌.  ഇന്‍റര്‍പോളില്‍ ഒരു കംപ്ലൈന്റ്റ്‌ കൊടുക്കണോ അതോ ഒബാമയെ വിളിച്ചു പറയണോ എന്ന് ശങ്കിച്ചിരിക്കുന്നതിനിടയിലാണ് മറ്റൊരു സുഹൃത്ത്  അതിന്റെ സ്കാന്‍ ചെയ്ത കോപ്പി ദുബായിയില്‍ നിന്ന് അയച്ചു തന്നത്.
അത് കണ്ടപ്പോള്‍ ചന്ദ്രികേ നിനക്കൊരുമ്മ എന്ന് ഞാന്‍ അറിയാതെ പറഞ്ഞു പോയി. എന്റെ ബ്ലോഗ്‌ അഡ്രസ്സും പേരും കൊടുത്തു എന്ന് മാത്രമല്ല ഹെഡ്ഡര്‍ പിക്ചര്‍ വരെ കളറില്‍ കൊടുത്തിട്ടുണ്ട്.  അന്തസ്സുള്ള ഈ പണി കാണിച്ചത് കൊണ്ടാണ് ചന്ദ്രികയെ ഒന്ന് ‘ഉമ്മിക്കാന്‍’ തോന്നിയത്.
 


നാട്ടുമ്പുറങ്ങളിലെ സെവന്‍സ്‌ ഫുട്ബാള്‍ പോലെയാണ് ‘ബൂലോക’ത്തെ കാര്യങ്ങള്‍. റഫറി തല്ലു കൊണ്ട് നിലത്ത് കിടക്കും. കൈക്കരുത്തുള്ളവര്‍ കളി ഏറ്റെടുക്കും. പോലീസിന്റെ പൊടി പോലും കാണില്ല. ആരാന്റെ ബ്ലോഗ്‌ മോഷ്ടിച്ച് സ്വന്തം പേരും വീട്ടുപേരും തപാല്‍ അഡ്രസ്സും സഹിതം പ്രസിദ്ധീകരിക്കുന്നവര്‍ ഇന്ന് ഏറെയുണ്ട്. അവര്‍ക്കതൊരു വിനോദമാണ്. ഈ ബ്ലോഗിലെ ചില പോസ്റ്റുകള്‍ വ്യാജമാരുടെ പേരില്‍ ‘ബൂലോക’ത്ത് കറങ്ങുന്നത് കണ്ടപ്പോള്‍ ആദ്യമൊക്കെ സങ്കടം വന്നിരുന്നു. അന്നൊക്കെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. 


മലയാള ബ്ലോഗിലെ മമ്മൂട്ടിയായ ബെര്‍ളി തോമസിന്റെ കിടിലന്‍ പോസ്റ്റുകള്‍ കേരള കൌമുദിയും വനിതയും ചിത്രഭൂമിയും മാധ്യമവും തേജസ്സും കലാകൌമുദിമൊക്കെ വ്യാജമാരുടെ പേരില്‍ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല അതൊന്നും. ആരേലും അയച്ചു കൊടുക്കും. കൊള്ളാമെന്നു തോന്നിയാല്‍ അവരത് പ്രസ്സിലേക്ക് വിടും. പക്ഷെ ചന്ദ്രിക ഇക്കാര്യത്തില്‍ അല്പം ശ്രദ്ധിക്കാറുണ്ട് എന്ന് തോന്നുന്നു. അവര്‍ ബെര്‍ളിയുടെ പോസ്റ്റ് പ്രസിദ്ധീകരിച്ചതും ഇതുപോലെ അന്തസ്സോടെയാണ്. സൂപ്പര്‍ താരത്തെ പോലെ പുഞ്ചിരിച്ച് നില്‍ക്കുന്ന ബെര്‍ളിയുടെ ഫോട്ടോയും ബ്ലോഗ്‌ അഡ്രസ്സും എല്ലാം അടിപൊളിയായി കൊടുത്തു. അതാണ് അതിന്റെയൊരു രീതി, പത്രപ്രവര്‍ത്തനത്തിന്റെ അന്തസ്സ്. അതിനാണ് ഈ അഭിനന്ദനം. ചന്ദ്രികേ.. അടുത്ത തവണ കൊടുക്കുമ്പോള്‍ എന്റെ ഫോട്ടോ കൂടി കൊടുക്കണേ.. ബെര്‍ളിയെക്കാള്‍ സുന്ദരനാണ് ഞാന്‍..       

