December 13, 2009

പാവം സൂഫിയ

ഉപ്പു തിന്നവന്‍ വെള്ളം കുടിച്ചിട്ടില്ലെങ്കില്‍ പിന്നെ ഉപ്പിനും വെള്ളത്തിനും അതിന്റെ നിലവാരം നഷ്ടപ്പെടും. സൂഫിയ ഒരു പുരുഷന്റെ മുഖത്ത് പോലും നോക്കാത്ത പച്ചപ്പാവമാണെന്നാണ് മഅദനിയും കൂട്ടുകാരും പറയുന്നത്. രണ്ടു കണ്ണുകള്‍ മാത്രം പുറത്തു കാട്ടി മുഖംമൂടിയിട്ടാണ് അവര്‍ ജീവിക്കുന്നത് എന്നും പറയുന്നു. പാര്‍ലെമെന്റ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ആര്‍ക്കോ വേണ്ടി വോട്ടു ചോദിക്കാന്‍ ടീ വീയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രമാണത്രേ അല്‍പ നേരത്തേക്ക്  മുഖം മൂടി അഴിച്ചു വെച്ചത്.

സഖാവ് മഅദനിയുടെ ഒറ്റ പ്രസംഗമേ ഞാന്‍ നേരിട്ട് കേട്ടിട്ടുള്ളൂ. വള്ളിക്കുന്ന് അങ്ങാടിയില്‍ വെച്ചാണത്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് . പുള്ളി ഐ എസ് എസ്സുമായി നടക്കുന്ന കാലമാണെന്ന് തോന്നുന്നു. കോഴിക്കോട് നിന്ന് വരുന്ന ഞാന്‍ വള്ളിക്കുന്ന് വണ്ടിയിറങ്ങി സ്റ്റേഷനില്‍ നിന്നും പുറത്തു വരുമ്പോള്‍ അങ്ങാടിയില്‍ വന്‍ ജനക്കൂട്ടം . മഅദനി വരുന്നു!!.  ആദ്യം മൈക്ക് അനൌണ്സ്മെന്റുമായി ഒരു വണ്ടി വന്നു. 'മുസ്ലിം കേരളത്തിന്റെ പുലിക്കുട്ടിയിതാ ഈ വണ്ടിക്കു പിറകെ.. ആദരിക്കുക, ആശിര്‍വദിക്കുക.. അനുഗ്രഹം നേടുക.. ' മൈക്ക് ഇല്ലാതെ തന്നെ അയാളുടെ അലര്‍ച്ച നാട്ടുകാര്‍ക്കൊക്കെ കേള്‍ക്കാമായിരുന്നു.

കുട്ടിക്കാലത്ത് മൈസൂര്‍ മൃഗശാലയില്‍ വെച്ചാണ് ഒരു പുലിക്കുട്ടിയെ കണ്ടത്. വള്ളിക്കുന്ന് അങ്ങാടിയില്‍ വെച്ച്  മറ്റൊരെണ്ണത്തിനെ വീണ്ടും കാണാന്‍ പറ്റുമെങ്കില്‍ കണ്ടു കളയാം എന്ന് കരുതി ഞാന്‍ അവിടെ നിന്നു. മിനുട്ടുകള്‍ കഴിഞ്ഞില്ല. നാലഞ്ചു മോട്ടോര്‍ ബൈക്കുകള്‍ ചീറിപ്പാഞ്ഞെത്തി. തടിമാടന്‍മാരായ ചിലര്‍ അതില്‍ നിന്നു ചാടിയിറങ്ങി. പരിസരം മുഴുവന്‍ നിരീക്ഷിച്ച ശേഷം പെട്ടെന്ന് തിരിച്ചു പോയി. കരിമ്പൂച്ചകളാ.. ആരോ അടക്കം പറഞ്ഞു. പുലിക്കുട്ടിയും കരിമ്പൂച്ചകളും.. നല്ല കോമ്പിനേഷന്‍.. അല്പം കഴിഞ്ഞതും കൊടി വെച്ച മോട്ടോര്‍ ബൈക്കുകളുടെ ഒരു പട തന്നെ വന്നു. പിറകില്‍ ഒരു വലിയ പിക്കപ്പ് വാന്‍. പിക്കപ്പില്‍ ഉയര്‍ത്തിയ സ്റ്റേജില്‍ കറുത്ത കണ്ണട വെച്ച ഒരു താടിക്കാരന്‍ ഇരിക്കുന്നു. നേരത്തെ വന്നത് പോലുള്ള കുറെ കരിമ്പൂച്ചകള്‍ ചുറ്റും ജാഗ്രതയോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഇരിക്കുന്നത് പുലിക്കുട്ടി തന്നെ എന്ന് ഞാന്‍ ഉറപ്പിച്ചു.  പിന്നീട് ഒരു പ്രസംഗം ആയിരുന്നു!!. ഘനഗംഭീരമായ ശബ്ദം. ചെവിയുടെ ആമ്പിയര്‍ പൊളിക്കുന്ന തരത്തിലാണ് പ്രസംഗം കത്തിക്കയറുന്നത്.

അന്ന് കേട്ടത് മുഴുവന്‍ ഇവിടെ എഴുതാന്‍ പറ്റില്ല. ഒരു തുള്ളി ചോരക്കു പത്തു തുള്ളി ചോര എന്നതാണ് അതിന്റെ ആകെത്തുക . പ്രസംഗം കേള്‍ക്കുന്ന വിവിധ മതക്കാരും ജാതിക്കാരുമായ ആളുകള്‍ക്കിടയില്‍ പരസ്പരം പകയുടെയും വെറുപ്പിന്റെയും അഗ്നി ആളിക്കത്തിക്കാന്‍ എന്തൊക്കെ വേണമോ അതൊക്കെ കുത്തിനിറച്ച ഒരു പ്രസംഗം.  ഇസ്ലാമുമായോ അതിന്റെ സാംസ്കാരികതയുമായോ പുലബന്ധം പോലുമില്ലാത്ത അസംബന്ധങ്ങളുടെ ഗീര്‍വാണം. പകയുടെയും ചോരയുടെയും മണമുള്ള വാക്കുകളുടെ കുത്തൊഴുക്ക്. കേട്ടത് കേട്ടു.. ഇനി മേലാല്‍ ഈ പുലിക്കുട്ടിയുടെ പ്രസംഗം കേള്‍ക്കില്ല  എന്ന് ഞാന്‍ ഉറപ്പിച്ചു. ഇത്തരം അവതാരങ്ങള്‍ കേരളത്തെ വിഷലിപ്തമാക്കും എന്ന് അന്നേ ഉറപ്പായിരുന്നു. അത് തന്നെയാണ് പിന്നീട് സംഭവിച്ചത്. സ്നേഹത്തിന്റെയും മത സൌഹാര്‍ദത്തിന്റെയും ഭൂമിയായിരുന്ന നമ്മുടെ മണ്ണില്‍ പകയുടെയും ചോരയുടെയും വിത്തുകള്‍ മുളച്ചു. ആ വിത്തുകളില്‍ ചിലതാണ് ഇന്ന് നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്നത്. അവ മുളപ്പിച്ചെടുത്ത പുലിക്കുട്ടി ഇപ്പോള്‍ പൂച്ചക്കുട്ടിയായെന്നും അടുത്ത് തന്നെ കറകളഞ്ഞ സഖാവ് ആകുമെന്നും പറഞ്ഞു കേള്‍ക്കുന്നു. നല്ലത്.

സഖാവ് ആയാലും കൊണ്ഗ്രെസ്സ് ആയാലും ഇനി ലീഗില്‍ കയറിയാലും കഴിഞ്ഞ കാലത്തിന്റെ ഭ്രാന്തന്‍ ചെയ്തികളുടെ അനന്തരഫലങ്ങള്‍ അയാളെ വേട്ടയാടിക്കൊണ്ടേയിരിക്കും, ഇരിക്കണം, അതാണ്‌ അതിന്റെ ഒരു രീതി. തീവ്രവാദത്തിന്റെ വഴിയില്‍ നിരവധി യുവാക്കളെ തള്ളിയിട്ട്, അവരുടെ ഉമ്മമാരെ കണ്ണീര്‍ കുടിപ്പിച്ച്, ഒരു മതത്തെയും സമുദായത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി, അങ്ങനെയങ്ങ് കടന്നു കളയാമെന്നു ആരും കരുതരുത്. അവര്‍ പാഠം പഠിച്ചേ തീരൂ. നാട്ടിലെ സൌഹാര്‍ദം തകര്‍ത്തു നേതാവാകാന്‍ നടക്കുന്നവര്‍ക്ക് അതൊരു പാഠമാവുകയും വേണം.  നാട്ടില്‍ കുഴപ്പങ്ങളും കലാപങ്ങളും ഉണ്ടാക്കാന്‍ കൂടു നിന്നവര്‍ ആരായാലും, അത് സോഫിയയോ സൂഫിയയോ സുനിതയോ ആകട്ടെ, ജയിലഴിക്കുള്ളില്‍ ആകണമെന്നത് സാമാന്യ നീതിയാണ്. നാല് വോട്ടിനു വേണ്ടി ഏത് തീവ്രവാദികളുടെ തോളിലും കയ്യിട്ടു റാലി നടത്തുന്നവരും ചിലതൊക്കെ പഠിക്കണം.ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നത് പതിരില്ലാത്ത പഴഞ്ചൊല്ലാണ്. പച്ച വെള്ളം കിട്ടിയില്ലെങ്കില്‍ കയ്യൂരിലെയോ കരിവള്ളൂരിലെയോ കരിക്കിന്‍ വെള്ളമായാലും കുടിച്ചേ തീരൂ !!!.

Latest Post : കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍ ‍ 

79 comments:

 1. അവസാനം പിണറായിയും മഅദനിയെ കയ്യൊഴിച്ചു. ഇങ്ങനെ ഒരാളെ കണ്ടിട്ടേയില്ല എന്ന മട്ടിലാണ് പുള്ളിയുടെ ഇന്നത്തെ പ്രസ്താവന വന്നിരിക്കുന്നത്.

  ReplyDelete
 2. Vaaleduthavan vaalaal enna pazhamozhi orkkam alle. pakshe athinte peril oru samoohathe muzhuvan samshayathinte nizhalil nirthunna reethiyilulla paraamarshangal prolsaahippikkaruthu.

  ReplyDelete
 3. ഇതൊരു പാഠമാണ്. ഇത്തിരി പബ്ലിസിറ്റിക്കോ നേതൃസ്ഥാനത്തിനു വേണ്ടിയോ സംഘടനകള് പടച്ചുണ്ടാകി യുവാക്കളെ വഴിതെറ്റിക്കുന്നവര്‍ ഓര്‍കേണ്ട പാഠം. പണത്തിന്റെയോ സ്വാധീനത്തിന്റെയോ മറവില്‍ ഇത്തിരി പരിക്കുകളോടെയാണെങ്കിലും നിങ്ങള്‍ രക്ഷപ്പെട്ടാലും നിങ്ങള്‍ വഴിതെറ്റിച്ചു വിട്ടവര്‍ ഒരു ഭൂമറാങ്ങായി നിങ്ങളിലേക് തിരിച്ചു വരും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ സംഭവം.

