July 28, 2009

ബെര്‍ളിച്ചായന് സ്നേഹത്തോടെ..

മലയാളത്തിലെ ബ്ലോഗെഴുത്തുകാരില്‍ പുള്ളിപ്പുലിയാണ് ബെര്‍ളി തോമസ്‌. മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപും ഷക്കീലയും എല്ലാം കൂടി ഒരാളായി മാറിയാല്‍ എന്താകുമോ അതാണ്‌ ബ്ലോഗില്‍ ബെര്‍ളി. ലക്ഷക്കണക്കിന് ഹിറ്റുകളാണ് ഈ ഒടുക്കത്തെ പഹയനു ഓരോ മാസവും ലഭിക്കുന്നത്. മൊത്തം ഹിറ്റുകള്‍ ഇപ്പോള്‍ ഒരു മില്യണ്‍ കവിഞ്ഞു. ബെര്‍ളി തോമസ് എന്ന് ഗൂഗിളില്‍ അടിച്ചാല്‍ 20 ലക്ഷ ത്തിനടുത്ത് റിസല്‍റ്റ്‌ കിട്ടും. (എം ടീ വാസുദേവന്‍ നായര്‍ എന്നടിച്ചപ്പോള്‍ കിട്ടിയത് 26,000!!!) ആള് പുലിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ., ബെര്‍ളിയുടെ ബ്ലോഗിന്റെ പോപുലാരിറ്റി തിരിച്ചറിഞ്ഞു മലയാളത്തിലെ പല പ്രസിദ്ധീകരണങളും പോസ്റ്റുകള്‍ പുനഃ പ്രസിദ്ധീകരിക്കാറുണ്ട്. ഇച്ചായന്‍ എഴുതിയ പൊളപ്പന്‍ പോസ്റ്റുകള്‍ കട്ടെടുത്തു സ്വന്തം പേരില്‍ കാച്ചുന്നവരും ഏറെയാണ്‌..

ബെര്‍ലിച്ച്ചായന് ഓശാന പാടുകയല്ല എന്റെ ഉദ്ദേശം. അതിയാന് അതിന്റെ ആവശ്യവുമില്ല. പക്ഷെ പുള്ളിക്കാരന്‍ ഇന്നലെ എന്റെ മേക്കെട്ട് കയറി. പരസ്യവിമര്‍ശനം എന്ന പേരില്‍ ഇന്നലെ ഇറങ്ങിയ പോസ്റ്റില്‍ ബെര്‍ളിയുടെ പ്രധാന ഇര ഞാനായിരുന്നു. കഴുതപ്പുലിക്ക് എള്ളുണ്ട കൊടുത്ത പോലെ അതിയാന്‍ എന്നെ കടിച്ചു തുപ്പി. ഇച്ചായനെ പ്രകോപിപ്പിച്ചത് എന്റെ ഒരു കമ്മന്റാണ്. ബെര്‍ളിയുടെ പോസ്റ്റുകള്‍ക്ക്‌ നടുവില്‍ മര്യാദക്ക് തുണിയുടുക്കാത്ത പെണ്ണുങ്ങളുടെ ചിത്രം തിരികി കേറ്റിയത് കണ്ടപ്പോള്‍ എന്റെ ധാര്‍മിക രോഷം ഹിമാലയം വരെ പൊങ്ങി. പിന്നെയും രോഷം മുകളിലോട്ടു പൊങ്ങുന്നത് കണ്ടപ്പോള്‍ വിനാശകാലെ ഞാനൊരു കമന്റടിച്ചു. അതിങ്ങനെ.. "എന്തോന്ന് പരസ്യമാണ് അച്ചായാ പോസ്റ്റിനു നടുവില്‍ തിരുകി കേറ്റുന്നത്‌.. നാല് ഡോളര്‍ കിട്ടാന്‍ ഇത്തരം കഞ്ഞിത്തരം കാട്ടണോ.. ?..”

ഇത്രയുമേ ഞാന്‍ പറഞ്ഞുള്ളൂ.. മണിക്കൂറ് 24 കഴിഞ്ഞില്ല.. ഹതാ വരുന്നു ഇച്ചായന്റെ ബ്രഹ്മാസ്ത്രം .. നിങ്ങളതൊന്ന് വായിക്ക്.. എന്നിട്ട് ബാക്കി പറയാം. അതിവിടെയുണ്ട്

കേരളത്തില്‍ രണ്ടേ രണ്ടു പേരെ ആരും വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശിച്ചാല്‍ തീര്‍ന്നു അവന്റെ കഥ. ആ രണ്ടു പേര്‍ ആരെന്നു ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. ഒന്ന് അഴീക്കോടണ്ണന്‍, മറ്റേ പുള്ളി ഗൌരീ വല്ലഭന്‍ സാക്ഷാല്‍ പത്മനാഭന്‍.. ആ ജനുസ്സിലേക്ക് ഇപ്പോള്‍ ബെര്‍ലിച്ചായനും വന്നിരിക്കുന്നു. അച്ചായനെ തരം താഴ്താനല്ല ഞാനിത് പറയുന്നത്. എനിക്കുറപ്പാണ്, സാമൂഹ്യ വിമര്‍ശനത്തില്‍ ഈ രണ്ടു പേരെയും ബെര്‍ളി കടത്തി വെട്ടും. അത്രയ്ക്ക് മൂര്‍ച്ചയുണ്ട്‌ ആ പേനക്ക്. അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു.