33 comments:

 1. ആഹാ....
  എന്റെ ലിങ്ക് അങ്ങ് മുകളിൽ തന്നെ ഉണ്ടല്ലോ!!!!
  താങ്ക്സ്,
  പിന്നെ ആ പത്രം ഞാൻ കാണിച്ച് ഇതെന്റെ ഫ്രൻഡ് എഴുതിയതാനെന്നു അല്ലാരോടും പറഞ്ഞു... :)(അങ്ങനെയെങ്ങിലും ഞാനും ഒന്ന് ഷൈൻ ചെയ്തോട്ടെ മാഷെ..!!!)
  ഹ ഹ ഹാ....

  ReplyDelete
 2. അഭിവാദ്യങ്ങള്‍ ശ്രീ. വള്ളിക്കുന്ന്, ഇനിയും ഇതുപോലെ കൂടുതല്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകാണട്ടെ എന്നു പ്രാര്‍ഥിക്കുന്നു! എല്ലാ വിധ ആശംസകളും!!

  ReplyDelete
 3. ഓ ഇതാപ്പോ ഇത്ര വലിയ കാര്യം ! എന്റെ ബ്ലോഗ്ഗില്‍ ഞാനൊരു കിടിലന്‍ ഫോട്ടോ സഹിതം താങ്കളെ പരിചയപ്പെടുത്തിയപ്പോള്‍ കണ്ടില്ലാല്ലോ ഈ രോമഞ്ഞ കഞ്ഞുകം .ആ ഫോട്ടോയുടെ മുകളില്‍ മൗസ് പൊയന്റെര്‍ വെച്ച് നോകിയില്ലാന്നു തോന്നുന്നു .ഒന്ന് നോകിയിട്ടു എനിക്കും തരുമല്ലോ ഒരുമ്മ . അല്ലെങ്കിലും ആര്‍ക്കു വേണം നിങ്ങടെ ഉമ്മ .(കിട്ടാത്ത മുന്തിരി പുളിക്കും എന്നാ പേരില്‍ ഒരു പോസ്റ്റ്‌ ഇട്ടെക്കല്ലേ :))

  ReplyDelete
 4. ഓ ഇതാപ്പോ ഇത്ര വലിയ കാര്യം ! എന്റെ ബ്ലോഗ്ഗില്‍ ഞാനൊരു കിടിലന്‍ ഫോട്ടോ സഹിതം താങ്കളെ പരിചയപ്പെടുത്തിയപ്പോള്‍ കണ്ടില്ലാല്ലോ ഈ രോമഞ്ഞ കഞ്ഞുകം .ആ ഫോട്ടോയുടെ മുകളില്‍ മൗസ് പൊയന്റെര്‍ വെച്ച് നോകിയില്ലാന്നു തോന്നുന്നു .ഒന്ന് നോകിയിട്ടു എനിക്കും തരുമല്ലോ ഒരുമ്മ . അല്ലെങ്കിലും ആര്‍ക്കു വേണം നിങ്ങടെ ഉമ്മ .(കിട്ടാത്ത മുന്തിരി പുളിക്കും എന്നാ പേരില്‍ ഒരു പോസ്റ്റ്‌ ഇട്ടെക്കല്ലേ :))

  ReplyDelete
 5. നാസു said...
  "കൊടുത്താല്‍ കൊല്ലത്തും കിട്ടും"

  ബഷീര്‍ സാഹിബ്, ഇത്തരം "കാമ്പുള്ള" പോസ്റ്റുകള്‍ താങ്കളില്‍ നിന്നും ഇനിയും ഏറെ പ്രതീക്ഷിക്കുന്നു

  ReplyDelete
 6. നാസു said...
  "കൊടുത്താല്‍ കൊല്ലത്തും കിട്ടും"