  കേരളവും തീവ്രവാദവും
  http://chaliyaarpuzha.blogspot.com/

  ReplyDelete
 4. ബഷീര്‍ സാഹിബ് ലേഖനം കലക്കി, എല്ലാം സമ്മതിച്ചു, സഖാക്കള്‍ തോളില്‍ കയ്യിടുന്നതിനു മുന്‍പും മഅധനിയുടെ തോളില്‍ കയ്യിട്ടു നടന്നവരെ കുറിച്ച് ബഷീര്‍ സാഹിബിനു എഴുതാനുള്ള ബുദ്ധിമുട്ട് നമുക്ക് മനസ്സിലാക്കാം ഈ രണ്ടു കാലഗട്ടങ്ങളിലെയും മഅധനിയുടെ നിലപാടുകള്‍ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

  ReplyDelete
 5. മദനി പുലിക്കുട്ടി മാറി പൂച്ചക്കുട്ടിയായി.. അതയാള്‍ തുറന്നു പറയുകയും ചെയ്തു..
  എന്നാല്‍ എന്നും ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി മൂടി വെച്ച വര്‍ഗീയത പ്രചരിപ്പിക്കുന്നവരെക്കുറിച്ചും മറഞ്ഞിരുന്ന് കലാപങ്ങള്‍ സംഘടിപ്പിക്കുന്നവരെക്കുറിച്ചും ബഷീറിന് അറിയില്ലെന്നു കരുതുന്നു. മാറാടും കാസര്‍ഗോഡുമെല്ലാം കലാപങ്ങളും വര്‍ഗീയ ലഹളകളും ഉണ്ടാക്കിയതും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും പി ഡി പി ആണല്ലോ.

  മദനി അയാള്‍ തന്നെ ഏറ്റുപറഞ്ഞ ഭൂതകാല ചെയ്തികളുടെ പേരില്‍ വേട്ടയാടപ്പെടുന്നു.. ഭൂതകാലം മുതല്‍ വര്ത്തമാനകാലം വരെ വര്‍ഗീയത വിറ്റു കാശും വോട്ടുമാക്കിയവര്‍, ആക്കുന്നവര്‍ വിശുദ്ധര്‍ക്കായുള്ള ചില്ലു മേടകളീല്‍ .. നന്നായി ബഷീറെ..

  ReplyDelete
 6. നല്ല പോസ്റ്റ്. നല്ല നിലപാട്.
  തെറ്റു ചെയ്തവരെ ഒളിപ്പിച്ച് കൊണ്ടുനടക്കുന്നത്,ഏതു മതമായാലും,ഏതു രാഷ്ട്രീയ സംഘടനകളായാലും സംശയത്തിന്റേയും ചീത്തപ്പേരിന്റേയും
  പങ്കിന് സര്‍വ്വദായോഗ്യരാകുകയാണ്.അല്ലാതെ ആരും പിന്നാലെ നടന്ന് അടച്ചാക്ഷേപിക്കുകയല്ല.
  ഇസ്ലാമികത ശുദ്ധമാക്കാന്‍ എല്ലാ ഇസ്ലാമിക തീവ്രവാദികളേയും ഇസ്ലാം മത വിശ്വാസികളുടെ നേതൃത്വത്തില്‍ തന്നെ തള്ളിപ്പറയാനും,നിയമത്തിന്റെ വെളിച്ചത്തിലേക്ക് കുറ്റവാളികളെ മാറ്റി നിര്‍ത്താനും തയ്യാറാകേണ്ടിയിരിക്കുന്നു.
  ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എല്ലാ മതങ്ങള്‍ക്കും ബാധകമാണ്. അഭയ കൊലകേസ് കുറ്റവാളികളെ സംരക്ഷിച്ച്,പള്ളീലച്ഛന്മാരേ പെണ്ണുപിടിയന്മാരെന്നും,കന്യാസ്ത്രീകളെ തേവ്ടിശ്ശികളെന്നും ആക്ഷേപിക്കാന്‍ തക്കവിധം സാഹചര്യം സൃഷ്ടിക്കുന്നുണ്ട് എന്നതുകൂടി ഈ കാഴ്ച്ചപ്പാടിലൂടെ കാണാവുന്നതാണ്.

  ReplyDelete
 7. "സ്നേഹത്തിന്റെയും മത സൌഹാര്‍ദത്തിന്റെയും ഭൂമിയായിരുന്ന നമ്മുടെ മണ്ണില്‍ പകയുടെയും ചോരയുടെയും വിത്തുകള്‍ മുളച്ചു. ആ വിത്തുകളില്‍ ചിലതാണ് ഇന്ന് നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്നത്. "

  മ‌അദനിക്കു ശേഷമാണ് സർവ്വം കൊളമായത് എന്ന അർഥത്തിലുള്ള ഈ പ്രസ്ഥാവന എത്രത്തോളം ശരിയാണ്?
  സത്യത്തിൽ വിത്തുകൾ പാകിയതിലും മുളപ്പിച്ചതിലും ഒരു പങ്ക് കാലത്തിനും ചുറ്റുപാടുകൾക്കുമനുസരിച്ച് പ്രബോധന ശൈലികൾ മാറ്റാതിരുന്ന മുസ്ലിം ‘പണ്ഡിതന്മാർ‘ക്കുള്ളതാണ് മ‌അദനിയും എൻ.ഡി എഫുമൊക്കെ നടത്തുന്നത് ഈ പണ്ഡിതർ അറിയാതെ നട്ടു വളർത്തിയ വിത്തുകളുടെ വിളവെടുപ്പല്ലേ?
  സമാധാനത്തിന്റെ എണ്ണിയാൽ തീരാത്ത കഥകളുണ്ടായിരുന്നിട്ടും യുദ്ധ കഥകൾ മാത്രമായിരുന്നില്ലേ പാതിരാ വയളുകളിലെ സ്ഥിരം വിഷയങ്ങൾ? സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് അധിനിവേശക്കാർക്കെതിരെ ആളുകളെ സമര സ്ജ്ജരാക്കാൻ ‘വയളുക‘ളിലും മറ്റും ബദറിന്റേയും ഉഹ്ദിന്റേയും ഖന്ദഖിന്റേയുമൊക്കെ യുദ്ധ പാഠങ്ങൾ യഥേഷ്ടം ഉപയോഗിച്ചിരുന്നിരിക്കണം. എന്നാൽ സമാധാനാന്തരീക്ഷത്തിലും വെറും യുദ്ധ കഥകൾക്കായി പ്രബോധന പ്രസംഗ പീഠങ്ങൾ ഉപയോഗപ്പെടുത്തിയത്, മുസ്ലിം രക്തം ചൂടാറാതെ നിർത്തുവാൻ ശ്രമിച്ചത്, ഒക്കെ തീവ്രതയുടെ വിത്തുകളായി പരിണമിച്ചില്ല എന്നുണ്ടോ?

  ഇസ്ലാം യുദ്ധത്തെക്കാൾ സമാധാനത്തിനും ഉടമ്പടികൾക്കും പ്രതികാരത്തെക്കാൾ പൊറുക്കലിനും പ്രാധാന്യം നൽകിയപ്പോൾ നമ്മുടെ വയളു പറച്ചിലുകാർ യുദ്ധത്തെക്കുറിച്ചു മാത്രം സംസാരിച്ചു നടന്നു. ഈ ഒരവസ്ഥ മാറ്റിയെടുക്കുന്നതിൽ പ്രബോധന സംഘങ്ങൾക്ക് ബാധ്യതയുണ്ട്.
  സമാധാനത്തിന്റെയും സാഹോദര്യത്തിന്റേയും പാഠങ്ങൾ ഉയർന്നു വരേണ്ടിയിരിക്കുന്നു.
  ചിത്രകാരൻ എവിടെയോ സൂചിപ്പിച്ചപോലെ, ഇതൊരവസരമാണ്. മുസ്ലിം ഭീകരതയുടെ വേരറുക്കുവാൻ ഭരണകൂടത്തിന് കിട്ടിയിരിക്കുന്ന അവസരം. തീവ്രവാദത്തിൽ നിന്ന് മുസ്ലിം യുവാക്കളെ രക്ഷിച്ചെടുക്കുവാൻ സമുദായത്തിനും പറ്റിയ അവസരം തന്നെയാണിത്. മറ്റു വർഗീയ ഫാസിസ്റ്റുകളെ അതാതിന്റെ സമയങ്ങളിൽ ഇല്ലായ്മചെയ്യാനാകുമെന്ന് പ്രത്യാശിക്കാം. സമാധാനം മുഖ്യ അജണ്ടയായി മാറിയ ഒരു സമൂഹത്തെക്കൊണ്ട് സാധിക്കാവുന്നതേയുള്ളൂ അത്.

  ReplyDelete
 8. madaniye polulla theevravaadhikalude tholil kayyittu avarude peril voteum vaangi naadine kolakku kodukkunna vere chila vyakthikale koode ivanteyokke koode prathikoottiil nirthendi irikkunnu..
  pakalmaanyanmaar vahunna paavam keralam :(

  ReplyDelete
 9. തീവ്രവാദം ഒരു വലിയ തെറ്റാണ് പ്രതി മുസ്ലിം ആണെങ്കില്‍, തീവ്രവാദം രാജ്യ സ്നേഹമാണ് പ്രതി ഹിന്ദുവാണെങ്കില്‍, അവനത്‌ അധികാരത്തിലേക്കുള്ള മാന്യമായ കുറുക്ക്‌ വഴിയുമാണ്‌ , മേരാ ഭാരത്‌ മഹാന്‍!

  ReplyDelete
 10. തടിയന്റവിട നസീര്‍ ഏതുസമയവും പിടിക്കപ്പെടാന്‍ സാധ്യതയുള്ളയാളാണെന്ന് അയാള്‍ക്കും അയാളുടെ പ്രസ്ഥാനത്തിനും അറിയാം. പിടിക്കപ്പെട്ടാല്‍ ആരെയൊക്കെ വെളിപ്പെടുത്തണമെന്നും ആരൊയൊക്കെ ഒളിപ്പിക്കണമെന്നും സംബന്ധിച്ച് തയ്യാറെടുപ്പും പരിശീലനവും അയാള്‍ നടത്തിയിട്ടുമുണ്ടാവും.