തുണിയുടുക്കാത്ത പെണ്ണുങ്ങളെ കാണാനല്ല ഇച്ചായന്റെ ബ്ലോഗ്‌ തേടി ആളുകള്‍ എത്തുന്നത്‌. പൊതു പ്രശ്നങ്ങളില്‍ ഇച്ചായന്‍ ഉയര്‍ത്തുന്ന
കിടിലന്‍ കസര്‍ത്തുകള്‍ വായിക്കാനാണ്. ആളെ കിട്ടാത്ത ഏഴാം കൂലി ബ്ലോഗുകള്‍ക്ക് അത്തരം ചിത്രങ്ങള്‍ കാട്ടി ആളെ കൂട്ടാം. താങ്കള്‍ക്ക് അതിന്റെ ആവശ്യം ഇല്ല. ഇന്ത്യയിലെ ചേരികളെ ആര്‍ക്കാണ് പേടി എന്ന ഒരൊറ്റ എന്ട്രി മതി താങ്കളുടെ കാലിബര്‍ ( കയ്യിരുപ്പ് എന്ന് പച്ച മലയാളം ) അറിയാന്‍. അബ്ദുല്‍ കലാമിനെ ഷൂ അഴിപ്പിച്ച് പരിശോധിച്ച കോണ്ടിനെന്റല്‍കാരന്റെ പിടലിക്കിട്ടു ഇച്ചായന്‍ കൊട്ടിയ കൊട്ടിന്റെ കറക്കം - മുസ്ലിം മെഗാ റിയാലിറ്റി ഷോ ഇനിയും വിട്ടു മാറിയിട്ടുണ്ടാവില്ല. ഷൂവല്ല കോണകം അഴിപ്പിചാലും സായിപ്പിനോട്‌ കമാന്ന് ഒരക്ഷരം മിണ്ടാന്‍ വയ്യാത്ത പരുവത്തിലാണ് നമ്മുടെ സര്‍ദാര്‍ജിയും സോണിയാജിയും. അറ്റ്‌ ലീസ്റ്റ്, നമ്മള്‍ മലയാളികളില്‍ പലരുടെയും രോഷം അല്പമെങ്കിലും ശമിച്ചത് ഇച്ചായന്‍ ബ്ലോഗിയപ്പോളാണ്.

പിന്നെ കാശിന്റെ കാര്യം. മീഡിയയില്‍ വര്‍ക്ക്‌ ചെയ്യുന്നു എന്ന് നെറ്റിയില്‍ തന്നെ അങ്ങ് ഒട്ടിച്ചു വെച്ചിട്ടുണ്ടല്ലോ. അവരൊന്നും കാശ് തരുന്നില്ലേ. സിണ്ടിക്കേറ്റുകാരൊക്കെ നല്ല കാശ് കൊടുക്കുന്നുണ്ട് എന്നാണല്ലോ കേട്ട് കേള്‍വി, അതോ കാശ് കിട്ടാത്ത വല്ല അലമ്പ് പത്രത്തിലുമാണോ ഇച്ചായന്റെ ജോലി. ശമ്പളം 'ലച്ചം' കിട്ടിയാലും അച്ചായന്മാര്‍ക്ക് കാശിനു കൊതി തീരില്ല എന്നറിയാം. എന്നാലും ഇങ്ങനെ കാശുണ്ടാക്കണോ.. ഇനി പരസ്യം കൊടുത്തെ തീരൂ എന്നാണെങ്കില്‍ ആയിക്കോളൂ. ഇമ്മാതിരി ചൂടന്‍ പരസ്യങ്ങള്‍ തന്നെ വേണോ
ഇച്ചായാ... ഗൂഗിളുകാരനോട് പറഞ്ഞാല്‍ നാലാള്‍ക്കു കാണാന്‍ പറ്റിയ പരസ്യം തന്നെ അവര്‍ ഇട്ടു തരുമല്ലോ. ഇച്ചായന്റെ ബ്ലോഗ്‌ വായിക്കാന്‍ ഞാന്‍ പലരോടും ശുപാര്‍ശ ചെയ്തിന്ട്ടുണ്ട്. ഇമ്മാതിരി അലമ്പ് പരസ്യങ്ങള്‍ കാണുമ്പോള്‍ അവരൊക്കെ എന്ത് കരുതും. മസാല പരസ്യങ്ങളില്‍ ഇക്കിളിപ്പെടുന്ന വായനക്കാര്‍ മാത്രം ഇച്ചായന് മതിയെങ്കില്‍ കുമാരനാശാന്‍ പാടിയ പോലെ "ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ.. ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്താല്‍? .. " എന്ന് പാടാനേ കഴിയൂ. (ഇതിന്റെ അര്‍ത്ഥം പൂര്‍ണമായി എനിക്കും പിടി കിട്ടിയിട്ടില്ല. അല്പം സാഹിത്യം എഴുതിയില്ലെങ്കില്‍ കണ്ട്രിയായികരുതുമല്ലോ എന്ന് കരുതിയാണ് ആശാന്റെ നെഞ്ചത്ത് കേറിയുള്ള ഈ കളി, ക്ഷമി.. )

