
April 15, 2008
April 6, 2008
ആത്മവിശ്വാസത്തിന്റെ കുട
വരള്‍ച്ചയുടെ കാലത്ത് മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചു. പ്രാര്‍ത്ഥന ദിവസം എല്ലാവരും ഒരുമിച്ചു കൂടി.ഒരു കൊച്ചു കുട്ടി മാത്രം കുടയുമായി എത്തി.
പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസത്തിന്റെ കുട ചൂടി അവന് പുഞ്ചിരിച്ചു. അപ്പോള്‍ കുളിര് കാറ്റ് അവന്റെ കവിളുകളെ തലോടി. ഭൂമിയുടെ ഏതോ അതിരുകളില്‍ നിന്നെത്തിയ ചുടുകാറ്റ് മറ്റുള്ളവരുടെ മുഖത്ത് തീ തുപ്പിക്കൊണ്ടിരുന്നു.
April 3, 2008
റിയാലിറ്റി ഷോ - Reality Show
തിരക്കേറിയ നഗര വീഥിയുടെ ഓരത്ത് ആള്‍ക്കൂട്ടം. ഒരു മിനി സര്‍കസ് അരങ്ങേറുകയാണവിടെ. ചെണ്ട കൊട്ടുന്ന വൃദ്ധന്. ചാടിക്കളിക്കുന്ന കുരങ്ങ്. ചെണ്ടയുടെ താളത്തിനും കുരങ്ങിന്റെ ഡാന്‍സിനും ഒപ്പം ഒരു കൊച്ചു പെണ്‍കുട്ടി തല കുത്തി മറിയുന്നു. തോളിലേക്ക് കാലുകള്‍ മടക്കി തലയുടെ പിറകിലൂടെ ഒടിച്ചെടുത്ത് ഒരു റബ്ബര്‍ പന്ത് പോലെ.. ആ മറിയലിനിടയിലും തകര പാത്രത്തിലേക്ക് തെറിച്ചു വീഴുന്ന നാണയ തുട്ടുകളിലേക്ക് അവളുടെ നോട്ടം.
തൊട്ടപ്പുറത്തെ വീഡിയോ ഷോപ്പിനു ചുറ്റും മറ്റൊരു ആള്‍കൂട്ടം. എല്ലാ കണ്ണുകളും ടീവീ സ്ക്രീനിലേക്ക്. സ്റ്റാര്‍ സിങ്ങറിന്റെ മറ്റൊരു എപിസോഡ് തുടങ്ങാറായി.
Subscribe to:
Posts (Atom)