  നസീര്‍ കാണിച്ചുകൊടുത്തത് അയാള്‍ ഒരു കാലത്ത് ഉപയോഗപ്പെടുത്തിയ, ഇനിയുള്ള നാളുകളില്‍ തീവ്രവാദത്തിനായി ഉപയോഗിക്കാനാവില്ലെന്ന് അയാള്‍ കരുതുന്ന ആളുകളെ. അതേസമയം ഇനിയും ഇവിടെ തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ സജ്ജരും പ്രാപ്തരുമായ ഒരുപറ്റം ആളുകളെ/പ്രസ്ഥാനങ്ങളെ മറച്ചുവെക്കുകയും ചെയ്യുന്നതായി സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും.

  അവര്‍ ആരാണ്? ആരാണ് അവര്‍ക്ക് പിന്തുണ നല്‍കുന്നത്? ആ വലീയ സത്യമാണ് വെളിപ്പെടേണ്ടത്.

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. കലക്കി ബഷീര്‍, ഇവരെയൊക്കെ, നമ്മുടെ പുത്തന്‍ കമ്മ്യുനിസ്ടുകാര്‍ ഉള്‍പെടെ, വെള്ളം കുടിപ്പിച്ചേ കഴിയു, അതിനു നമ്മുടെ പോലീസിനു കഴിഞ്ഞില്ലെങ്കില്‍ കര്‍ണാടക
  പോലിസിനെങ്കിലും ചെയ്യാന്‍ കഴി്ഞ്ഞാല്‍ നന്നായിരുന്നു. പക്ഷെ വര്‍ഗീയ വിഷം കുത്തിവക്കുന്ന, രാഷ്ട്രീയക്കാര്‍ ഇനിയും ഉണ്ട്, ആട്ടിന്തോലിട്ട ചെന്നായ്ക്കള്‍ നിരവധി.
  അവരെ എല്ലാം വീണ്ടും വീണ്ടും തിരഞ്ഞെടുത്ത് പാര്‍ല്യമെന്റിലെക്കും അസ്സേമ്ബ്ലിയിലേക്കും അയക്കുന്ന നാമെന്ന പൊതുജനം മാറാതെ ഈ രാജ്യത്തിനു രക്ഷയില്ല.

  ReplyDelete
 13. pinarayi vijayan urundu kali thudangi....

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. കേരളത്തിന്റെ മത സൌഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ച, ശ്രമിക്കുന്ന ഇത്തരം ചിദ്ര ശക്തികള്‍ വെള്ളം കുടിക്കാന്‍ തുടങ്ങുന്നതെ ഉള്ളു....കുടിക്കട്ടെ, കുടിച്ചു കൊണ്ടേ ഇരിക്കട്ടെ...നിരപരാധികളുടെ നെഞ്ചില്‍ ബോംബ് വച്ചു കളിയ്ക്കാന്‍ പറഞ്ഞു വിട്ടവരും കുടുംബവും അവരാണ് അത് ചെയ്തതെങ്കില്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം. ഉഗ്രന്‍ !

  ReplyDelete
 17. സംഗതി നേര്
  ഇടതു എമാനമാരുടേ തോളില്‍ നിന്ന് കയ്യെടുക്കാന്‍ മഅദനി സാഹിബും തോളുവലിക്കാന്‍
  സാഖാക്കളും തയ്യാറല്ല എന്ന് പകല്‍ പോലെ വ്യക്തം!
  പിണറായി സഖാവ് വാര്‍ത്താ സമ്മേളനത്തില്‍ മൊഴിചോല്ലിയെങ്കിലും ശേഷം ചര്‍ച്ചയില്‍
  തോമസ്‌ ഐസക് സഖാവും മഅദനിയും പാര്‍ട്ടി ചാനലില്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് കണ്ടു
  പൊതുജനം മറ്റേ ജീവിയാണല്ലോ.....
  പൊറാട്ട് നാടകം കാണുക തന്നെ.

  ReplyDelete
 18. എന്റെ 'കൂട്ടം' ബ്ലോഗില്‍ കിട്ടിയ കമന്റുകളില്‍ ഒന്ന്. A different perspective..

  (Sajna Y. wrote)

  "സൂഫിയ ചെയ്തത് തെറ്റാണോ എന്ന് കോര്‍ട്ട് തീരുമാനിക്കട്ടെ. എന്നാല്‍ മനസ്സാക്ഷി വച്ച് നോക്കിയാല്‍ സ്വന്തം ഭര്‍ത്താവു വിചാരണ തടവുകാരനായി 9 വര്ഷം ജയിലില്‍ കിടക്കുമ്പോള്‍ ഒരു രാഷ്ട്രീയ ബോധാവുമiല്ലാത്ത സൂഫിയ തന്നെ വിളിക്കുന്നത്‌ സഹായിക്കാനാണോ ഉപദ്രവിക്കനാണോ ഫോണ്‍ വിളിക്കുന്നത്‌ എന്ന് നോക്കുമോ?
  ഗുജറാത്തിലും കേരളത്തിലും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സാദാ ഹര്തലിനു കത്തിച്ച ബസ്‌ കളുടെ എണ്ണം എത്രയന്നറിയുമോ?
  തീവ്രവാദികളെ മാതൃക പരമായി ശിക്ഷിക്കണം.
  സ്ത്രീകളുടെയും കുട്ടികളുടെയും നിരപരാധി കളുടെയും മുകളില്‍ തീവ്രവാദം അടിചെല്‍പ്പിക്കരുത്.
  മത അധ്യാപകര്‍ക്ക് സാമാന്യ വിദ്യാഭ്യാസം കൊടുത്താല്‍ മാത്രമേ എവിടെ തീവ്രവാദം ഇല്ലാതാക്കാന്‍ കഴിയൂ"

  ReplyDelete
 19. Kalakkiyittund ninte leghanam but oru samoohathine appaade theevra vaadathinte peril ottappeduthumbol neeyum ninne polulla ezhuthu kaarum evide nookki irikkukayaane, Vedanippikkapetta samoohathinte pradikaranathe theevra vaadam ennu mudra kuthaadirikkuka,
  By,
  Mohammed Basheer.

  ReplyDelete
 20. Dear Basheer,
  I did not removed your comments, it is there.. just look at it.. I always respect the right of others to criticize. I dont remove any comments, unless it carries an abusive language.

  ReplyDelete
 21. താങ്കളുടെ ലേഖനം തികച്ചും സത്യമാണ്. പക്ഷെ ഒപ്പം എഴുതേണ്ട പല സത്യങ്ങളും (ബോധപൂര്‍വം) വിസ്മരിക്കുന്നു. മദനിയെ എല്ലാ മുസ്ലിം പ്രസ്ഥാനങ്ങളും എതിര്തിരുന്നതാണ് . പറയുന്നത് പലതും സത്യമായിരുന്നെങ്കിലും ഭീകരതയ്ക്ക് വളമിടുന്ന പലതും അതിലുണ്ടായിരുന്നു. മദനി ഒരു വിഷച്ചെടിയാണ് പക്ഷെ വന്‍ വിഷ വൃക്ഷങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അതും കൂടി കാണാന്‍ ശ്രമിക്കു. ഒരു തരത്തിലുള്ള ഭീകരവാദ വാര്‍ത്തകളും സത്യമാവരുതേ എന്ന് മനസാ കരുതെണ്ടാതാണ്. പക്ഷെ കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സ്വന്തം അസ്ഥിത്വം തന്നെ നഷ്ടപ്പെടുത്തി ആര്‍ക്കുവേണ്ടി കുഴലൂത്ത് നടത്തുന്നു. എല്ലാ തീവ്രവാദികളെയും ഒരേ കണ്ണ് കൊണ്ട് കാണുക. അത് സൂഫിയ ആയാലും ഉമാഭാരതി ആയാലും.

  ReplyDelete
 22. Good one. thank you. How many of us do remember that this Madani propagated Madhyamam daily in Kerala. He was their unpaid brand ambassador. As you said, I also had an opportunity to listen his cassette speech at Badagara. In that he warned muslim brothers not to subscribe to Manorama and their publications. This type of advice by great Usthad helped the recently launched (then) paper to flurish. At least they should write a front page editorial supporting Madani and Mrs. Madan now.

  ReplyDelete
 23. മഅദനിയെ രണ്ടു മുന്നണികളും സുന്ദരമായി ഉപയ്യോഗിച്ചു. അതാരും നിഷേധിച്ചു കണ്ടില്ല.
  അന്ന് കിട്ടിയതുപോലെ പിന്നെയും ചക്കാതായി
  കിട്ടുമെന്ന് കരുതിയവര്‍ക്ക് മോഹഭംഗം. . ഒരു പ്രാവശ്യം udf ആണെങ്ക്ഗില്‍ അടുത്ത പ്രാവശ്യം ldf നു ഇരിക്കട്ടെ. മഅദനി ഏതാ മോന്‍ .
  കേട്ടാല്‍ തോന്നും രാജ്യത്ത് ആദ്യമായിട്ടാണ് ഒരു ബസ് കത്തിക്കുന്നതെന്ന്. അതും ആളില്ലാത്ത ബസ്‌.
  ആരോപണങ്ങള്‍
  കോടതിയില്‍ തെളിയിക്കുമെന്നും എന്നാല്‍ ഗൂടതന്ത്രങ്ങള്‍ കണ്ടു പേടിക്കില്ലെന്നും വോട്ട് കൊടുത്ത മുന്നണികളും സമുദായവും പിന്നില്‍ നിന്ന് കുത്തുമ്പോഴും ഒറ്റക്കാലില്‍ നിന്ന് പറയാന്‍ കേരളത്തില്‍ എത്ര നേതാക്കള്‍ക്ക് സാധിക്കും.

  ReplyDelete
 24. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നത് പതിരില്ലാത്ത പഴഞ്ചൊല്ലാണ്. പച്ച വെള്ളം കിട്ടിയില്ലെങ്കില്‍ കയ്യൂരിലെയോ കരിവള്ളൂരിലെയോ കരിക്കിന്‍ വെള്ളമായാലും കുടിച്ചേ തീരൂ !!!.

  പക്ഷെ, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്!
  പാവം, ബിജെപി,വാജ്പെയ്, അദ്വാനി...?
  നസീറേ നന്ദി കുട്ടാ... നന്ദി!

  ReplyDelete
 25. "സത്യം" പറഞ്ഞാല്‍ പിന്നെ രാഷ്ട്രീയക്കാരനും സാധാരണക്കാരനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് !