ഇതിനൊക്കെ പൊളപ്പന്‍ മറുപടി ഇച്ചായന്റെ കയ്യില്‍ കാണുമെന്നറിയാം. അതിങ്ങു പോരട്ടെ.. ഞാനീ ഗീര്‍വാണ പ്രസംഗം നടത്തുന്നതിന്റെ പിന്നിലുള്ളത് ഇച്ചായന്റെ മറവില്‍ അല്പം പോപുലാരിറ്റി എനിക്കും കിട്ടട്ടെ എന്ന ദുഷ്ടലാക്കാണ്. എലിസബത്ത് രാജ്ഞിക്ക് കോളോത്ത് കിട്ടുണ്ണിയുടെ മറുപടി എന്ന മട്ടില്‍ ഇതിനെ കണ്ടാല്‍ മതി. ഇതിനു ബെര്‍ളിച്ചായന്‍ ഒരു മറുപടി പോസ്റ്റു കൂടെ അങ്ങ് കാച്ചിയാല്‍ നൂറല്ല നൂറ്റിയൊന്ന് ഡോളര്‍ ഞാന്‍ തരും.
തുടരും ..

47 comments:

  1. ഇത്തരം ഗുലുമാലുകളില്‍ ഒന്നും ഇനി പെടരുത് എന്നാണു എന്റെ മനസ്സില്‍. . പക്ഷെ കയ്യിരുപ്പ് നന്നല്ലാത്തത് കൊണ്ട് ഉദ്ദേശം നടക്കുമോ എന്നറിയില്ല.

    ReplyDelete
  2. വിമര്‍ശനം സഹിക്കൂല്ല പുള്ളേ..........

    ReplyDelete
  3. നന്നായി; കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്തു തന്നെ കൊടുക്കണം, അതാരായാലും. ഇത്രയും അഹങ്കാരം പാടില്ലല്ലോ!

    ReplyDelete
  4. ചിലയാളുകളുണ്ട്,
    അവരെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശിച്ചവനെ നല്ല പുളിച്ചതെറിപറഞ്ഞ് ഒതുക്കിയിരുത്തുന്നതില്‍ നല്ല വിരുതന്മാരായിട്ടുള്ളവര്‍.
    സത്യത്തില്‍ ലോകത്തിലെ ഏറ്റവും പേടിത്തൊണ്ടന്മാരാണവര്‍. തെറിപറഞ്ഞടിച്ചിരുത്തിയാല്‍ എല്ലാം ആയി എന്നാണത്തരക്കാരുടെ വിചാരം. സ്വയം ചെറുതാവുക, സ്വന്തം വില സ്വയം കളഞ്ഞു കുളിക്കുക എന്നല്ലാതെ എന്തുപറയാന്‍??
    എന്തായാലും വളരെ മാന്യമായി എന്നാല്‍ കുറിക്കുകൊള്ളുന്ന ഈ മറുപടി/വിമര്‍ശനം ഇഷ്ടമായി... :)

    ReplyDelete
  5. ശ്രീ ബഷീര്‍,
    ഒരു പരസ്യത്തിന് ബെര്‍ളിയെ കുറ്റപ്പെടുത്തണമെന്ന് കരുതുന്നില്ല. ഏതുതരത്തിലുള്ള പരസ്യം വരുമെന്നും മറ്റും തീരുമാനിക്കുന്നത് ഗൂഗിള്‍ ആണ്. ഓരോ സ്ഥലത്ത് നിന്നും സൈറ്റ് സന്ദര്‍ശിക്കുന്ന വായനക്കാര്‍ക്ക് അനുയോജ്യമെന്ന് കരുതുന്ന പരസ്യങ്ങള്‍ തിരഞ്ഞെടുത്തു കാണിക്കുന്നത് ഗൂഗിള്‍ ആഡ്സെന്‍സ് പ്രോഗ്രാം ആണ്. ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ ഗൂഗിളിനു പരസ്യം കൊടുക്കുന്നവര്‍ ഇട്ട ആ പടം അത്ര അശ്ലീലമാണ് എന്നും കരുതാന്‍ വയ്യ, നമ്മുടെ സിനിമ നടിമാര്‍ ഇടുന്ന വസ്ത്രവുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറ്റം പറയാനില്ല തന്നെ. ഇത്തരം പരസ്യ ബോര്‍ഡുകള്‍ നഗരത്തില്‍ എല്ലായിടത്തും ഒട്ടിച്ചു വച്ചിട്ടുമുണ്ട്.

    സ്ഥിരവായനക്കാരന്‍ ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ ബെര്‍ലി ഉടന്‍ അത്തരത്തില്‍ വളരെ നെഗറ്റീവ് ആയി പ്രതികരിച്ചത് ബെര്‍ളിയുടെ കഴിവ്, കൂടുതല്‍പേര്‍ ഇനി പരസ്യങ്ങളില്‍ ക്ലിക്ക് ചെയുമല്ലോ! :-)

    (ഈയുള്ളവനും ഗൂഗിള്‍ പരസ്യത്തെ വളരെയേറെ ആശ്രയിക്കുന്നു - മലയാളം ബ്ലോഗ്ഗില്‍ അല്ല എന്നുമാത്രം - അതിനാല്‍ ആണ് ഇതേക്കുറിച്ച് അല്പം അറിയുന്നത്.)