  ബഷീര്‍ സാഹിബ്, ഇത്തരം "കാമ്പുള്ള" പോസ്റ്റുകള്‍ താങ്കളില്‍ നിന്നും ഇനിയും ഏറെ പ്രതീക്ഷിക്കുന്നു

  ReplyDelete
 7. താങ്കളുടെ എഴുത്തുകള്‍ എല്ലാം വായിക്കാറുണ്ട്.
  നന്നായി എഴുതുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.
  മറ്റുള്ളവര്‍ കാണാത്തത് കാണുന്ന താങ്കളെ എന്നും മനസ്സില്‍ ഓര്‍ക്കുന്നു വായിക്കുമ്പോഴെങ്കിലും . പറയുന്നു സംസാരിക്കുമ്പോഴെങ്കിലും .

  സ്നേഹപൂര്‍വ്വം
  രാജു ഇരിങ്ങല്‍

  ReplyDelete
 8. @ NOushad Vadakkel : അത് ശരി, അവിടെ ഇത്ര മാത്രം മൊഞ്ചു കൂട്ടിയ വിവരമൊന്നും അറിഞ്ഞില്ല നൌഷാദെ .. . ഒന്ന് രണ്ടു തവണ പോയിരുന്നു. അത് തുടക്കത്തില്‍ ആണെന്ന് തോന്നുന്നു. ഇപ്പോള്‍ കിടിലന്‍ ആയിട്ടുണ്ട്‌. എനിക്കാകെ കുളിര് കോരുന്നു... ഒരു ചക്കരയുമ്മ കുറിയറില്‍ വിട്ടിട്ടുണ്ട്. കിട്ടിയാല്‍ ഉടനെ മണി ഓര്‍ഡര്‍അയക്കുക.

  ReplyDelete
 9. ഹാഷിമേ, എന്നെ സോപ്പ് തേക്കല്ലേ.. ഞാന്‍ ബാലഗോപാലന്‍ അല്ല. പഴയ കൂതറയായിത്തന്നെ കാണുന്നതാ എനിക്കിഷ്ടം..

  ReplyDelete
 10. ബഷീര്‍ കലക്കി. മെയില്‍ കാണാത്ത കൂടുതല്‍ ആളുകള്‍ക്ക് ചന്ദ്രികയിലൂടെ വായിക്കാന്‍ അവസരം കിട്ടി. ഈടുറ്റ ലേഖനമായിരുന്നു എന്നതില്‍ സംശയമില്ല

  ReplyDelete
 11. കള്ളനെ കുറിച്ച് കേട്ടപ്പോള് ഞാനും അതിശയിച്ചു.. കള്ളന്മാര്ക്കായി ഒരു ബ്ലോഗോ.. പിന്നെ ബ്ലാ ലോകം വിസിറ്റ് ചെയ്തപ്പഴാണ് ശരിക്കും കള്ളനെ കണ്ടത്. അഭിനന്ദനം!

  ReplyDelete
 12. ചന്ദ്രിക ആയത് കൊണ്ട് പേരും നാളുമൊക്കെ കൊടുത്ത്, വേറേ വല്ല പത്രങ്ങളും ആയിരുന്നെങ്കില്‍ എന്റെ റബ്ബേ എന്തായേനെ കഥ!
  ഫ്രീ കൊടുത്താല്‍ പോലും ആരും വായിക്കാത്ത ചന്ദ്രിക ഇങ്ങനെയെങ്കിലും രണ്ടു പേര്‍ വായിക്കട്ടെ..താങ്കളുടെ ബ്ലോഗ്‌ കൊണ്ട് അവര്‍ രക്ഷപെടുമെങ്കില്‍ രക്ഷപ്പെടട്ടെ, അല്ലെ?

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. @ ConfusedExistence,
  വിദേശ വാർതകൾക്കും സ്പോട്സ് വാർതകൾക്കും
  ചന്ദ്രികയെ കവച്ചുവെക്കാൻ വേരെ ആരുണ്ട് മാഷെ?? (ഞാൻ ചന്ദ്രികയും വായിക്കാറുണ്ട്)

  ReplyDelete
 15. നല്ല സൃഷ്ടികള്‍ അംഗീകരിക്കപ്പെടും. കശാപ്പുകാരന്‍ കോമയിലാണ് എന്ന ലേഖനം വളരെ ശ്രദ്ധേയമാണ്. ചന്ദ്രിക മാന്യമായമായിത്തന്നെ കൈകാര്യം ചെയ്തു. ആശംസകള്‍ ലേഖകനും ചന്ദ്രികക്കും.