  ReplyDelete
 26. ഒരിക്കല്‍ കൂട്ടം എന്ന ജനകീയ ഓണ്‍ ലൈന്ന് മാധ്യമത്തില്‍ മദനിയെ കുറിച്ച് പച്ചക്ക് എഴുതിയ എനിക്ക് ഒരു ദിവസത്തിനുള്ളില്‍ പോസ്റ്റും ഡിലീറ്റ് ചെയ്ത് ഓടേണ്ടി വന്നു..... മദനിയെ കുറിച്ച് കിട്ടിയ അറിവും, ഞാന്‍ നേരിട്ടു കേട്ടിട്ടുള്ള അയാളുടെ പ്രസംഗവും, അതിനോടൊപ്പം കാസറ്റുകളില്‍ കൂടി കേട്ട മറ്റു പ്രസംഗങ്ങളും ഉദ്ദരിച്ചാണ് ഞാന്‍ ആ പോസ്റ്റ് ഇട്ടത്.... പാര്‍ലമെന്റ് ഇലക്ഷനോട് അനുബന്ധിച്ച്.... 2 മനിക്കൂറിനുള്ളില്‍ എന്റെ പോസ്റ്റില്‍ വന്നു നിറഞ്ഞത് 300 ല്‍ പരം കമന്റുകള്‍ 99% തെറിവിളികളുമായി..... ഞാന്‍ വര്‍ഗ്ഗീയ വാദിയാണെന്ന് ചിത്രീകരിക്കപ്പെട്ടു.... ഇപ്പോള്‍ ബഷീര്‍ എന്ന മുസ്ലീം നാമധാരി ഈ പോസ്റ്റ് ഇവിടെയും കൂട്ടത്തിലും ഇട്ടപ്പോള്‍ വലിയ കോലാഹലമില്ല..... എന്നാല്‍ ഒരു ഹിന്ദു നാമധാരിയായ ഞാന്‍ അതിട്ടപ്പോള്‍ വര്‍ഗ്ഗീയമായി.... ഞാന്‍ മദനി എന്ന വ്യക്തിയെ കുറിച്ച് അയാല്‍ സമൂഹത്തീല്‍ വിതച്ചതും, വിതച്ചു ക്കൊണ്ടിരിക്കുന്നതുമായ വിഷത്തെ കുറിച്ചാണ് എഴുതിയത്... മതം ഒരിടത്തും പരാമര്‍ശിച്ചിരുന്നില്ല.... എന്നിട്ടും വര്‍ഗ്ഗീയവാദിയായി ഞാന്‍ കല്ലെറിയപ്പെട്ടു....എനിക്ക് ഫോണുകള്‍ വഴി ഭീഷണികള്‍.... കൂട്ടം അഡ്മിന്റെ വാണിങ്ങ്.... എനിക്ക് ഇന്നും മനസ്സിലാകാത്ത ഒന്ന് ഇതു മാത്രമാണ്... മദനി എന്ന വ്യക്തിയെ കുറിച്ചെഴുതിയാല്‍ ഞാന്‍ എങ്ങനെ വര്‍ഗ്ഗീയ വാദിയാവും!!! അതോ ഒരു മതത്തിലുള്ള ഒരുവന്‍ എന്തു തോന്യവാസം കാണിച്ചാലും മറ്റൊരുവന്റെ പേര് ആ മതത്തില്‍ പെട്ടതല്ലെങ്കില്‍ മിണ്ടാതെ വായും മൂ‍ൂടി ഇരിക്കേണമോ?... അറിയില്ല... ഇന്നത്തെ ലോകം അങ്ങനെ പറയുന്നു, നിര്‍ബന്ധിക്കുന്നു!!!

  എനിക്ക് പറയാനുള്ളത് ഒന്നു മാത്രം.... കൊടുത്താല്‍ കൊല്ലത്തു മാത്രമല്ല.... കുറച്ചു വടക്കോട്ട് മാറി കരുനാഗപള്ളിയിലും കിട്ടും!!

  ReplyDelete
 27. തിരുവനന്തപുരം: മഅദനിയുടെ വാക്കുകളിൽ വീണ്ടും ഭിഷണിയുടെ സ്വരം. സൂഫിയ മഅദനിയെ കേരളത്തിനു വെളിയിലുള്ള പോലീസ്‌ അറസ്റ്റ്‌ ചെയ്തുകൊണ്ടുപോയാൽ എന്തുണ്ടാകുമെന്ന്‌ പറയാനാവില്ലെന്ന പ്രഖ്യാപനമാണ്‌ മഅദനിക്കു മാനസാന്തരം ഉണ്ടായി എന്നു പറയുന്നവരെ അമ്പരപ്പിച്ചത്‌.

  നിയമവാഴ്ചയുള്ള രാജ്യത്ത്‌ പറയാനാവുന്നതാണോ അത്തരം ഒരു പ്രസ്താവന എന്നതാണ്‌ ചോദ്യം. തടിയന്റവിട നസീറോ നസീറിന്റെ ആൾക്കാരോ ഇത്തരം ഒരു നിലപാട്‌ എടുത്താൽ എന്താവും സ്ഥിതി. സൂഫിയ മഅദനിക്കെതിരെ അന്യസംസ്ഥാനത്ത്‌ ഒരു കേസുണ്ടായാൽ അവിടത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ്യില്ലേ. കേരളാ പോലിസ്‌ അറസ്റ്റ്‌ ചെയ്താൽ അന്യ സംസ്ഥാനത്തേക്കു കൊണ്ടു പോവുകയും ഇല്ലല്ലോ. അന്യ സംസ്ഥാനങ്ങളിലേക്കു വിടില്ല എന്നു പ്രഖ്യാപിക്കുന്നത്‌ നിയമ വാഴ്ചയെ വെല്ലുവിളിക്കൽ തന്നെയാണ്‌. സൂഫിയ ഇത്തരം കേസുകളിൽ ഒന്നും ഉണ്ടാവരുതെ എന്നും മഅദനിക്കുണ്ടായ അനുഭവങ്ങൾ അവർക്കും ഉണ്ടാവരുതെ എന്നും ആഗ്രഹിക്കുന്നവർ പോലും മഅദനിയുടെ പ്രസ്താവന കേട്ട്‌ അമ്പരന്നിട്ടുണ്ട്‌.

  മഅദനിക്കെതിരെ കെ.പി.സി.സി പ്രസിഡന്റ്‌ രമേശേ ചെന്നിത്തല നടത്തുന്ന പ്രസ്താവനകളിൽ ഹിന്ദു വർഗീയത ഉണെ്ടന്ന മഅദനിയുടെ ആക്ഷേപവും വർഗീയതയുടെ തരംഗങ്ങൾ ഉണ്ടാക്കുന്നതാണ്‌. രമേശ്‌ ഹിന്ദുവായതുകൊണ്ടാണ്‌ മഅദനി അത്തരം ഒരാക്ഷേപം ഉന്നയിച്ചതെന്ന്‌ വ്യക്തം. കോൺഗ്രസിലെ ഉമ്മൻചാണ്ടി അടക്കമുള്ളവർ പറയുന്ന ആക്ഷേപങ്ങളാണ്‌ രമേശും ഉന്നയിച്ചത്‌.അതിൽ രമേശ്‌ പറഞ്ഞതിൽ മാത്രം മഅദനി വർഗീയത കണ്ടു.

  ബാലകൃഷ്ണ പിള്ളയുടെ മകനെക്കുറിച്ചും മഅദനി വളരെ പരുഷമായി മാധ്യമങ്ങളോടു പറഞ്ഞു. തലസ്ഥാന നഗരിയിൽ പി.ഡി.പി പ്രവർത്തകർ അഴിഞ്ഞാടിയ അന്ന്‌ അവരുടെ സമരം ഉദ്ഘാടനം ചെയ്തത്‌ ബാലകൃഷ്ണപിള്ളയായിരുന്നു. വികാരഭരിതനാവുന്നതുകൊണ്ടാവും മഅദനിയുടെ വാക്കുകൾ വീണ്ടും മഅദനിക്കു അപകടമായി മാറുകയാണ്‌.

  ReplyDelete
 28. എത്രകിട്ടിയാലും ഇദ്ദേഹമൊന്നും നന്നാവില്ല.... 10 വർഷം കിടന്നിട്ടും പോരാ....എ
  ന്നെ തല്ലണ്ട ഞാൻ നന്നാവില്ലമ്മാവാ...

  ReplyDelete
 29. anjuttty said...
  സൂഫിയ മഅദനിയെ കേരളത്തിനു വെളിയിലുള്ള പോലീസ്‌ അറസ്റ്റ്‌ ചെയ്തുകൊണ്ടുപോയാൽ എന്തുണ്ടാകുമെന്ന്‌ പറയാനാവില്ലെന്ന പ്രഖ്യാപനമാണ്‌ മഅദനിക്കു മാനസാന്തരം ഉണ്ടായി എന്നു പറയുന്നവരെ അമ്പരപ്പിച്ചത്‌.

  സുഹൃത്തെ. ഇങ്ങിനെ മഅദനീ പറഞ്ഞത് താങ്കള്‍ കേട്ടോ. എല്ലാ ചാനലും കാണിച്ച മദനിയുടെ ക്ലിപ്പിങ്ങില്‍ ഈ സ്വരം ഇല്ല. മ അദ നിയേ ഇപ്പോഴും വിമര്ഷ്ക്കുന്ന ആളാണ് ഞാന്‍. പക്ഷെ കളവിന് കൂട്ട് നില്‍കില്ല

  ബാകി ഇവിടെ വായിക്കൂ
  ആടിനെ പട്ടിയാക്കുന്ന ടെലി "വിഷ" സംസ്കാരം

  ReplyDelete
 30. Basheer,very good.
  muslim samudayam inganeyulla ottappetta vekthikale kondu road il irangan pattatha avasthayanu.inganeyulla theevravathavum bheekaravathavum arinjo ariyatheyo palappozhum madani valarthikondu vannathanu.
  madaniyanu keralakkarakku theevratha enna ashayam kelpichum avasanam pravarthiyilum kanichu koduthath.ee samayath nammal onnu orkunnath nannayirikkum/MUSLIM LEEG enna prasthanam theevratha poora enna otta karanam kondanu PDP <INL<NDF ivar ellam udaleduthathu.IUML nte nayangalum pravarthanangalum kooduthal sweekaryatha vannirikkunnu.

  ReplyDelete
 31. ഒരു മുസ്ലിം സ്ത്രീയെ അവര്‍ കുറ്റം ചെയ്തെന്നു നീതിപീഠം തെളിയിക്കുന്നത് വരെ, അവരെ സകല ഭീകരരുടെയും കാമുകിയാക്കുന്ന ആ നിലപാട് .. നാം മനസ്സിലാക്കുക ആ മനസ്സും നിലപാടുമാണ് കൂടുതല്‍ ഗുരുതരം, അല്ല അവരാണ് തീവ്രവാദികളെയും ഭീകരരെയും സൃഷ്ടിക്കുന്നത്.

  http://my-open-thoughts.blogspot.com/2009/12/blog-post.html

  സസ്നേഹം.
  ഓപണ്‍ തോട്സ്

  ReplyDelete
 32. Even though the post is in malayalam, i am bit new to malayalam typing, online. So some points in English from my side.

  Our states saving grace are people like Basheer who are willing to criticize fundamentalists like Madhani. Kudos to you Basheer for the post.

  Anyway, it would inappropriate to brush aside the actions hindutva freaks, who are also responsible for the growth of radical stands from religions and people.