    ReplyDelete
  6. ഗൂഗിളിന്റെ മീഡിയാബോട്ട് വന്ന് പരതുമ്പോള്‍ കാണുന്ന ഇംഗ്ലീഷ് വാക്കുകള്‍ക്കനുസരിച്ചാണ് ആഡ്‌സെന്‍സിന്റെ ആഡ്‌സ് വരുന്നത്. ബെര്‍‌ളിയുടെ ബ്ലോഗിലെ റ്റാഗ്‌സില്‍ ഡേറ്റിങ്ങ് ‘ക്ലാസ്, സെക്സ്, പോണ്‍’ എന്നൊക്കെ കണ്ടു. ഈ വിവാദ ആഡ്‌സിന്റെ അങ്ങിനെയാണ് വരുന്നത്. ആ റ്റാഗ്‌സ് മനപൂര്‍വ്വം ഇട്ടതാണോന്ന് എനിക്കറിയില്ല.
    (ഇത് പോലൊരു കമന്റ്റ് അവിടെയും ഇട്ടിട്ടുണ്ട്)

    സ്വന്തം ബ്ലോഗില്‍ എന്തിടണമെന്ന് സ്വയം തീരുമാനിക്കട്ടെ. പിന്നെ ആഡ്സുള്ളതുകൊണ്ട് ആരും എപ്പഴും അതില്‍ ക്ലിക്കില്ലല്ലോ. ഇങ്ങനത്തെ ആഡ്‌സ് കണ്ടാല്‍ ക്ലിക്കാനുള്ള തോന്നല്‍ വരുമെന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടോന്നുമറിയില്ല.
    എന്തായാലും ഇനി ഇതും ബൂലോകത്ത് ചേരിതിരിഞ്ഞ് അടിയാവില്ലാന്ന് കരുതുന്നു.

    :-)

    ReplyDelete
  7. As little as I know, Google does not support Adsense on Malayalam language content, not even Hindi. That's why many new Adsense applications get rejected.

    Check out the link:
    https://www.google.com/adsense/support/bin/answer.py?answer=9727

    "Please also be aware that placing the AdSense code on pages with content primarily in an unsupported language is not permitted by the AdSense program policies."

    Google checks the site's language and content only during the approval phase, for the first website given in the application. Afterwards, we can simply copy and paste the adsense code to any other website we own or our friends own.

    If Google find that someone violates the policies, they may simply suspend the whole account, which might affect all the websites using the adsense publisher id.

    As I understand the Google Adsense policies, just having a few English words somewhere on the side bar, or having hot tags in English does not make a website's primary language English, which means Google could simply suspend the account for violating the Adsense policies.

    ReplyDelete
  8. അടിക്കും ഞങ്ങ പൊളിക്കും ഞങ്ങ അടിച്ചു പൊളിച്ചു നിരത്തും ഞങ്ങ..........

    നല്ല ഭാഷയില്‍ നല്ല മറുപടി

    ReplyDelete
  9. കൊട്ടിനോത്ത ഒന്നാന്തരം മറുകൊട്ട്. ഇനിയും തിരിച്ചു കൊട്ടുമോ? ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ബി&ബി.... ഞങ്ങളെ നിരാശരാക്കല്ലേ!

    ReplyDelete
  10. thonunnathu ezhuthaan berlykku right ullathu pole, yu too have the right to criticize him....

    ReplyDelete
  11. അപ്പോള്‍ അതാണ്‌ കാര്യം. ശ്രീയും ബിന്ദുവും പറഞ്ഞ ആഡ്സെന്‍സിനു വകതിരിവില്ല.. സമ്മതിച്ചു.. പക്ഷെ ടാഗ്സില്‍ ഇത്തരം പദങ്ങള്‍ തിരുകി കേറ്റുന്ന നമുക്ക് വകതിരിവ് വേണ്ടേ..

    ReplyDelete
  12. ബഷീറേ,
    ആഡ് ബ്ലോക്കര്‍, ഫൂഫ്‌ തുടങ്ങിയ പരസ്യം ബ്ലോക്ക് ചെയ്യുന്ന ആഡ് ഓണ്‍ ഉപയോഗിച്ച് നോക്ക്. ഇതല്ല ഒരു പരസ്യവും വരില്ല. പക്ഷെ സിനിമയിലും മാഗസിനിലും വരുന്ന പരസ്യങ്ങള്‍ക്കെന്തു ചെയ്യും. ഇവിടെ യൂറോപ്പില്‍ റോഡില്‍ നോക്കിയാല്‍ ഇതിലും ഭീകരന്‍ സാധനങ്ങള്‍ കാണാം. അപ്പോള്‍ ഞങ്ങള്‍ എന്തോ ബ്ലോക്ക്‌ ചെയ്തു നടക്കും...???

    ReplyDelete
  13. ബെര്‍ല്യ്കുള്ള മറുപടി കൊള്ളാം ..ഇത് നിങ്ങള്‍ രണ്ടു പേരും ഫുള്‍ ടൈം വിഴുപ്പു അലക്കളായി മാറ്റെരുത് എന്ന് ഒരു അപേക്ഷ ഉണ്ട്.. താങ്കള്‍ അപമാനിക്കപെട്ടു എന്നതില്‍ സംശയം ഇല്ല.. ബിര്‍ലയുടെ മറുപടി കുറച്ചു കടുത്തു പോയി എന്ന് അഭിപ്രായം ഉണ്ട്.. ഒരാളെ മാത്രം തിരഞ്ഞു പിടിച്ചു ആക്രമിച്ചതില്‍ ഒരു നീതികേട്‌ ഉണ്ട്..!