  ReplyDelete
 16. അഭിനന്ദനങ്ങള്‍...

  ReplyDelete
 17. അഭിനന്ദനങ്ങള്‍...

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. @ ConfusedExistance
  ഈ ചര്‍ച്ചയില്‍ കമന്റുമാലയില്‍ ചേരേണ്ടെന്ന്‌ കരുതിയിരുന്നതാണ്‌. പക്ഷേ, താങ്കളുടെ മാന്യതയില്ലാത്ത കമന്റ്‌ എന്നെ ആ കരുതല്‍ തെറ്റിക്കാന്‍ പ്രേരിപ്പിക്കുന്നു.
  'ഫ്രീ കൊടുത്താല്‍ പോലും ആരും വായിക്കാത്ത' എന്ന വിശേഷണം എനിക്കത്ര പിടിച്ചില്ല. നിങ്ങള്‍ എത്ര ലാഘവത്തോടെയാണ്‌ ആ വാക്കുകള്‍ ഉപയോഗിച്ചതെന്നെനിക്ക്‌ ഊഹിക്കാനാവും. പക്ഷേ, അതെന്നെ വേദനിപ്പിച്ചു എന്നറിയിക്കട്ടെ.
  കാരണം, ഞാന്‍ 'ചന്ദ്രിക'യിലാണ്‌ ജോലി ചെയ്യുന്നത്‌.
  ഒന്നൂടെ തെളിച്ചു പറഞ്ഞാല്‍ 'ചന്ദ്രിക വാരാന്തപ്പതിപ്പി'ല്‍. അതായത്‌, ബഷീര്‍ വള്ളിക്കുന്നിന്റെയും ബെര്‍ളി തോമസിന്റെയും പോസ്‌റ്റുകള്‍ 'അന്തസ്സോടെ' പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുത്തതിനു പിന്നില്‍ എന്റെ ശ്രമങ്ങളാണ്‌. അനോണി മാഷിന്റെയും കൊച്ചുത്രേസ്യയുടെയും രാംമോഹന്‍ പാലിയത്തിന്റെയും ഉമ്പാച്ചിയുടെയും വിഷ്‌ണുപ്രസാദിന്റെയും ലാപൂടയുടെയും വിശാലമനസ്‌കന്റെയുമൊക്കെ പോസ്‌റ്റുകള്‍ ഇതിനു മുമ്പ്‌ വാരാന്തപ്പതിപ്പ്‌ എടുത്തു ചേര്‍ത്തിട്ടുണ്ട്‌. "ബൂലോഗത്തെ പുലികള്‍' എന്ന ഒരു പംക്തിയില്‍ ശ്രദ്ധേയരായ ബ്ലോഗര്‍മാരെ പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു ഞങ്ങള്‍ ഏറെക്കാലം. തീര്‍ന്നില്ല, ജ്യോനവന്‍ മരിച്ചപ്പോള്‍ വാരാന്തപ്പതിപ്പില്‍ അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വിയോഗം ബൂലോഗത്തെ ഉലച്ചതിനെക്കുറിച്ചുമുള്ള ഒരു കുറിപ്പ്‌ ഞങ്ങള്‍ കവര്‍ സ്‌റ്റോറി ആയാണ്‌ പ്രസിദ്ധീകരിച്ചത്‌.
  ConfusedExistance-ന്‌ ഏതു പരാമര്‍ശവും എവിടെയും നടത്താനുള്ള അവകാശമുണ്ട്‌. അത്‌ ഞാന്‍ ചോദ്യം ചെയ്യുകയില്ല. പക്ഷേ, അപകടകരമായ നര്‍മ(?)ബോധത്തോടെ താങ്കള്‍ പ്രകടിപ്പിച്ച ആ അഭിപ്രായം എനിക്ക്‌ മുഖത്തടി കിട്ടിയതു പോലെയായി. നന്നായി വേദനിക്കുകയും ചെയ്‌തു.
  താങ്കള്‍ ആരാണെന്നോ എന്താണു ജോലിയെന്നോ എവിടെ നിന്നു വരുന്നെന്നോ എനിക്കറിയില്ല. പക്ഷേ, താങ്കള്‍ക്കു Commitmetn ഉള്ള ഏതെങ്കിലും സംഗതിയോട്‌ ഞാന്‍ ഇങ്ങനെ പ്രതികരിച്ചാല്‍ താങ്കള്‍ ഇതേ നര്‍മരസികതയോട്‌ അതിനെ നോക്കിക്കാണുമെന്ന്‌ കരുതുന്നുമില്ല.
  'ചന്ദ്രിക'യുടെ ചരിത്രവും മഹത്വും വിളമ്പി ഞാന്‍ നിങ്ങളെ ബോറടിപ്പിക്കാനുദ്ദേശിക്കുന്നില്ല. 'ചന്ദ്രിക' ചുരുങ്ങിയത്‌ താങ്കളെങ്കിലും വായിക്കില്ലെന്ന്‌ വ്യക്തമാക്കിയതാണല്ലോ. പക്ഷേ, ഒരു അഭിപ്രായ പ്രകടനം നടത്തുമ്പോള്‍, അത്‌ എത്ര നേര്‍ത്തതും കനം കുറഞ്ഞതുമാണെങ്കിലും, മറ്റുള്ളവരെ അതെങ്ങനെ ബാധിക്കുന്നു എന്ന്‌ ഇനിയെങ്കിലും ഓര്‍ക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 20. Helo ConfusedExistence
  താങ്കളുടെ പ്രശ്നം പോസ്റ്റിലെ വിഷയമല്ലെന്ന് വ്യക്തം.
  "ചന്ദ്രിക ആയത് കൊണ്ട് പേരും നാളുമൊക്കെ കൊടുത്ത്, വേറേ വല്ല പത്രങ്ങളും ആയിരുന്നെങ്കില്‍ എന്റെ റബ്ബേ എന്തായേനെ കഥ!"