  While it is right to criticize Madhani, please try to balance it by mentioning the activities of hindu fundies and christian fundies. They are equally responsible for such polarisations happening in our society.

  While it would have been nice to have an "alternative left" in our state which has the spine to stand against these characters, unfortunately what we have is a "left" which invariably succumbs to electoral politics. Anyway, it looks like they have not learned their lesson from the parliament elections.

  Even when Hussian Randathani seems to be slowly disassociating himself from Madhani (whoever saw the Asianet News hours will vouch for this!) Our CPIM honcho Panaraayi seems to be harboring his love for Madhani still. It is so confusing. I am forced to believe that, there is something more than electoral politics that is forcing him to safe guard Madhani.

  Loads of money flow to these kind of radical organizations and wonder if our comrades were lured by that also. Probably they are just afraid that, if they disassociate themselves from Madhani in a whiff, he might blurt out something.

  Things have taken a nasty turn and it is quite scary with the kind of details that are emerging every day. It is inconceivable that people from our small state could be part of such large conspiracies.

  anyways, i am shortening my tirade here, but before ending it. If someone is responsible for the emergence of such radical elements in our society, it is our mainstream politics. The decadence of it. Both Congress and the left.

  ReplyDelete
 33. 'വായില്‍ തോന്നുന്നത് കോതക്കു പാട്ട്' ബ്ലോഗ് വായിച്ചപ്പോള്‍ ആദ്യമായി അങ്ങിനെ പ്രതികരിക്കണം എന്നണു തോന്നിയത്. എഴുതാന്‍ ഒരു ചുവരും അല്പം വാക് സാമര്‍ത്ഥ്യവുമുണ്ടെങ്കില്‍ എന്തും എഴുതാമെന്നാണോ ? മുഖം മൂടി (പര്‍ദ്ദ) പ്രയോഗങ്ങള്‍ ഒക്കെ കൊള്ളാം ആര്യാടന്‍ മമ്മദും ഷൌക്കത്തും കണ്ടാല്‍ പെരുത്തു ഇഷ്ടമാകും പരിചയപ്പെട്ടിട്ടില്ലാത്ത എന്റെ സ്നേഹിതനെ. ദേശീയതയില്‍ അടിയുറച്ചു നില്‍ക്കുന്ന ഒരു മുസ്ലിമിനെ കൂടി കിട്ടിയല്ലോ ! ഒരു മത പണ്ഡിതന്റെ, പണ്ഡിത കുടുംബതില്‍ പിറന്ന പണ്ഡിതയായ ഭാര്യയെ അധിക്ഷേപിക്കുമ്പോള്‍ അല്പം കൂടി മാന്യത കാട്ടാമായിരുന്നു.
  കേവലം ആരോപണങ്ങളാണു ഈ ബ്ലോഗെഴുതാന്‍ താങ്കളെ പ്രേരിപ്പിച്ചതും. ഇത്തരം ആരോപണങ്ങളുടെ പേരിലായിരുന്നല്ലോ ഒമ്പതര വര്‍ഷക്കാലം താങ്കള്‍ വിശേഷിപ്പിച്ച പുലിക്കുട്ടിയും അകത്തു കിടന്നത്. അവസാനം എന്താണു സംഭവിച്ചത്. ഉണ്ടാക്കാത്ത കഥകളുണ്ടായിരുന്നോ ? സാക്ഷികളെപ്പോലും സ്വാദീനിക്കാന്‍ ശ്രമം നടന്നില്ലേ ? അദ്ദേഹത്തിനെതിരെ മൊഴി നല്‍കാന്‍ കിട്ടിയ കാശ് കടല മുഹമ്മദ് എന്ന സാക്ഷി ജഡ്ജിക്കു കൈമാറിയത് താങ്കള്‍ ഓര്‍ക്കുന്നുണ്ടോ ആവോ ? അതോ ഇതെല്ലാം ബധിര കര്‍ണ്ണങ്ങളിലായിരിക്കുമോ പതിയുക ആവോ ? ഒരു കാര്യം കൂടി എഴുതി നിര്‍ത്താം. ' മര്‍ദ്ദിതനും നാഥനും ഇടയില്‍ യാതൊരു മറയുമില്ല' സത്യം പുലരുക തന്നെ ചെയ്യും.

  ReplyDelete
 34. വികാര സംഘടനകളുടെയും അതിന്‍റെ നേതാക്കളുടെയും ദയനീയ പര്യവസാനം വരച്ചുകാട്ടുന്ന ലേഖനം !!! സൂപര്‍ !!!!!

  ReplyDelete
 35. ha ha, sorry i just could not stop laughing at M.M Tiruvalloor's comment.

  Asianet had interviewed Nazeer's father. While he was quite clear that if his son is found guilty he should be punished.

  Taking in to account, tiruvalloors argument, As Soofiya was born in a Muslim clerics family she should not be charged with the allegations.

  In that case, Nazeer's father looks quite a sane person, so do u mean he should also not be charged with allegations that he facing now?

  It is quite ridiculous an argument. If nazeer has called Soofiya, then there is something fishy there.

  ReplyDelete
 36. എം എം തിരുവള്ളൂര്‍, മദനി നാട്ടില്‍ ഉണ്ടാക്കിയ കുഴപ്പങ്ങള്‍ നിങ്ങള്ക്ക് അറിയില്ലെന്ന് തോന്നുന്നു. പുതിയ പി ഡി പി ക്കാരന്‍ ആയിരുക്കും നിങ്ങള്‍. വായില്‍ വരുന്നത് കോതക്ക് പാട്ട് എന്ന നിങ്ങളുടെ പ്രയോഗം യോജിക്കുന്നത് മദനിക്കാന്. ബഷീര്‍ എഴുതിയത് ഒന്ന് കൂടി വായിക്കൂ.

  ReplyDelete
 37. എം എം തിരുവള്ളൂര്‍, മദനി നാട്ടില്‍ ഉണ്ടാക്കിയ കുഴപ്പങ്ങള്‍ നിങ്ങള്ക്ക് അറിയില്ലെന്ന് തോന്നുന്നു. പുതിയ പി ഡി പി ക്കാരന്‍ ആയിരുക്കും നിങ്ങള്‍. വായില്‍ വരുന്നത് കോതക്ക് പാട്ട് എന്ന നിങ്ങളുടെ പ്രയോഗം യോജിക്കുന്നത് മദനിക്കാന്. ബഷീര്‍ എഴുതിയത് ഒന്ന് കൂടി വായിക്കൂ.

  ReplyDelete
 38. ഒരു സംശയം ചോദിച്ചോട്ടെ, ബാക്കി 8 പ്രതികളെയും തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്തു കഴിഞ്ഞല്ലോ, അല്ലേ?

  ReplyDelete
 39. മ അദനി നാട്ടില്‍ ഉണ്ടാക്കിയ കുഴപ്പങ്ങള്‍ അരിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. കേവലം വാദത്തിനു വേണ്ടി താങ്കള്‍ക്കു പറഞ്ഞു പോവാം അത്രെ തന്നെ. ഉദാഹരണ സഹിതം താങ്കള്‍ക്കു ചൂണ്ടി കാണിക്കാന്‍ കഴിയുമോ ? ഏതെങ്കിലും കേസ്സില്‍ ഏതെങ്കിലും കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്. അങ്ങിനെ ചെയ്താല്‍ ഞാന്‍ താങ്കളുടെ വാദങ്ങള്‍ അംഗീകരിക്കാം. പുതിയ പി.ഡി.പി.ക്കാരനാണെന്നു തോന്നിയതു പോലെ പല കാര്യങ്ങളിലും തെറ്റിദ്ദാരണ വച്ചു പുലര്‍ത്തുണ്ട് പ്രിയ സുഹുര്‍ത്ത് അഷ്റഫെ.

  www.peoplesdemocraticparty.blogspot.com

  ReplyDelete
 40. I was reading few of the blogs posted here. I came to know most of the allegations against Madani through the media. I have listened to few of his "hurricane speeches" in youtube. He can really talk well and he is a master manipulator. Since I do not have any first hand information on his terror links I can keep an open mind on that even today after reading about all the investigations and allegations against him. But one thing is very evident from listening to Madani's speeches. He is not secular , he is trying to create a deep mistrust between religions and he defenitely supports violence. I think that he is doing a real disservice or rather harm to Islam . Politicians like him should defenitely be exposed or even jailed. Saying this , whom do you think I can trust in Kerala? The ruling CPM party ?, Pinarayi Vijayan? Congress party? K.Karunakaran? Muraleedharan? Kunjalikutty? All of them have raped Kerala literally and wiped off millions ,they all have swiss bank accounts. I am feeling totally helpless in this situation. On one side we have terrorism,on the other side we have highly corrupt , immoral politicians . Where do we go with all our grieviences?

  I think we should address the issue of terrorism immedietely since that can do us the most harm. When our democracy becomes more matured and evolved , the "100% literate kerala" will slowly find enough courage to weed out this corrupt politicians and expose them. Let us hope so.

  During the riots and carnage in Gujarat where hundreds of muslims were killed , I have seen many politicians and Hindu leaders openly criticising Modi and Hindu extremism. Also when the Babri masjid was destroyed , Hindus in general never applauded this and there were mass responses from all communities against this vandalism. The Hindu party was even voted out of power in a hindu majority nation. Great to hear, our democarcy is evolving and the society is becoming saner.
  Saying this, I feel like muslims all over the world has a real task in their hand now. They can no longer remain passive and let the world think that all muslims are terrorists
  They need to organise locally first, then at a national level and later worldwide and come out clean,if they really think that these terrorists are anti-islam. I think that Islam is in need of good leaders who have the real balls to come out openly against this terrorists. If this is not done I would say that Islam is in a self-destruction mode now .

  ReplyDelete
 41. Ajithkumar kattil,

  thanks for your sensible words...!

  ReplyDelete
 42. പ്രീയ ബഷീർ നന്നായി എഴുതി, അതിലും നന്നായത് പള്ളിക്കുളത്തിന്റെ ശരിയായ ചിന്തകൾ ആണ്.പള്ളീ നിനക്ക് അഭിനന്ദനങ്ങൾ.

  ReplyDelete
 43. dear Basheer.
  Thanks for ur post,
  innu Dec 17, vaikunnearathode Soofiya Azhikkullilayi. Ma'daniye thangi nadakkunnavarkku iniyum nyakeekaranamundakum.....Arastilayittalle ulloo ennu. kuttakkariyennu vidhi paranjillallo!!.
  LDF neppole Allengilum UDFum Ma'daniyumayi changathathinu sramichittundu. chila Thankachanmarum kunjalikkuttymarum PDPyude panku pattiyavarennu kanam. NDF ithinekkal Bheekharmanu..Hindu Bheekharatha athinekkal Athibheekharam. Liberhan Commission report charcha cheyyumbol channel charchakalil jhnalinjirkkan BJP nethakkalkkavilla.