    ReplyDelete
  14. എന്നു തീരും ഈ പോരു ഇങ്ങി ബ്ലോഗിലെ അന്നു മാറും ....

    ReplyDelete
  15. ബഷീര്‍ സാബ്
    താന്‍ ചെറ്റയാണെന്നും നാറിയാനെന്നും പിന്നെ ചില തമിഴ്‌ വാക്കുകളുമൊക്കെ
    ബെര്‍ലിയെപ്പോലെ ചിലര്‍  പറയാറുണ്ട്‌.  വാസ്‌തവത്തില്‍ അവര്‍ മാന്യന്മാര്‍ ആയിരിക്കും
    പിന്നെന്തിനു അങ്ങിനെ സ്വയം പുകൈത്തുന്നു എന്ന് ചോദിച്ചാല്‍ ഭീരുത്വം കൊണ്ടാണ്
    ഭീരുവിനോട് യുദ്ധം അരുത്-  വിട്ടേയ്ക്കുക
    akbarali

    ReplyDelete
  16. പ്രിയ നാട്ടുകാര
    നിങൽ ധാർമികരൊഷം കൊള്ളല്ലെ അങനെ പരസ്യത്തിലെ ഫോട്ടോ അശ്ലീലമായതാണ് വിഷയമെങ്കിൽ സാനിയ മിർസയുടെ ഒക്കെ ഒരോഷൊട്ട്കൽ പത്രത്തിൽ വരുന്നത് കണ്ടാ‍ൽ എന്റമ്മോ............

    ReplyDelete
  17. സുഹൃത്തുക്കളെ നമ്മളെല്ലാവരും കൂടി ഗൂഗിളിന് മെയില്‍ അയച്ചാല്‍ ബെര്‍ളിയുെട ആഡ്‍സെന്‍സ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യിക്കാവുന്നതേയുള്ളൂ. ബഷീര്‍ ഒരു മുസ്ലിം ആയതുകൊണ്ടല്ലേ ഇങ്ങനെ അപമാനിക്കപ്പെട്ടത് എന്നും നമ്മള്‍ ചിന്തിക്കണം.

    ReplyDelete
  18. ഈ പരസ്യങ്ങള്‍ കൊണ്ട് വല്ലതും ഒക്കെ തടയുമോ?
    ക്ലിക്കിയാല്‍ കാശ് വേറെ കിട്ടുമോ?
    ഞാന്‍ ഏതായാലും അറിയാതെ പോലും ആഡുകള്‍ ക്ലിക്കാറില്ല.

    ...
    ...
    പിന്നെ ബെര്‍ളിയുടെ ബ്ലോഗില്‍ വല്ലതും പറഞ്ഞാല്‍ അനോണി ചാത്തന്മാര്‍ നമ്മെ തെറി വിളിക്കുന്ന ഒരു മാജിക്‌ ഞാന്‍ അനുഭവിച്ചിട്ടുണ്ട്.

    ReplyDelete
  19. "ബഷീര്‍ ഒരു മുസ്ലിം ആയതുകൊണ്ടല്ലേ ഇങ്ങനെ അപമാനിക്കപ്പെട്ടത് എന്നും നമ്മള്‍ ചിന്തിക്കണം"

    ഇക്ക ഇത് അനുവദികരുത്, ഇത് പറഞ്ഞത് യേത് ചെറ്റ ആരായാലും ഇത് പോലുള്ള ചെറ്റകളെ ബെര്‍ളി പോലുള്ള ശവം തീനികള്‍ക്ക് ഇട്ടു കൊടുക്കണം....

    ReplyDelete
  20. ബഷീര്‍ ഒരു മുസ്ലിം ആയതുകൊണ്ടല്ലേ ഇങ്ങനെ അപമാനിക്കപ്പെട്ടത് എന്നും നമ്മള്‍ ചിന്തിക്കണം.

    don't trigger the subjec.
    above comment is bad sign,

    ReplyDelete
  21. "don't trigger the subjec.
    above comment is bad sign,"

    I was also telling the same....Not to encourage that kinda nonsenses..........

    ReplyDelete
  22. അനോണിക്കുഞ്ഞുങ്ങളെ.. ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി എന്നൊക്കെ പറഞ്ഞ് ഇവിടം കുളമാക്കല്ലേ.. വേഗം സ്ഥലം വിട്ടോളണം, ഇല്ലേല്‍ അടിച്ചോടിക്കും ഞാന്‍..

    ReplyDelete
  23. ശ്രീ ബഷീര്‍, ഇവിടത്തെ അനോണികളോന്നും യഥാര്‍ത്ഥ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ അല്ല, അവരെല്ലാം മാനസികമായി സിക്ക് (sick) ആണ്!

    ReplyDelete
  24. "ബഷീര്‍ Vallikkunnu said...
    അനോണിക്കുഞ്ഞുങ്ങളെ.. ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി എന്നൊക്കെ പറഞ്ഞ് ഇവിടം കുളമാക്കല്ലേ.. വേഗം സ്ഥലം വിട്ടോളണം, ഇല്ലേല്‍ അടിച്ചോടിക്കും ഞാന്‍..