  താങ്കള്‍ എവിടെയോ ഇരുന്നു "ഊരും പേരും" വെളിപ്പെടുത്താതെ "Confused" ആകുന്നതു സ്വതന്ത്രമായ വായനാ ശീലം ഇല്ലാത്തത് കൊണ്ടാണ്.
  ചിന്തയും വായനയും സ്വതന്ത്രമാക്കൂ. മാന്യമായി വിമര്‍ശിക്കൂ. പ്രതികരിക്കൂ.

  ReplyDelete
 21. ConfusedExistence ന്റെ പ്രതികരണം അസ്താനത്തായിപ്പൊയില്ലേ..?

  ReplyDelete
 22. ConfusedExistance ന്‍റെ തമാശ കടുത്തു പോയി എന്നതില്‍ തര്‍ക്കമില്ല. ഒരു തമാശയാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കിലും ഒരു പത്ര സ്ഥാപനത്തേയും ബ്ലോഗിനെ പോലുള്ള എഴുത്തുകളെ മാന്യമാര രീതിയില്‍ പരിഗണിക്കുകയും ചെയ്തു പോരുന്ന ഒരു പ്രസ്ഥാന്നത്തെ കരിതേക്കുന്ന രീതിയിലായിപ്പോയി.

  ഇനി അങ്ങിനെ തമാശയായി പറഞ്ഞതല്ലെങ്കില്‍ അദ്ദേഹം അത് വിശദീകരിക്കുക തന്നെ വേണം തമശ അറിയാതെ പറ്റിയ പിഴവാണെങ്കില്‍ സോറി പറയുന്നതില്‍ നാണിക്കെണ്ട കാര്യവുമില്ല.