  ReplyDelete
 44. ബഷീര്‍ക്കാ താങ്കളെ ആര്യാടന്‍ മമ്മദോ കൊച്ചുമകന്‍ ഷൗക്കത്തോ ആവേശിച്ചോ?അതോ ഇനി യൂത്ത് ലീഗന്‍ ഷാജിക്കാനെപ്പോലുള്ള മറ്റാരെങ്കിലും !!

  പിടി കിട്ടുന്നില്ലല്ലോ ബഷീര്‍ക്കാ..മ‌അദനി എന്ന വ്യക്തിയോടുള്ള വിരോധമോ രോഷമോ എന്താണു ഈ എഴുത്തിനു പിന്നില്‍.

  "ഇത്തരം അവതാരങ്ങള്‍ കേരളത്തെ വിഷലിപ്തമാക്കും എന്ന് അന്നേ ഉറപ്പായിരുന്നു. അത് തന്നെയാണ് പിന്നീട് സംഭവിച്ചത്. സ്നേഹത്തിന്റെയും മത സൌഹാര്‍ദത്തിന്റെയും ഭൂമിയായിരുന്ന നമ്മുടെ മണ്ണില്‍ പകയുടെയും ചോരയുടെയും വിത്തുകള്‍ മുളച്ചു." മ‌അദനി വരുന്നതിന് മുമ്പ് സംഘപരിവാറുകാര്‍ നാട്ടില്‍ ചെയ്തിരുന്നതെന്താണാവോ..?
  സ്നേഹത്തിന്‍റേയും സൗഹാര്‍ദ്ദത്തിന്‍റേയും വിത്ത് പാകലും മുളപ്പിക്കലും പിന്നെ അതിന് വെള്ളമൊഴിക്കലും ആയിരുന്നു ല്ലേ...!

  തടിയന്‍ നസീര്‍ ബഷീര്‍ക്കാനേം വിളിച്ചിരുന്നു എന്ന് ആ പഹയനെക്കൊണ്ട് പറയിപ്പിക്കാന്‍ നമ്മടെ പോലീസിന് വല്ല പണീം ഉണ്ടോ.അല്ല കാര്യായിട്ട് ഒന്നോര്‍ത്ത് നോക്കിക്കേ.അപരിചിതമായ ഒരു നമ്പറില്‍ നിന്നാണ് ലവന്‍ വിളിക്കുന്നതെങ്കില്‍ ബഷീര്‍ക്ക കോള്‍ എടുക്കാതിരിക്കുമോ?

  കേസില്‍ സൂഫിയക്കുള്ള ബന്ധം സ്ഥാപിക്കാനായി ഈ കോള്‍ തെളിവായി പോലീസ് എടുക്കുകയോ അവരെ പിടിച്ച് അകത്തിടുകയോ ചെയ്യട്ടെ.ഇതെല്ലാം ഏത് പോലീസികാരനും കഴിയും.എന്നാല്‍ അത് കൊണ്ടൊന്നും അവസാനിക്കുന്നില്ലല്ലോ കാര്യങ്ങള്‍.കോടതിയും വിചാരണയും കുറ്റക്കാരിയാണോ അല്ലയോ എന്ന് തീരുമാനിക്കലുമെല്ലാം ബാക്കി കിടക്കുവല്ലേ ബഷീര്‍ക്കാ..

  പ്രതികളാണെന്ന് കരുതുന്നവര്‍ സൂഫിയയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചത് രാവിലെ ചായ കഴിച്ചോ പരിപ്പ് വട തിന്നോ എന്ന് ചോദിക്കാനല്ല, ലത് ലതിന് തന്നെയാന്ന് താങ്കള്‍ കേറി 'ഊഹിക്കുന്നത്' കാണുമ്പോള്‍ പടച്ചോനാണേ കാളയും പേറും കാളക്കുട്ടീനെ കെട്ടാനുള്ള കയറും ഒക്കെയാ നിക്ക് ഓര്‍മ്മ വരുന്നത്..

  ReplyDelete
 45. ഇനി ഈ കമന്‍റും വായിച്ച് ജിപ്പൂസ് മ‌അദനിയെന്ന 'ഫുലിയുടെ' കോണകം കഴുകുന്നവനാണെന്നും 'തടിയന്‍ നസീറിനു' കഞ്ഞി വെക്കുന്നവനാണെന്നും ഏതെലും അനോണിക്കുഞ്ഞുങ്ങള്‍ വിളിച്ച് കൂവിയാല്‍ പടച്ചോന്‍ പോലും പൊറുക്കൂലാട്ടോ.

  മ‌അദനി സായ്‌വ് റോട്ടില്‍ നിന്ന് കണ്ണുരുട്ടി നാലു കുര കുരച്ചാല്‍ സംഘപരിവാറുകാര്‍ വാലും പൊക്കി ഓടുമെന്നോ തടിയന്‍റവിട നസീറുമാര്‍ കോയിക്കോട്ടങ്ങാടീല്‍ ബോംബ് വെച്ച് നാലു നിരപരാധികളെ ചുട്ട് കൊന്നാലോ അല്ലേല്‍ എറണാങ്കുളം കളക്ട്രേറ്റിലെ രണ്ട് ഫയല്‍ കീറിക്കളഞ്ഞാലോ പരിഹരിക്കാന്‍ പറ്റുന്നതാണ് ഈ സമുദായം നേരിടുന്ന പ്രശ്നങ്ങളെന്നും വിശ്വസിക്കുന്ന ചില വിഡ്ഢികളില്‍ പെട്ടവനല്ല ഞാന്‍ എന്നും ഇതോട് കൂടി അറിയിച്ച് കൊള്ളട്ടെ.

  ReplyDelete
 46. അത് ശരി, ഇവിടെ ഒരു യുദ്ധം നടക്കുകയാണല്ലേ?, മറ്റു തിരക്കുകളില്‍ ആയതിനാല്‍ നാലഞ്ചു ദിവസമായി ഇത് വഴി വന്നിട്ട്. എല്ലാ കമ്മന്റുകളും കുത്തിയിരുന്ന് വായിക്കുകയാണ് ഇപ്പോള്‍. എല്ലാറ്റിനും കൂടി ഒന്നിച്ചു ഒരു മറുപടി കുറിക്കാം. അധികം വൈകാതെ തന്നെ.രണ്ടു ദിവസവും കൂടെ ഒന്ന് ക്ഷമി..

  ReplyDelete
 47. "തടിയന്‍ നസീര്‍ ബഷീര്‍ക്കാനേം വിളിച്ചിരുന്നു എന്ന് ആ പഹയനെക്കൊണ്ട് പറയിപ്പിക്കാന്‍ നമ്മടെ പോലീസിന് വല്ല പണീം ഉണ്ടോ".. ചതിക്കല്ലേ..ജീപ്പൂസേ

  ReplyDelete
 48. പടച്ച തമ്പുരാനേ ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. അങ്ങ് എന്തിനു ചുമക്കുന്നു ഈ മുള്‍ കിരീടം

  ReplyDelete
 49. പ്രതികരിച്ചവര്‍ക്കും വാളെടുത്തവര്‍ക്കും എല്ലാം നന്ദി. ഓരോരുത്തര്‍ക്കും പ്രത്യേകമായി മറുപടി കുറിക്കാന്‍ പ്രയാസമായത് കൊണ്ട് ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട് കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍ ‍. ഇനി അവിടെ കാണാം.

  ReplyDelete
 50. Dear Basheer,

  Only once I happened to be hear Mahdani's Speech at Tirur,( It was not a speech full of hatred )along with a non muslim friend and I ashamed in front of him.I have the Similar experience that you have you posted in blog.I think that was in early 1990 s period and I amazed why the authorities gave permission to this much of hatred speech.In my opinon the so called great Mahdanis speeches influences the people to involve in violent communal activities especially in Malabar,,,before that Malabar is famous for its secular values....
  Kudos to you for posting this type brave and realistic posts.
  Regards,
  SAIFULLA

  ReplyDelete
 51. എല്ലാം ഗംബീരമാവുന്നുണ്ട്
  നന്ദി

  ReplyDelete
 52. كنتم خير امة اخرجت لناس تئمرون بامعروف وتنهون عن المنكر

  ReplyDelete
 53. പ്രിയപ്പെട്ട ബഷീര്‍ക്ക...
  നന്നായി എന്നു പറഞ്ഞ് തള്ളേണ്ട ഒന്നല്ല, അല്ലെങ്കില്‍ ആസ്വാദനത്തിനായി എഴുതിയ ഒന്നല്ല എന്ന ബോധ്യത്തോടെ പറയട്ടെ, ഇതാണ് ജിഹാദ് (അക്ഷരാര്‍ഥത്തില്‍). “തൂലികക്ക് രക്തസാക്ഷിയുടെ രക്തത്തേക്കാള്‍ പുണ്യമുണ്ട്” എന്ന് പഠിച്ചിട്ടുണ്ട്. നാഥന്‍ അനുഗ്രഹിക്കട്ടെ.. (ആമീന്‍).

  മതപ്രസംഗങ്ങള്‍ കേള്‍വിക്കരെ കിട്ടിയപ്പോള്‍ അവരെല്ലാം തനിക്ക് സിന്ദാബാദ് വിളിക്കും എന്ന അപക്വമായ, ശൈശവ ദശയിലായ നേതൃത്വത്തില്‍ നിന്ന് ഉടലെടുത്തതാണ് മ’അദനിയുടെ ഐ.എസ്.എസ്. പിന്നീട് പി.ഡി.പിയും. പക്ഷെ കേരള മുസ് ലിംകള്‍ ഇത്തരം വിലപേശല്‍ ശക്തികളെ ചെവികൊടുക്കാത്തതിനാല്‍ കൂടുതല്‍ വേരോട്ടം ലഭിച്ചില്ല എന്നു മാത്രം. നമ്മുടെയൊക്കെ ഭാഗ്യം.
  പിന്നെ “ഒരു കോരു കോരി” എന്ന അഭിപ്രായത്തോട് യോജിപ്പില്ല. ഇനി അങ്ങിനെ തോന്നിപ്പിച്ചെങ്കില്‍ ഈ ബ്ലോഗറുടെ ഉദ്ദേശ ശുദ്ധിയെ അത് ബാധിക്കുന്നുമില്ല താനും. കാരണം നമ്മുടെ നാട്ടില്‍ ഇന്നലെ വരെ നിലനിന്നിരുന്ന (ഇന്നും?)ആ സൌഹൃദ അന്തരീക്ഷം എന്നെന്നും നിലനിന്നു കാണാന്‍ കൊതിക്കുന്ന ഒരു ആത്മാര്‍ഥ മനസ്സ് നമുക്ക് ഈ ബ്ലോഗിലൂടെ വായിച്ചെടുക്കാം.
  =====================================
  “വിഷുവിനും ഓണത്തിനും മിഠായിയും പായസവും കൊണ്ട് ഓടിയെത്തിയിരുന്ന എന്റെ ബാല്യകാല സുഹൃത്തുക്കളെ ഇന്നീ മരുഭൂമിയില്‍ ഇരുന്നു ഞാന്‍ ഓര്‍ക്കുന്നു. പെരുന്നാള്‍ ദിവസം ഹലുവയും ബിരിയാണിയും കൊണ്ട് അവരുടെ വീടുകളില്‍ എത്തിയിരുന്ന എന്നെയും അവര്‍ ഓര്‍ക്കുന്നുണ്ടാവണം ആ ഓര്മ നല്‍കുന്ന ഊര്‍ജമാണ് ഇത്രയും എഴുതാന്‍ ധൈര്യം നല്‍കുന്നത്. ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താനോ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാനോ അല്ല, നമ്മുടെ മക്കള്‍ക്കും അങ്ങനെയൊരു കാലത്തെ ഓര്‍ത്തുവെയ്ക്കുവാന്‍ അവസരം ഉണ്ടാവണം എന്ന ആഗ്രഹമാണ് ഈ കുറിപ്പിന്റെ ജീവന്‍. അവര്‍ പരസ്പരം പകയോടെ നോക്കുന്ന ഒരു കാലമുണ്ടാവരുത് എന്ന പ്രാര്‍ത്ഥനയാണ് ഈ വരികളുടെ ആകെത്തുക. തെറ്റാണെങ്കില്‍ ക്ഷമിക്കുക “
  ====================================
  ഇതു തന്നെ അതിനു സാക്ഷ്‌യം.