    JULY 30, 2009 1:12 PM
    ശ്രീ @ ശ്രേയസ് said...
    ശ്രീ ബഷീര്‍, ഇവിടത്തെ അനോണികളോന്നും യഥാര്‍ത്ഥ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ അല്ല, അവരെല്ലാം മാനസികമായി സിക്ക് (sick) ആണ്!

    JULY 30, 2009 6:58 PM"

    അല്ലടാ അറിയാന്‍ പാടില്ലഞ്ഞു ചോദിക്കുവാ , ഇത് തന്റെ അപ്പന്റെ വകയന്നോ? തല്ലുവാനും കൊല്ലുവാനും?

    ഇതൊന്നും പാടില്ലാന്നു പറഞ്ഞ ഞാന്‍ ഒരു മൈ....ന്‍ ആയി അല്ലെ? എനിക്ക് ഇത് വേണം അപ്പോളെ എന്റെ മനസ്സ് പറഞ്ഞതാ, ഇക്ക വായിക്കും പോല്ലേ അല്ല വെറും തറ ആണന്നു..........ഇപ്പം ഉറപ്പിച്ചു...........കുട്ടത്തില്‍ ലോ ലവനും.....ലേത്.......ലവന്‍ തന്നെ........ലവന്നു ലത് മനസ്സിലായി......... (സിക്ക് നിന്റെ അച്ഛന്‍...)

    ReplyDelete
  25. എനിക്ക് തോന്നുന്നത് ഇത് സിദിക്ക് ലാലിനെ പോലെ ലിയന്ടെര്‍ പേസ്‌ പോലെ ഇവന്മാരുടെ ഒരു അട്ജസ്റ്മെന്റ്റ്‌ ആണ് എന്നാണ് തോന്നുന്നത്...

    ReplyDelete
  26. നന്ദി അനോണിക്കുട്ടാ... ഇതുകൊണ്ടൊന്നും നിര്‍ത്തരുത്, തെറിവിളി ഇനിയും നിര്‍ബാധം തുടരുക...

    ReplyDelete
  27. "അല്ലടാ അറിയാന്‍ പാടില്ലഞ്ഞു ചോദിക്കുവാ , ഇത് തന്റെ അപ്പന്റെ വകയന്നോ? തല്ലുവാനും കൊല്ലുവാനും?

    ഇതൊന്നും പാടില്ലാന്നു പറഞ്ഞ ഞാന്‍ ഒരു ........."

    നല്ല ഭാഷാ പ്രാവീണ്യം. അനോനിക്കുട്ടന് ഭാവിയുണ്ട്. മൂത്രപ്പുരയിലും ബസ്‌ സ്ടാന്ടിലു മൊക്കെ സാഹിത്യം എഴുതാരുന്ടല്ലേ ?
    അനോണി ആയതു കൊണ്ട് ആരുടേയും അച്ഛനെ പറയാമല്ലോ. keep it up

    ReplyDelete
  28. ബഷീര്‍ പ്രതികരണം നന്നായി...എന്തായാലും നിങ്ങള് രണ്ടാളെയും വിമര്ഷിക്കുവാണോ സപ്പോര്‍ട്ട് ചെയ്യുവാനോ ഞാന്‍ ഇല്ല..
    ഇടയ്ക്ക് ബെര്‍ളിയുടെ പോസ്റ്റുകളില്‍ കാണാറുള്ള ചില വളരെ നല്ല പോസ്റ്റുകള്‍ പോലെ കൂടുതല്‍ എഴുതാന്‍ അദേഹത്തിന് തോന്നെട്ടെ. അപ്പൊ ഗൂഗിള്‍ നല്ല അട്ട്സ്‌ കൊടുത്തോളും...:)

    ReplyDelete
  29. "അല്ലടാ അറിയാന്‍ പാടില്ലഞ്ഞു ചോദിക്കുവാ , ഇത് തന്റെ അപ്പന്റെ വകയന്നോ? തല്ലുവാനും കൊല്ലുവാനും?
    ഇതൊന്നും പാടില്ലാന്നു പറഞ്ഞ ഞാന്‍ ഒരു ........."
    നല്ല ഭാഷാ പ്രാവീണ്യം. അനോനിക്കുട്ടന് ഭാവിയുണ്ട്. മൂത്രപ്പുരയിലും ബസ്‌ സ്ടാന്ടിലു മൊക്കെ സാഹിത്യം എഴുതാരുന്ടല്ലേ ?
    അനോണി ആയതു കൊണ്ട് ആരുടേയും അച്ഛനെ പറയാമല്ലോ. keep it up"

    പറഞ്ഞത് ലോ ലവിടെ.......കൊണ്ടതോ.....ലെ ലിവിടെ......കൊള്ളാം കൊള്ളാം.......എന്തിനാ അനിയ വെറുതെ വേലിയില്‍ കിടക്കുന്നത്..........അത് അവിടെ കിടക്കട്ടെ......(ഞാന്‍ പറഞ്ഞത് ഒന്ന് മൊത്തത്തില്‍ വായിക്കുന്നത് നല്ലതായിരിക്കും.......)