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

  ReplyDelete
 23. സ്നേഹം നിറഞ്ഞ മാന്യ വായനക്കാരെ..( ശ്രീ ഷാഫി പ്രത്യേകിച്ചും)
  ഞാന്‍ ആരെയും വേദനിപ്പിക്കുവാന്‍ ഉദ്ദേശിച്ചു കൊണ്ട് ഗൂഡമായ ലക്‌ഷ്യം വെച്ചല്ല അങ്ങിനെയൊരു കമ്മന്റ് ഇട്ടത്..എന്റെ കമ്മന്റ് ശ്രീ ഷാഫിയെയും മറ്റുള്ളവരെയും വേദനിപ്പിചെങ്കില്‍,ഞാന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു.
  ശ്രീ ബഷീറിന്റെ ബ്ലോഗില്‍ വന്നു ഇങ്ങിനെയൊരു കമ്മന്റ് ഇടേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു..ചന്ദ്രിക ഞാന്‍ വായിക്കാറുണ്ടായിരുന്നു..അതിന്റെ ഉള്ളടക്കവും കെട്ടും മട്ടും ഇഷ്ടപെട്ടില്ല, അത് കൊണ്ട് പിന്നീടത് വായിക്കുന്നത് നിര്‍ത്തി..എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു, പക്ഷെ പറഞ്ഞ സ്ഥലവും സന്തര്‍ഭവും ശരിയായില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു..അതെന്റെ പിഴ..
  ഇതിന്റെ പേരില്‍ ഒരു വിവാദം വേണ്ട..ഞാന്‍ എന്റെ തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞതോട് കൂടി ഇതിവിടെ അവസാനിക്കും എന്ന് കരുതുന്നു..

  ReplyDelete
 24. കണ്‍ഫ്യൂസിനു ഒരു ചെറിയ പ്രതികരണം എഴുതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ വിശദീകരണം വന്നിരിക്കുന്നത്. ഇനി അതിന്റെ ആവശ്യമില്ല.
  എം ടി യെപ്പോലുള്ള മലയാളത്തിന്റെ പ്രിയങ്കരരായ എഴുത്തുകാര്‍ പിച്ചവെച്ചു വളര്‍ന്ന കളരിയാണ് ചന്ദ്രിക എന്ന് മലയാള സാഹിത്യത്തിന്റെ പോയ കാല നാള്‍ വഴികള്‍ അറിയുന്നവര്‍ക്കറിയാം. . എം ടീ, യു എ ഖാദര്‍ തുടങ്ങിയ നിരവധി എഴുത്തുകാര്‍ അത് പല തവണ തുറഞ്ഞു പറഞ്ഞിട്ടുണ്ട്. ചന്ദ്രികയില്‍ നിന്ന് കൈപ്പറ്റിയ ആദ്യ പ്രതിഫലത്തിന്റെ മാധുര്യം അവരില്‍ പലരും വികാര വായ്പോടെ പങ്കു വെച്ചിട്ടുണ്ട്. മലയാള ഭാഷയെയും സാഹിത്യത്തെയും ഒരു പാട് സ്നേഹിച്ച സി എച്ച് എന്ന എഡിറ്ററുടെ തൂലിക വരുത്തിയ തിരുത്തുകളും അദ്ദേഹത്തിന്റെ പ്രോത്സാഹനവും ഒരിക്കലും മറക്കാത്ത നിരവധി സാഹിത്യകാരന്മാര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഒരു പാര്‍ട്ടി പത്രത്തിന്റെ പരിമിതികള്‍ ചന്ദ്രികക്ക് ഉണ്ടാവും. ഉണ്ട്.. പക്ഷെ ആ പരിമിതികളെ അതിജയിക്കുവാന്‍ കഴിയുന്ന മേഖലകളിലേക്ക് അതിനെ ഉയര്‍ത്തിക്കൊണ്ടു വരികയാണ് ഷാഫിയെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ ചെയ്യുന്നതും ചെയ്യേണ്ടതും. എന്റെ പോസ്റ്റ് ചേര്‍ത്തത് കൊണ്ട് ഒരു ഉപകാര സ്മരണ കുറിക്കുകയല്ല ഇവിടെ. പഠന കാലത്ത് തന്നെ ചന്ദ്രികയില്‍ എന്റെ കുറിപ്പുകളും ലേഖനങ്ങളും വന്നിട്ടുണ്ട്. പക്ഷെ ബ്ലോഗില്‍ നിന്ന് എടുത്തു കൊടുത്തപ്പോള്‍ ഒരു വലിയ സന്തോഷം തോന്നി. ഷാഫിയാണ് അതിനു പിന്നില്‍ എന്നറിഞ്ഞതില്‍ സന്തോഷം. നേരിട്ട് പരിചയമില്ലെങ്കിലും ഷാഫിയുടെ കാമ്പുള്ള പ്രതികരണങ്ങള്‍ മുമ്പേ ശ്രദ്ധിച്ചിട്ടുണ്ട്. പ്രതികരിച്ച എല്ലാവര്ക്കുംനന്ദി.