  പ്രാര്‍ഥനയോടെ,
  നിങ്ങളെ എല്ലാവരെയും അറിയുന്ന നിങ്ങള്‍ ആരും അറിയാത്ത ഒരു സഹോദരന്‍.

  ReplyDelete
 54. യഥാര്‍ത്ഥ ഇസ്ലാം എന്തെന്ന് അറിയാത്ത അമുസ്ലിമ്കളെപ്പോലെതന്നെ മുസ്ലിം യുവാക്കളും ധാരാളം ഉണ്ട്. അല്ലെങ്കില്‍ അവരാണ് ഭൂരിപക്ഷം. യഥാര്‍ത്ഥ തൌഹീതിലതിഷ്ടമായി ഇസ്ലാം നിഷ്കര്‍ഷിക്കുന്ന നിയമങ്ങള്‍ അനുസരിക്കുന്ന ഒരു മുസല്‍മാന് തീവ്രവാദത്തെ അനുകൂലിക്കുക മാത്രമല്ല ചിന്തിക്കാന്‍ പോലും സാധ്യമല്ല. മുസ്ലിം യുവാക്കളിലെ തീവ്രവാദ ചിന്തകള്‍ക്ക് ജമ'അത്തെ ഇസ്ലാമിയുടെ പല പുസ്തകങ്ങളും പ്രചോധനമായിട്ടുണ്ടെന്നു പറയാതെ വയ്യ.

  ReplyDelete
 55. Muslims all over the world need to be extra cautious with utmost patience and restraint during this challenging time for not allowing ther wonderful religion being tarnished in the name of "terrorism". Every muslim is duty bound to learn and understand the holy Quran more and more so as to become and live as a true muslim. Islam is a noble religion and neither muslim league nor any madanis are to be allowed to represent the whole muslims in Kerala for their petty interests. All muslims need to inculcate the habbit of reading and becoming knowledgeable about everything. Like other religious leaders, Islamic scholars and mullas also need to be more knowledgeable to become proper models to others. By any means, it is the duty of all muslims to oppose violence of any forms and uphold the values of Islam. Let each of us to be noble and a role models to others. I would strongly suggest that it is high time, Muslim League changes the name of their party by taking "Muslim" out of its name. It is clear like daylight that all efforts being taken by Madani are with a single motive, namely, to become a Leader and he and his family needs now publicity. Burning a bus is, no doubt, against the tenets of Islam. Let Soofiya be tackled by the due process of law.

  Additionally, each muslim in India needs to know that if they want to fight for the cuases of Islam, there are legal and peaceful ways available without being violent or extremists. Let us know our religion more and more with a more matured and diplomatic approach.
  Innallaha Maassabireen.......

  ReplyDelete
 56. **********************************

  ABT ME:
  im an avge guy vt uncoundable hidden qualities, vt da help of u only i can evaluate dem.
  SO PLSSSSSSSSSSSSSSSS
  Y MARKETTING??????
  Ds is da simplest way 2 see GOD(DIRECTOR),in dfrnt forms
  ..........ASK 2 ANY MRKTNG PERSON


  If u ve a strong DESIRE, den BILL GATE vl wait u at ur gate :RMP
  CINEMA : ASSUME LIFE IS LIKE A CINEMA ;
  ONLY DIRECTOR (ALLAH) & SUPER STAR KNOWS THE ROLE OF OTHER'S. IF YOU ARE KNOWING THE ROLE OF OTHERS , THEN YOU MAY BECOME THE SUPER STAR , isn't it ?. THEN ONLY YOU CAN GIVE SUGGETIONS.


  MUSIC : MUSIC IS THE SHORTEST WAY TO GOD; ECSTASY


  QUESTION OF THE WEEK (pidichu weeekkaruth..)

  WHY MUSLIM COMMUNITY HAS HIGH CRIME-RATE ?
  WHY CHRISTIAN COMMUNITY HAS HIGH IMMORAL ACTIVITIES ?

  IF YOU HAVE THE ANSWER , SEND IT; MYSELF, EXPLAIN IT LATER.

  DESCRIPTION : if the results of the students are bad ,then either the teacher or the syllubus is having some problem. isn't it ?  ARE YOU A BELIEVER ?

  Then come-on dear, im here & WAIT FOR S0ME-MORE DAYS; keep in touch .
  2GETher we can make a ***JANNATH***.

  ReplyDelete
 57. ബഷീര്‍ക്കാ, ലേഖനം കലക്കി. കുറച്ചു വൈകിയാണ് ശ്രദ്ധയില്‍ പെട്ടത്.എന്തായാലും അഭിനന്ദനങ്ങള്‍.

  ReplyDelete
 58. Having read your comments on Ma'dani & Sofiya, I too thought to respond, even though a bit belayed.

  Ma'dani has been exonerated for having no evidence for having inflamed communalism/ terrorism in the plural society. To prove his innosnce he had to stay behing the bars for more than 9 years! Who can compensate for this in this world? For such a mishape everybody in the sociey including Mr. Vallikkunnu is responsible. It was a big plot played by the big guns in the central level, dear Basheer.

  Almost the same drama is going to be played in the case of his better-half as well. Seeing this, broad minded and prudent people irrespective of religion (they are not supporters of PDP or followers of Ma'dani as myself) are responding.

  According to you, if one is accused for a crim (not sentenced) he is a criminal for ever, even if he reprents for it. But according to Islam, if one repents all his wrong deeds except polythims ('Shirk') will be forgiven by God. According to the law, all are innocents until they are proved otherwise. So, you should not have treated Sofiya as a criminal as the media celebrate until she is sentenced by the court and judiciary......

  ReplyDelete
 59. നല്ല നിരീക്ഷണങ്ങള്‍!!

  ReplyDelete
 60. AVAR ORU STHREE THANNAYO? ORIKALUMALLA KARANAM STHREE ENNAL AMMAYANU. DAYAYUM KARUNAYAVUM NIRENJA ORU MANASANU ORU STHREEYUDETHU. EVARAKATTE DUSHTATHAYUM PAKAYUM MUTTINILKUNNA MANASSU. MADANIYANU PAVAM. PURATHU KANUNATHINEKAL VALUTHANU AKATHIRIKKUNATHU ENNA CHOLLU EVIDE ORKAM.

  BY RAJEEV.C

  ReplyDelete
 61. first of all ck latheef nte commandileku pokam..Edinte ella utharavadithavum "madyama" thinanennullathil samshyamilla .. karanam areyokke pukachu purath chadikkanamennum engane kalangiya vellathil meen pidikkanamennum avarkariyam..
  'mdhyama' dharmam nirvahikkunna pathramanu..Madhyamam..Karanam Muslimkalkidayile..Muttanadukale Tammiladippichu chora kudikkunna ee pani niruthikkoode...
  pinne ma'daniyude..purappadum eppozhathe jeevithavum thammil valla vithyasamonnumilla..pakshe ippol pazhayapole eshilla ennariyam..mathramalla sontham bharyaye ee nilakkakiya oru bharthavine nammalku vere kanan kazhiyilla...

  ReplyDelete
 62. Pinne ee parayunna ma'danimarum naseermarum srishttikkunna islam. paralokathekullathano..ennu parishodikkendathundu..karanam islam oru nilakkum ithine..anuvadhikkunnilla...mathramalla Islam olincha Yuddam prolsahippikkunnumilla....ivide. rathri mukham moodiyittu..vazhiyil pokunnavare ellam vettunnavare..nammal kandu..even tirurl polum...ithil ninnokke...niraparathikal shikshikkappedunnathilupari..ivanmarude yokke..bharyamarkum.kuttikalkum urangan sadhikkatheyahi...pavam avarenthu pizhachu...manassamadanamayi purathirangi nadakkan pattathayi..evaru nalkiya islam athanu..pakshe,,,ningalarum swopnam kananda...islaminte asthi nilanilkum kalam vare ithine thangi nadakkan oraleyum labikkilla...
  islam snehathinteyum samadhanathinteyum parasparam sahavarhithathinteyum madhamanu...

  ReplyDelete
 63. ajithkumar..you dont what will actually happening ..you cannot excap by blaming all political leaders . some of them are keeping their dignity and faithfullness...dont try to wipe out all polititians ..if not so We cannot make commands even here also..you knw...still kerala keeping their balance by without spreading terrerrism and all..wy..they afraiding somewhere ..because of there is good leaders are still alive in kerala..expecially In Muslims..they are rightly protected and believed by some good Muslim Political leaders ...you know what is major part of muslims are keeping protest against terrerrists..you have to examine wht is the reason . and who will carry its credit..and look what exactly happeing here

  ReplyDelete
 64. this is very right , madani has tried to exploit the communal spirit of the Muslim youth in kerala , in the time of Babara masjid issue he has mislead ed the Yong bloods of kerala Muslims and he also started muslim terrestrial group in kerala . many of parents were lost their sons because of madani . can we forgot the deep words from safiya (mother of one terrorist who died in kashmir fight against indian army ,, who will take responsibility... i am sure there is only one responsible person that is madani ....he has leaded that youngsters to the terrorism

  ReplyDelete
 65. This comment has been removed by a blog administrator.