    ReplyDelete
  30. "കൊള്ളാം.......എന്തിനാ അനിയ വെറുതെ വേലിയില്‍ കിടക്കുന്നത്..........അത് അവിടെ കിടക്കട്ടെ......(ഞാന്‍ പറഞ്ഞത് ഒന്ന് മൊത്തത്തില്‍ വായിക്കുന്നത് നല്ലതായിരിക്കും.......)"

    അണ്ണാ... കലിപ്പുകള് തീരണില്ല കേട്ടാ
    അണ്ണാ ഒരു പുലി തന്നാ. എന്തൊരു ഉശിര് ...

    ReplyDelete
  31. ഒരു ............. മോന്‍ പറഞ്ഞത് തെറ്റന്ന് ചൂണ്ടി കാണിച്ച എനിക്ക് ഇത് തന്നെ വേണം.......

    പിന്ന ഉശിര്........എന്നാ പറയാനാ......പുള്ള തത്കാലം ഒന്ന് ചെമി.........എന്നിട്ട് പോയി ഒരു നറുനാരങ്ങ സര്‍ബത്ത്‌ വാങ്ങി കുടി.....ഒന്ന് തണുക്കട്ടെ........

    ReplyDelete
  32. സര്‍ബത്ത് വാങ്ങി കുടിച്ചു. അപ്പൊ ഒരു സംശയം
    ഈ അനോണി ചേട്ടന്‍ MA ക്ക് എടുത്ത വിഷയം തെറിയായിരുന്നോ ??

    ReplyDelete
  33. പറ്റിച്ചേ പറ്റിച്ചേ ഷാജികുട്ടനെ പറ്റിച്ചേ.........അതിനു ഞാന്‍ എം എ പഠിച്ചിടില്ലലോ......

    പിന്നെ തെറി........ഞാന്‍ ഒരു തെറിയും പറഞ്ഞിട്ടില്ല....... നിങ്ങളുടെ മനസിന്റെ വലിപ്പം പോലെ ഞാന്‍ ഇട്ട "..............................." നിങ്ങള്‍ പൂരിപിച്ചു.

    പിന്നെ "നിന്റെ അച്ഛന്‍" എന്ന് പറഞ്ഞത്, അത് ഒരു തെറി ആണന്നു ആര്‍കും തോന്നില്ല........ ഷാജിക്ക് തോന്നി അല്ലെ?.........അത് ഷാജിയുടെ മനസിന്റെ വലിപ്പം കൊണ്ടാ......................

    ReplyDelete
  34. ദേ....അനോണി ചേട്ടന്‍ പിന്നെയും മസില് പെരുപ്പിക്കുന്നു... ഹെന്‍റെ അമ്മോ...ഇതൊക്കെ എങ്ങിനെ സാധിക്കുന്നു ചേട്ടാ... കണ്ടിട്ട് കൊതിയാകുന്നു. അങ്ങ് MA ക്‌ തെറിയോലാജി യാണ് പഠിച്ചത് എന്നത് തെറ്റായി എഴുതിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു. അങ്ങ് തെറിയോലോജിയില്‍ PHD ആണെന്ന് പെന്നെയാ അറിഞ്ഞത്. പിന്നൊരു കാര്യം. ഞാനിപ്പം ആ ട്രൂപ്പ് വിട്ടു. ഞാനിനി ചേട്ടന്‍റെ കൂടെയാ. ചേട്ടന്‍ അവന്മാര്‍കിട്ട് കണക്കിന് കൊടുത്തില്ലേ. നന്നായി. അങ്ങിനെ കിട്ടണം അവര്‍ക്ക്. കശ്മലന്മാര്‍. ഇനി ചേട്ടന്‍ ഒന്ന് മസില് പെരുപ്പിച്ചു സുരേശേട്ടന്റെ ഈ ഡയലോഗ് അവന്മാരോട് അങ്ങ് കാചിയാട്ടെ..."മോഹന്‍ലാലിന്‍റെ അച്ചാറും ബിരിയാണിയും കൂടിക്കുഴച്ചു നാല് നേരം പ്രാതല്‍ കഴിക്കുന്ന നിങ്ങള്‍കെ ആ പേര് ("നിന്റെ അച്ഛന്‍" ) ചേരൂ..ഐ ആം അനോണി ഐ പീ എസ്, ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌.
    ഏട്ടന്‍ ഇനിയും എന്നെ സംശയിക്കുന്നത് കഷ്ടമാണ്.

    ReplyDelete
  35. അനിയന്‍ വീണ്ടും വീണ്ടും മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നു....എന്റെ അപ്പി, വീടുകാര് എങ്ങനെ സഹിക്കുന്നു... പൂവിട്ടു പൂജിക്കണം അവരെ......

    വലോരുടെയും ബ്ലോഗ്‌ അതില്‍ വല്ലതും ഒക്കെ വിളിച്ചു പറയണത് തെമ്മാടിത്തരം ആണ് അതുകൊണ്ട് അനിയന്‍ ഇത് വിട്ടു പിടി...ഞാന്‍ നേരത്തെ വിട്ടു....................