  ReplyDelete
 25. www.boolokamonline.com ല്‍ വന്ന പ്രതികരണങ്ങളില്‍ ഒന്ന്..
  unnikru says:
  January 25, 2010 at 8:10 am
  അതല്ല വള്ളിക്കുന്നേ,
  ചന്ദ്രികയില്‍ ബ്ലോഗ് എന്താന്നറിയുന്ന ആരെങ്കിലും കാണും. മറ്റ് പത്രങ്ങളിലൊക്കെ ബ്ലോഗെന്നാല്‍ ബ്ലോക്ക് കോഴി എന്നോ മറ്റോ ധരിച്ചിരിക്കുന്നവരായിരിക്കും ഇരികുന്നത്. അവരെ പീഡിപ്പിച്ച് മേയ്ക്കാന്‍ കാലഹരണപ്പെട്ട അപ്പച്ചി ചീഫ് എഡിറ്റര്‍മാരും. പോത്തിനെന്ത് ഏത്ത വാഴ? അവര്‍ക്കെന്ത് ബെര്‍ളി? ബെര്‍ളി…അതാ വ്യത്യാസം

  ReplyDelete
 26. Confuse,മാപ്പ് പറഞ്ഞത് നന്നായി.താങ്കളുടെ ഇമേജു അല്പം മെച്ചപ്പെട്ടു. ഞാനൊന്ന് തോണ്ടാന്‍ ഇരിക്കുകയായിരുന്നു

  ReplyDelete
 27. അഭിനന്ദനങ്ങൾ..ബഷീർ വള്ളിക്കുന്ന്....

  ReplyDelete
 28. ബഷീറെ അടിപൊളി എന്നു പറയാനൊന്നും ഞാനില്ല

  എന്നാലും നല്ലതിനെ നല്ലതു എന്നു പറയണമല്ലൊ?

  ഇതു ചന്ദ്രിക പ്രസിദ്ധീകരിചതുകൊണ്ദു മാത്രമല്ല

  ഈ അടുത കാലതു താങ്കള്‍ എഴുതിയ ഏറ്റവും നല്ല പൊസ്റ്റ് തന്നെയാണു അതു

  സര്‍ വഷക്തന്‍ താങ്കളെ അനുഗ്രഹിക്കട്ടെ

  ReplyDelete
 29. റിയാസേ..,
  ക്ഷമീര് എന്‍റെ ഈ കറക്ഷന് ട്ടോ..

  “സര്‍ വഷക്തന്‍ താങ്കളെ അനുഗ്രഹിക്കട്ടെ“
  എന്നെഴുതിയാല്‍ ചിലരെങ്കിലും സര്‍ വഷളന്‍ എന്ന് വായിച്ചാലോ..

  സര്‍വ്വശക്തന്‍ എന്ന് മാറ്റി എഴുതാം അല്ലേ..
  ബഷീറെ.. മോനേ... നീ ചന്ദ്രികയില്‍ വന്നതു കൊണ്ട് മാത്രമല്ല എല്ലാതരത്തിലും പ്രസിദ്ധനായി ട്ടോ..

  ഇരിങ്ങല്‍

  ReplyDelete
 30. ഒന്നും പറയുന്നില്ല..
  മുഴുത്ത അസൂയയാണ്...

  ReplyDelete
 31. അഭിനന്ദനങ്ങൾ..ബഷീർ വള്ളിക്കുന്ന്....

  ReplyDelete
 32. വളരെ നന്നായി എഴുതി.. അഭിനന്ദനങ്ങള്‍..

  (ഈ പോസ്റ്റിന്റെ ലിങ്ക് തന്ന ഹാഷിനിനു നന്ദി)

  ReplyDelete