  ReplyDelete
 66. ബഷീര്‍ ....ഇതിന്‍ ഞാന്‍ ഒരു അഭിപ്രായം പറയുനില്ല ...അഭിപ്രായങ്ങള്‍ പറയുവാനുള്ള സ്വദന്ത്ര്യം ഇവിടെ എല്ലാവര്ക്കും ഉണ്ട്....എന്ന കഴുത്തി താങ്കളുടെ ചെറിയ ബുദ്ധിയില്‍ തോനുന്ന ഇത്തരം ഭലിതങ്ങള്‍ എഴുതിപിടിപികരുത് എന്ന്‍ ഒരു അപേക്ഷ മാത്രമേ ഉള്ളു

  ReplyDelete
 67. സാഹിബ്‌ ചന്ദ്രിക മാത്രം വായിച്ചിട്ട് വിശകലനം ചെയ്യുന്നത് കൊണ്ടാണ് നീതി പാലിക്കാന്‍ കഴി യാത്തത് ഇപ്പോഴും വര്‍ഗീയ ഭ്രാന്ത് പിടിച്ചു നടക്കുന്ന ബാല്‍ താക്കറെ യെ പോലുള്ള വരെ കുറിച്ച് ഏഴുതുമ്പോള്‍ പോലും നീതി പാലിക്കണം എന്നാണ് എന്റെ കാഴ്ചപാട് , വര്‍ഷങ്ങ ളോളം വിചാരണ പോലും ഇല്ലാതെ ജയിലിലിട്ടു പീഡിപ്പിക്കുകയും അവസാനം നിരപരാതി യായി വിട്ടയക്കുകയും ചെയ്തു. ആ വര്‍ഷങ്ങളില്‍ അധ്ധേഹത്തിനും കുടുംബത്തിനും നഷ്ട്ടപെട്ടത് വളരെവലുതാണ് പാട്ടും പാടി തോന്നുനതും എഴുതി വിടുന്നവര്‍ക്ക് ഊഹിക്കാന്‍ പറ്റുന്നതല്ല. സ്വെന്തം ജീവിതത്തില്‍ വരുമ്പോള്‍ മാത്രമേ അത് മനസിലാവുകയുള്ളൂ. സര്‍വശക്തന്‍ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ . ബഷീര്‍ സാഹിബെ "ഫിത്തിന" യുടെ ശിക്ഷയെ കുറിച്ച് താങ്കള്ക് അറിവുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു (മദനിയെ കുടുക്കാന്‍ വേണ്ടി പിന്നില്‍നിന്നു കളിക്കുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരിക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം )

  ReplyDelete
 68. രണ്ടാഴ്ച മുമ്പുവരെ മുസ്‌ലിംലീഗ് കേരളത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലത്തിലൂടെ ആര്‍ത്തുല്ലസിച്ച് ആമോദപൂര്‍വ്വം കടന്നു പോവുകയായിരുന്നു. കേരളത്തിന്റെ പൊളിറ്റിക്കല്‍ സൈക്കനുസരിച്ച് നിയമസഭയില്‍ അടുത്ത ഊഴം യു.ഡി.എഫിന്റേതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം അതിന്റെ പ്രഖ്യാപനമായിരുന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം അതിന് അടിവരയിട്ടു. ലീഗിതര മുസ്‌ലിം രാഷ്ട്രീയ ഗ്രൂപ്പുകളെ തകര്‍ത്ത് കയ്യില്‍ കൊടുക്കുന്നതില്‍ ലീഗ് അസാമാന്യ മിടുക്ക് കാട്ടി. ലീഗിതര മുസ്‌ലിം രാഷ്ട്രീയ മഖ്ബറയിലെ പുതിയ മീസാന്‍ കല്ലുകളെ ചൂണ്ടി ലീഗിതര മുസ്‌ലിം രാഷ്ട്രീയം അസാധ്യതയുടെ രാഷ്ട്രീയ നാമമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. ഐ.എന്‍.എല്‍ രൂപീകരിക്കപ്പെട്ട സമയത്ത് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അതിനു പറഞ്ഞ ഒരു പൂര്‍ണ്ണ നാമമുണ്ടായിരുന്നു. 'ഇന്നല്ലെങ്കില്‍ നാളെ ലീഗിലേക്ക്' അത് ഒരു പകുതി മുക്കാല്‍ ശരിയെന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ കുടുംബത്തെ തന്നെ അണിനിരത്തി തെളിയിക്കാന്‍ ലീഗിനു കഴിഞ്ഞു.
  ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഭരണം വിടാതിരുന്ന ലീഗ് വലിയ പ്രതിരോധത്തിലായിരുന്നു. 1992 ല്‍ നിന്ന് 2008 ഉം 10ഉം ആകുമ്പോഴേക്ക് ആ നിലപാടായിരുന്നു ശരിയെന്ന് ചളപ്പില്ലാതെ പറയാനുള്ള ആത്മധൈര്യം ലീഗിന് തിരിച്ചു കിട്ടി. കുറേ വലതുപക്ഷ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ ലീഗിന്റെ 'മിതവാദ'ത്തെ പാടിപ്പുകഴ്ത്താന്‍തുടങ്ങി. ലീഗിനറിയില്ലെങ്കിലും ലീഗ് മഹാസംഭവമാണെന്നവര്‍ ഉപന്യസിച്ചു. ലീഗിന്റെ ആദര്‍ശമില്ലായ്മ അത്യുജ്വലമായ ആദര്‍ശമാണെന്നവര്‍ പ്രബന്ധിച്ചു. ലീഗിന്റെ നിലപാടില്ലായ്മ എന്ന ഏറ്റവും മതേതരവും ജനാധിപത്യപരവുമായ നിലപാടുകാരണമാണ് കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ തടുത്തുനിര്‍ത്തപ്പെടുന്നവര്‍ നിരീക്ഷിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടപ്പോള്‍ തങ്ങളുള്ളതു കൊണ്ടാണ് കേരളം കത്താതെ പോയതെന്ന് കേരളീയ പൊതുബോധം അനുശോചന പ്രമേയം പാസാക്കി.
  ഒരു പാര്‍ട്ടിക്ക് ആനന്ദതുന്ദിലരാവാന്‍ ഇതിനപ്പുറമൊക്കെ എന്താണ് വേണ്ടത്.
  ഇത് നിലപാടില്ലായ്മയുടെ അനിവാര്യ ദുരന്തം

  ReplyDelete
 69. iyyalkku maudaniye kurichu endhariyaam?
  PDP enna rashtreeya partye kurichu endhariyaam?maudani annum innum puli thanneyaa.indiayilum,keralathilum evideya maudaniyum PDP yum kaaranam kalapam undayittullathu?Theevra vaadi ennu oraayiram thavana RSS Bheekaranmaarum,kunjali kuttiyude pacha pattikalum vilichalonnum oraale theevra vadhi aakkan kazhiyilla.1000 pallikal polichaalum oru kshethrathinde munbil ninnu oru pidi mannu polum vaari maataruth ennanu maudany prasangichittullathu.athu vallathum vivaram ketta basheerinu ariyumo?theevra vaadham orupaad prasangichittund ennalle basheer parayunnathu? anganeyenkil 100 kanakkinu CD kal eduthu parishodhichittu hi-cort polum maudaniye shikshikkathirunnathu endhu kondanu?valathu kaal bomberinju thakartha RSS bheekaranmaarkku polum maap kodutha aallanu maudani.athonnum suhrthinu ariyille?cheyyathakutathinu 10 varsham jayilil kidannille?madrass hi-cort polum paranjille ''niraparathikale kalla thelivum kalla sakshikaleyum upayogichu thadavil vekkunnathu enganeyaa angeekarichu kodukkan patuka ennu..veruthe vaayil thonniyathu kothakku paatu ennathu poleyulla ee ezhuthu iniyenkilum nirathaan shramikkanam.ningal paranjathellam keralathile paratta pathrangal vaayicha arivinde balathil maathramaanu.yadhaarthyangal manasilaakkan shramikkanam.ee paranjathil endhenkilum innu vare theliyikka pettittundo?Ithellaam thande vivaramillayma ennallathe undhu parayam?allenkil thaan samsarikkunnathu IUML,RSS naavu kond!!!!

  ReplyDelete
 70. This comment has been removed by the author.

  ReplyDelete
 71. വള്ളിക്കുന്ന് എന്ന പേര് വച്ച് മണ്ടത്തരങ്ങളും,അറിവില്ലായ്മയും കൊണ്ട് അതും ഇതും വിളിച്ചു പറയുന്ന നിങ്ങളുടെ ഭ്രാന്ത്‌ എത്രയും പെട്ടെന്ന് സുഖപെടാന്‍ ഞാന്‍ നിങ്ങള്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു ...........

  ReplyDelete
 72. മധിനി ഒരു വര്‍ഗീയ വാദി ആയിരിക്കാം...ചിലപ്പോള്‍ നിഷ്കളങ്കണോ ആയിരിക്കാം....പക്ഷെ കഴിഞ്ഞ കാലത്തില്‍ ചെയിത വര്‍ഗീയ പ്രസംഗങ്ങള്‍ മാപ്പര്‍ഹിക്കുന്നില്ല.....ഞാന്‍ ഒരു തവണ ആധേഹത്തിന്റെ പ്രേസന്ഗത്തിന് സാക്ഷിയായി...വല്ലാതെ ഭയന്നു...മദനി എന്ന് കേള്‍ക്കുന്നത് തന്നെ ഭയമായി....ആ പ്രസംഗങ്ങള്‍ കൊണ്ട് എന്ത് നേടി???അതില്‍ ആവേശം കൊണ്ട യുവാക്കള്‍ വഴിയാധാരമായി......കേരളത്തിലെ മുസ്ലിം സമുധായാതെ മുഴുവന്‍ തീവ്രവാദ ഇമേജ് ആക്കി എന്നല്ലാതെ ഒരു പ്രയോജനം ഇല്ല......
  പക്ഷെ ഇപ്പോള്‍ അദ്ധേഹത്തെ ഒരു വിചാരണ തടവുകാരനായി ജയിലില്‍ ശിക്ഷിക്കുന്നത് ഒട്ടും ന്യായം അല്ല....മുംബൈയില്‍ മനുഷ്യ ജീവനുകളെ കൊന്നു കളഞ്ഞ കസബിനെ വരെ നമ്മള്‍ സംരഷിക്കുന്നു........രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയില്‍ കനിമൊഴി ജാമ്യം നേടി പുറത്തു വിലസുന്നു.....എന്തിനേറെ പറയുന്നു.....നാലു അഴിമതി കേസുകള്‍ ഉള്ള ജയലളിത നാട് ഭരിക്കുന്നു.....അതിനാല്‍ നീതി നടപ്പിലാക്കണം.....തെളിവുകള്‍ ഉണ്ടെങ്കില്‍ അദ്ധേഹത്തെ ശിക്ഷിക്കണം.....അല്ലെങ്കില്‍ തുറന്നു വിടണം ജയ് ഹിന്ദ്‌.... കുടുതല്‍ വായിക്കാന്‍ ക്ലിക്ക് ചെയ്

  ReplyDelete