    ReplyDelete
  36. അനോണി ചേട്ടന്‍ എന്‍റെ ചങ്കു തകര്‍കുന്ന വര്‍ത്താനം പറയരുത്. ചേട്ടന്‍ വിട്ടു പോയാല്‍ പിന്നെ ഞാന്‍ ഈ ബ്ലോഗില്‍ കയറി ആത്മഹത്യ ചെയ്തു കളയും. ഇത് സത്യം.!!! വാസ്തവത്തില്‍ ചേട്ടന്‍റെ- "നിന്റെ അച്ഛന്‍" -വിളിയില്ലെന്കില്‍ ഈ ബ്ലോഗില്‍ കയറാന്‍ എനിക്കൊരു ഹരമില്ല. വല്ലവന്റെയും ബ്ലോഗില്‍ കയറി വല്ലവന്റെയും "അച്ഛന്‍" വലിക്കുന്നത് അത്ര വലിയ പാപമാണോ ഏട്ടാ.......എനിക്ക് ഏട്ടനാണ് എല്ലാറ്റിനും മാതൃക.

    ReplyDelete
  37. ഒരു ഡൌട്ട് ചോദിക്കട്ടെ? ശ്രീയും ഷാജി സഹോദരങ്ങള്‍ ആണോ?( ഇത് ഒരു ഒന്ന് ഒന്നര ചോദ്യം തന്ന അല്ലെ പുള്ളെ?) ശ്രീയെ പറഞ്ഞത് ഷാജി ഏറ്റുപിടിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ?

    ReplyDelete
  38. മാന്യ സഹോദരാ- ഒന്നൊന്നര ചോദ്യത്തിന് ഒരുത്തരം തരാം . ശ്രീ എന്നല്ല ഈ ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്ന ഒരാളുമായും എനിക്ക് നേരിട്ട് പരചയം ഇല്ല. താങ്കളെപ്പോലെ തന്നെയാണ് എനിക്കെല്ലാവരും. പിന്നെന്തിന് ഏറ്റു പിടിച്ചു എന്നല്ലേ. പറയാം. നമുക്കൊന്ന് തിരച്ചു നടക്കാം. ആദ്യ അനോണിയുടെ വിവരക്കേടിനു താങ്കള്‍ നല്‍കിയ കമെന്റ് വളരെ സന്ദര്ഭോജികവും കുറിക്കു കൊള്ളുന്നതും ആയിരുന്നു. അതിനു ഞാന്‍ താങ്കളെ ഭിനന്ദിക്കുന്നു. പിന്നീട് ബഷീര്‍ എഴുതിയതും ശ്രീ എഴുതിയതുമൊക്കെ താങ്കളുടെ കമന്റിനെ സപ്പോര്‍ട്ട് ചെയ്യുന്നതു തെന്നെയായിരുന്നെന്നു ഏവര്‍ക്കും ബോധ്യമാകും. ഒരു പക്ഷെ ഇനി ഒന്നൂടെ വായിച്ചാല്‍ താങ്കള്കും ബോധ്യമാകും.താങ്കളെ അവരാരും അപമാനിച്ചിട്ടില്ല. പിന്നെന്തിനു താങ്കള്‍ അവരുടെ കമെന്റിനെ കോട്ട് ചെയ്തു ഇരുവരെയും തോകിനു ഇരയാകി എന്ന് ചിന്ടിച്ചപ്പോഴാനു ഞാന്‍ ഏറ്റെടുത്തത്. വിയോജിപ്പുണ്ടെങ്കില്‍ മാന്യമായി പ്രതികരിക്കണം. കാണാ മറയത്തിരുന്നു തന്തക്കു വിളിക്കുന്നത്‌ താങ്കളെ പോലൊരു മാന്യ വ്യക്തിക്ക് ചേര്‍ന്നതല്ല. നമുക്ക് നല്ല സുഹൃത്തുക്കളായി പിരിയാം. എന്‍റെ വാക്കുകളില്‍ ഏതെങ്കിലും താങ്കളെ വേദനിപ്പിച്ചു എങ്കില്‍ ഖേദിക്കുന്നു. ശുഭശംസകളോടെ താങ്കളുടെ സുഹൃത്ത് -please close the issue here. bye

    ReplyDelete
  39. Dear Friend,
    Your last message was an eye opener...
    Maybe.....I misunderstood the comments from Basheer & Shree....
    Sorry to all of you especially to Basheer & Shree for all that nonsenses.

    Take care bye

    ReplyDelete
  40. ഓരോ തമാശകളെ..!!:)

    ReplyDelete
  41. തെറി വിളിയും സഹിക്കാം പക്ഷെ
    ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ഒരു മാതിരി ചൊറിച്ചില്‍ മഹാബോറാണ്

    ReplyDelete
  42. from berly's blog "ബ്ലോഗില്‍ പരസ്യം ഇടുന്നതില്‍ വിയോജിപ്പുള്ള എല്ലാവരും പ്രതിമാസം 20 ഡോളര്‍ വീതം എനിക്കു സംഭാവന ചെയ്യാന്‍ തയ്യാറാണെങ്കില്‍ ദാ ഈ നിമിഷം തന്നെ ഞാന്‍ ഇതിലെ സകലപരസ്യങ്ങളും നീക്കം ചെയ്യുന്നതയായിരിക്കും." prustathil aalu mulachal athum thanalaayi kaanunna ivanteyokke vakkalathu pidikkan aasanenthina minakkendunnathu

    oru vazhipokkan

    ReplyDelete